റെക്കോർഡ് ഭൂരിപക്ഷം, പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് തകർപ്പൻ വിജയം

കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് തകർപ്പൻ വിജയം. 52907 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ചാണ്ടി ഉമ്മൻ വിജയിച്ചിരിക്കുന്നത്. 84031 വോട്ടുകളാണ് ചാണ്ടി ഉമ്മന് നേടിയത്. എൽഡിഎഫ് സ്ഥാനാർത്ഥി കെ എം രാധാകൃഷ്ണൻ 31124 വോട്ടുകളാണ് നേടിയത്. എൻഡിഎ സ്ഥാനാർത്ഥി രവീന്ദ്രനാഥ് വാകത്താനം 11544 വോട്ടുകളുമാണ് നേടിയത്.

ലാളിത്യത്തിലൂടെയും ,വ്യത്യസ്തമായ പ്രതികരണങ്ങളിലൂടെയും ജനശ്രദ്ധയും മാധ്യമശ്രദ്ധയും ഒരുപോലെ നേടിയ യുവനേതാവാണ്‌ ചാണ്ടി ഉമ്മൻ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ചേർത്തുപിടിച്ചപോലെ പുതുപ്പള്ളി ഇക്കുറി മകൻ ചാണ്ടി ഉമ്മനെയും ചേർത്തുപിടിച്ചിരിക്കുകയാണ്. തുടക്കം മുതൽ തന്നെ മികച്ച ലീഡാണ് അദ്ദേഹത്തിന് ലഭിച്ചത്. ഒടുവിൽ മിന്നുന്ന ജയമാണ് പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ കരസ്ഥമാക്കിയത്.

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് 2023 ൽ നടന്ന ഉപ തിരഞ്ഞെടുപ്പിൽ 37,000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ആണ് മകൻ ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ നിന്ന് വിജയിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി എത്തിയ ചാണ്ടി ഉമ്മനും മണ്ഡലത്തിൽ വലിയ ജനപിന്തുണ ഉണ്ടെന്ന് തെളിയിക്കുന്ന കാഴ്ചയാണ് കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *