Tag: CHANDI UMMAN

ഉമ്മൻചാണ്ടിയുടെ ജീവിതം സിനിമയാക്കണം ; ആഗ്രഹം പങ്കുവെച്ച് ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ജീവിതം സിനിമയാക്കണമെന്ന ആഗ്രഹം പങ്കുവെച്ച് മകനും എംഎൽഎയുമായ ചാണ്ടി ഉമ്മൻ. നാദിർഷയായുള്ള സംഭാഷണത്തിലാണ് ചാണ്ടി ഉമ്മൻ ഈ ആഗ്രഹം പ്രകടിപ്പിച്ചത്. ഉമ്മൻ ചാണ്ടി എന്ന പേരിൽ തന്നെയാവണം സിനിമയെന്നും, ഉമ്മൻചാണ്ടിയുടെ വേഷം മമ്മൂട്ടി അഭിനയിച്ചാൽ നന്നാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “ഞാനൊരു സിനിമയെടുക്കണമെന്ന ആഗ്രഹത്തിൽ നിൽക്കുകയാണ്. പിതാവിന്റെ പേരിലുള്ള സിനിമ. പിതാവിന്റെ ജീവിതയാത്ര. ഉമ്മൻചാണ്ടി എന്ന പേരിൽ തന്നെയാണ് ആഗ്രഹം. പിതാവിന്റെ പേരിലുള്ള ഫൗണ്ടേഷന്റെ മുന്നോട്ടുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ കൂടിയാണ് […]
Read more

സമയമെടുത്ത് പാർട്ടി തീരുമാനിക്കും, അഭിപ്രായം പറയാനില്ല ; ചാണ്ടി ഉമ്മൻ

കോട്ടയം: മന്ത്രിസ്ഥാനം ലഭിക്കുമെന്നോ ഇല്ലെന്നോ പാർട്ടി പറഞ്ഞിട്ടില്ലെന്ന് നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ. ചർച്ചകൾ നടക്കുകയാണ്. അത് നടക്കട്ടെ തീരുമാനം പാർട്ടി പറയുമെന്നും, അതിന് മുൻപ് താൻ അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട അജണ്ട വികസനമാണ്. രണ്ടാമത്തേതാണ് ഞങ്ങൾ കൊടുത്ത ഗ്യാരണ്ടി. ഇത് നടപ്പിലാക്കാനായി നാളെ ഒരു മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും, അതുകൊണ്ട് നാളെ വരെ കാത്തിരിക്കൂ. ഗവർണറെ കണ്ട് മുഖ്യമന്ത്രിയ്ക്ക് മന്ത്രിമാരുടെ ലിസ്റ്റ് കൈമാറേണ്ടതുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. […]
Read more

ഉമ്മൻ ചാണ്ടിയെപ്പോലൊരു മുഖ്യമന്ത്രിയെ ലഭിച്ചു; ചാണ്ടി ഉമ്മൻ

കോട്ടയം: കേരളത്തിന്റെ ഇരുണ്ട കാലം അവസാനിച്ചെന്ന് നിയുക്ത എംഎല്‍എ ചാണ്ടി ഉമ്മന്‍. മുഖ്യമന്ത്രി ചര്‍ച്ചകള്‍ വിജയത്തിന്റെ ശോഭ കെടുത്തിയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടിയെപോലെയൊരു മുഖ്യമന്ത്രിയെ ലഭിച്ചെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. കേരളത്തിന് മുഖ്യമന്ത്രിയെ ലഭിക്കുമ്പോള്‍ തന്നെ പുതുപ്പള്ളിക്കൊരു മന്ത്രിയെ ലഭിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്ക് ശേഷം ഉമ്മന്‍ ചാണ്ടിയെ പോലൊരു വ്യക്തി തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് ഞാന്‍ പറഞ്ഞിരുന്നു. അതേപോലൊരു ആള്‍ തന്നെ വന്നിരിക്കുന്നു. അദ്ദേഹം മുഖ്യമന്ത്രിയാകുന്ന നിമിഷം തന്നെ പുതുപ്പള്ളിക്ക് മന്ത്രിയെ ലഭിക്കും. അതുകൊണ്ട് എന്നെ പ്രത്യേകിച്ച് […]
Read more

റെക്കോർഡ് ഭൂരിപക്ഷം, പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് തകർപ്പൻ വിജയം

കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് തകർപ്പൻ വിജയം. 52907 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ചാണ്ടി ഉമ്മൻ വിജയിച്ചിരിക്കുന്നത്. 84031 വോട്ടുകളാണ് ചാണ്ടി ഉമ്മന് നേടിയത്. എൽഡിഎഫ് സ്ഥാനാർത്ഥി കെ എം രാധാകൃഷ്ണൻ 31124 വോട്ടുകളാണ് നേടിയത്. എൻഡിഎ സ്ഥാനാർത്ഥി രവീന്ദ്രനാഥ് വാകത്താനം 11544 വോട്ടുകളുമാണ് നേടിയത്. ലാളിത്യത്തിലൂടെയും ,വ്യത്യസ്തമായ പ്രതികരണങ്ങളിലൂടെയും ജനശ്രദ്ധയും മാധ്യമശ്രദ്ധയും ഒരുപോലെ നേടിയ യുവനേതാവാണ്‌ ചാണ്ടി ഉമ്മൻ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ചേർത്തുപിടിച്ചപോലെ പുതുപ്പള്ളി ഇക്കുറി മകൻ […]
Read more

Recent News