വോട്ടെണ്ണലിന് സുരക്ഷാ സംവിധാനങ്ങൾ സജ്ജമാണ്; ഡിജിപി റവാഡ ചന്ദ്രശേഖർ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അറിയാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ വോട്ടെണ്ണലിനുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും സജ്ജമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. 25 ബാച്ച് കേന്ദ്ര സേന വോട്ടെണ്ണലിന് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കും. മുൻകരുതൽ അറസ്റ്റുകൾ ആരംഭിച്ചതായും ഡിജിപി റവാഡ ചന്ദ്രശേഖർ അറിയിച്ചു. കണ്ണൂർ ,പയ്യന്നൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രതയോടുകൂടി പ്രവർത്തിക്കുമെന്നും ഡിജിപി പറഞ്ഞു. വോട്ടെണ്ണൽ സുഗമമായി നടത്താൻ എല്ലാം സജ്ജമാണെന്നും ഡിജിപി വ്യക്തമാക്കി. അതേസമയം വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും അറിയിച്ചു.

മെയ് നാലിനാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്. ഫലത്തിനായി നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ് മുന്നണികൾ. ഫലത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെ പല ഭാഗങ്ങളിലും കോൺഗ്രസ്സിൽ അനുകൂല ഫ്ലക്സുകളാണ് ഉയരുന്നത്. അതേസമയം ഭരണത്തുടർച്ച ലക്ഷ്യം വെച്ച് തികഞ്ഞ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. കൂടാതെ , അപ്രതീക്ഷിത മുന്നേറ്റം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും.

Leave a Reply

Your email address will not be published. Required fields are marked *