Category: kerala

നെയ്യാറ്റിൻകരയിൽ 10 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: 10 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ആണ് സംഭവം. ആര്യനാട് സ്വദേശി പ്രശാന്ത് (39) ആണ് പിടിയിലായത്. സിനിമ- സീരിയല്‍ മേഖലകളില്‍ വിതരണം ചെയ്യുന്നതിന് വേണ്ടി കൊണ്ടുവന്നതെന്നാണ് സൂചന. ഡാന്‍സാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.
Read more

പ്രജേഷ് സെൻ- ആസിഫ് അലി ചിത്രം ‘ഹൗഡിനി- ദി കിംഗ് ഓഫ് മാജിക്’ ; ഫസ്‌റ്റ് ലുക്ക് പോസ്റ്റർ റിലീസായി

മജീഷ്യനായി പ്രേക്ഷകരുടെ പ്രിയ താരം ആസിഫ് അലിയെത്തുന്ന ഹൗഡിനി- ദി കിംഗ് ഓഫ് മാജിക് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. പൂർണ്ണമായും മാജിക് പ്രമേയമാക്കി ജി.പ്രജേഷ് സെൻ ഒരുക്കുന്ന ചിത്രത്തിൽ അസിഫ് അലിയുടെ ഗംഭീര പെർഫോമൻസാണ് പ്രേക്ഷകർക്കുള്ള സമ്മാനം. മാജിക്കിനൊപ്പം ആക്ഷനും ഇമോഷനും പ്രാധാന്യം നൽകുന്ന ചിത്രം പ്രേക്ഷകന് തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുമെന്ന് ഉറപ്പാണെന്ന് സംവിധായകൻ പ്രജേഷ് സെൻ പറഞ്ഞു. ക്യാപ്റ്റൻ, വെള്ളം, മേരി ആവാസ് സുനോ, ദി സീക്രട്ട് ഓഫ് വിമൻ തുടങ്ങിയ സിനിമകൾക്കു ശേഷമാണ് […]
Read more

ബേസിൽ ജോസഫ് ചിത്രം അതിരടി റിലീസിനൊരുങ്ങുന്നു

കൊച്ചി: ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രമാണ് ‘അതിരടി. മെയ് 14 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഒരു മാസ്സ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റെർറ്റൈനെർ ആയൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഡോ. അനന്തു എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ്. നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും […]
Read more

സ്വര്‍ണത്തില്‍ ട്വിസ്റ്റ്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. ഒരിടത്ത് ഉറച്ച് നില്‍ക്കാതെ സ്വര്‍ണം. ഇന്നലെ നാല് തവണയാണ് സ്വര്‍ണവില മാറിയത്. ഇത്തരത്തില്‍ വില മാറുന്നത് അത്യപൂര്‍വമാണ്. മൂന്ന് തവണ വില കുറകുയകയും ഒരുതവണ വില കുതിക്കുകയും ചെയ്തു. ഇന്ന് രാവിലെയും വിലയില്‍ മാറ്റമുണ്ടായി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് അനുസരിച്ചാണ് വിപണിയിലെ മാറ്റങ്ങള്‍. വെള്ളിയാഴ്ച രാവിലെ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയ സ്വര്‍ണം പവന് 111720 രൂപയായി. ഉച്ചയ്ക്ക് ശേഷം വീണ്ടും കുറഞ്ഞ് 110280 രൂപയിലെത്തി. വൈകീട്ട് വീണ്ടും […]
Read more

മോഷണം ആരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിതൂക്കാൻ ശ്രമിച്ചെന്ന് പരാതി

കൊല്ലം: കൊല്ലം പുനലൂരിൽ പണം മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനോട് ക്രൂരത. കുട്ടിയെ തലകീഴായി കെട്ടിതൂക്കാൻ ശ്രമിച്ചെന്നാണ് പരാതി. വെട്ടിത്തിട്ടയിലെ ലിവിങ് വാട്ടർ എന്ന സ്ഥാപനത്തിലാണ് സംഭവം. 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് സ്ഥാപനത്തിലെ കുക്കും വാർഡനുമാണ് 12 വയസുള്ള കുട്ടിയെ ഉപദ്രവിച്ചത്. പണം എടുത്തില്ലെന്ന് പറഞ്ഞിട്ടും തല കീഴായി കുട്ടിയെ പിടിച്ച് ഭീഷണിപ്പെടുത്തി. കുട്ടി വിവരം രക്ഷിതാവിനോട് പറഞ്ഞു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പുനലൂർ പൊലീസ് കേസെടുത്തു. നിലവിൽ വാർഡനും സഹായിയും പൊലീസ് കസ്റ്റഡിയിലാണ്. മകനെ കാലിൽ കയർ […]
Read more

വോട്ടെണ്ണലിന് സുരക്ഷാ സംവിധാനങ്ങൾ സജ്ജമാണ്; ഡിജിപി റവാഡ ചന്ദ്രശേഖർ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അറിയാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ വോട്ടെണ്ണലിനുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും സജ്ജമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. 25 ബാച്ച് കേന്ദ്ര സേന വോട്ടെണ്ണലിന് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കും. മുൻകരുതൽ അറസ്റ്റുകൾ ആരംഭിച്ചതായും ഡിജിപി റവാഡ ചന്ദ്രശേഖർ അറിയിച്ചു. കണ്ണൂർ ,പയ്യന്നൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രതയോടുകൂടി പ്രവർത്തിക്കുമെന്നും ഡിജിപി പറഞ്ഞു. വോട്ടെണ്ണൽ സുഗമമായി നടത്താൻ എല്ലാം സജ്ജമാണെന്നും ഡിജിപി വ്യക്തമാക്കി. അതേസമയം വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് […]
Read more

‘നിലപാടിന്റെ രാജകുമാരന് അഭിവാദ്യം’; തൊടുപുഴയില്‍ വി. ഡി സതീശനെ അനുകൂലിച്ച് ഫ്‌ളക്‌സ്

ഇടുക്കി: പ്രതിപക്ഷ നേതാവ് വി ഡി സതീശന് വേണ്ടി തൊടുപുഴയില്‍ കൂറ്റന്‍ ഫ്‌ളക്‌സ് ബോർഡ്. തൊടുപുഴ പട്ടയം കവലയ്ക്ക് സമീപമാണ് ഇന്നലെ രാത്രി ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്. ‘പട നയിച്ചവന്‍ നാട് നയിക്കും’ എന്നാണ് ഫ്‌ളക്‌സിലെ വാചകം. വി ഡി സതീശന്റെ പൂര്‍ണ്ണകായ ചിത്രത്തോടൊപ്പം ‘നിലപാടിന്റെ രാജകുമാരന് അഭിവാദ്യം’ എന്നും എഴുതിയിട്ടുണ്ട്. ടീം യുഡിഎഫ് തൊടുപുഴ എന്ന പേരിലാണ് ഫ്‌ളക്‌സ് ഉയര്‍ത്തിയത്. അതേസമയം കണ്ണൂരിൽ വീണ്ടും വി. ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ് ഉയര്‍ന്നു. നിയുക്ത മുഖ്യമന്ത്രിക്ക് […]
Read more

കുസാറ്റിൽ ഒരാഴ്‌ചക്കിടെ രണ്ടാമത്തെ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ ബി ടെക് സിവിൽ എൻജിനീയറിങ് നാലാം വർഷം പഠിക്കുന്ന വിദ്യാർഥിനിയെ ഹിദായത്ത് നഗറിലെ വാടക മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് പുതുവൈപ്പ് കോമത്തുരുത്ത് സ്വദേശികളായ സുദർശന്റെയും ഷൈജയുടെയും മകൾ കെഎസ് ദർശന (21) ആണ് മരിച്ചത്. സംഭവത്തിൽ വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി റിപ്പോർട്ട് തേടി. ചീഫ് സെക്യൂരിറ്റി ഓഫിസർ സിബിച്ചൻ ജോസഫിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് […]
Read more

വോട്ടെണ്ണും മുൻപേ പട്ടാമ്പിയിൽ യുഡിഎഫിന്റെ ഫ്ലക്സ് ബോർഡ്

പാലക്കാട്: പട്ടാമ്പിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ടി പി ഷാജിക്ക് അഭിവാദ്യമർപ്പിച്ച് ഫ്ലക്സ് ബോർഡ്. നിയുക്ത ടി പി ഷാജിക്ക് അഭിവാദ്യം എന്നെഴുതിയ ഫ്ലക്സ് ബോർഡാണ് ഉയർന്നത് . പട്ടാമ്പിയിൽ യുഡിഎഫ് ജയിക്കും, യുഡിഎഫ് ഭരിക്കും, പട്ടാമ്പിയുടെ നിയുക്ത എംഎൽഎ ടി പി ഷാജിക്ക് അഭിവാദ്യങ്ങൾ എന്നാണ് ഫ്ലക്സ് ബോർഡിലെ വരികൾ. അതേമസയം, തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് ഫ്ലക്സ് വെച്ചതിൽ ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ അതൃപ്‍തി അറിയിച്ചു. കഴിഞ്ഞ ദിവസവും നിയുക്ത എംഎൽഎ കല്ലട്ര മാഹിൻ ഹാജിക്ക് […]
Read more

കോണ്‍ഗ്രസിലും പ്രതിസന്ധിയുണ്ട്, രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി ജി സുധാകരൻ

ആലപ്പുഴ: കോൺഗ്രസിന് മുന്നറിയിപ്പുമായി മുൻ സിപിഐഎം നേതാവും അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുകയും ചെയ്ത ജി സുധാകരൻ. കോണ്‍ഗ്രസിലും പ്രതിസന്ധിയുണ്ടെന്നും ശ്രദ്ധിച്ചാല്‍ കൊള്ളാമെന്നുമാണ് രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി ജി സുധാകരന്‍ പറഞ്ഞത്. ഇ വി ശ്രീധരന്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ജി സുധാകരൻ ഇക്കാര്യം പറഞ്ഞത്. നിരവധി ചെറുപ്പക്കാര്‍ കോണ്‍ഗ്രസിലുണ്ടെന്നും ജി സുധാകരന്‍ ചൂണ്ടിക്കാട്ടി. സിപിഐഎം പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുമായി സഹകരിക്കുന്നുണ്ട്. മത്സരിക്കണം എന്ന് പറയുന്നത് തന്റെ അവകാശമാണ്. താന്‍ എവിടെയും പോയിട്ടില്ല, സ്വതന്ത്രനായി […]
Read more

Recent News