കൊടുവള്ളിയില്‍ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു
കോഴിക്കോട്: കൊടുവള്ളി മദ്രസ ബസാറില്‍ വാഹനാപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്ക്. തെറ്റായ ദിശയില്‍ അമിത വേഗതയിലെത്തിയ കാര്‍, ലോറിയിലും മറ്റൊരു കാറിലും ഇടിച്ചാണ് അപകടമുണ്ടായത്. കൈതപ്പൊയില്‍ സ്വദേശികളായ ആദം(6), ഫര്‍സാന(27), സലീം(53), സുഹൈല്‍(25), റസിയ(47), കൊയിലാണ്ടി മുണ്ടോത്ത് സ്വദേശിനി മോഹിനി(70), താമരശ്ശേരി കുടുക്കില്‍ഉമ്മാരം സ്വദേശിനി വനജ(52) എന്നിവര്‍ക്കാണ് പരിക്കേറ്റത്. താമരശ്ശേരി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയില്‍ എതിര്‍ദിശയില്‍ വന്ന മാരുതി സുസുക്കി റിറ്റ്‌സ് കാര്‍ ഇടിച്ചു കയറുകയായിരുന്നു. ഈ കാറിലുണ്ടായിരുന്ന 5 പേര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. […]
Read more

