Category: kerala

നാളികേരത്തെ പിന്നിലാക്കി ചകിരി, ആഗോളതലത്തിൽ വൻ ഡിമാൻഡ്

വടകര: നാളികേരത്തെ പിന്നിലാക്കി ചകിരി, ആഗോളതലത്തിൽ വൻ ഡിമാൻഡ്വടകര: കയറ്റുമതിയിൽ നാളികേര ഉത്പന്നങ്ങളെ ബഹുദൂരം പിന്നിലാക്കിചകിരി ഉത്പന്നങ്ങൾ. 2025-ൽ രാജ്യത്തുനിന്ന്‌ കയറ്റിയയച്ചത് 61.2 കോടി ഡോളർ മൂല്യമുള്ള ചകിരി ഉത്പന്നങ്ങളാണ്. 2024-25 വർഷം കയറ്റിയയച്ച നാളികേര ഉത്പന്നങ്ങളുടെ മൂല്യമാകട്ടെ 4349 കോടി രൂപയും. ആഗോളതലത്തിലെ വൻ ഡിമാൻഡും വിലവർധനയുമാണ് ചകിരി ഉത്പന്നങ്ങളുടെ കയറ്റുമതിമൂല്യം കുതിക്കാനിടയാക്കിയത്. ഒറ്റവർഷംകൊണ്ട് മൂല്യത്തിലുണ്ടായ കുതിപ്പ് 70 ശതമാനമാണ്. സമീപകാലത്തൊന്നും മൂല്യത്തിൽ ഇത്ര കുതിപ്പുണ്ടായിട്ടില്ല. 2024-ൽ 35.8 കോടി ഡോളർ മൂല്യമുള്ള ചകിരി ഉത്പന്നങ്ങളാണ് […]
Read more

വയനാട് ടൗണ്‍ഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീട് സന്ദര്‍ശിച്ച് മന്ത്രി കെ രാജൻ

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റ എൽസ്റ്റണ്‍ എസ്റ്റേറ്റിൽ നിര്‍മിക്കുന്ന വയനാട് ടൗണ്‍ഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീട് സന്ദര്‍ശിച്ച് റവന്യു മന്ത്രി കെ രാജൻ. സിപിഎം നേതാക്കള്‍ക്കൊപ്പമാണ് മന്ത്രി വീട് സന്ദര്‍ശിച്ചത്. വീട്ടിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഇന്ന് മുതൽ ടൗണ്‍ഷിപ്പിൽ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. വീട് സന്ദര്‍ശിച്ച മന്ത്രിയും സിപിഎം നേതാക്കളും ചോര്‍ച്ച കണ്ടെത്തിയ മേൽക്കൂരയിലെ പാടുകള്‍ മായിക്കാൻ ശ്രമിച്ചു. സന്ദര്‍ശനത്തിനുശേഷം വിവാദങ്ങളിൽ മന്ത്രി കെ രാജൻ പ്രതികരിച്ചു. താമസം തുടങ്ങിയശേഷം പ്രശ്നങ്ങള്‍ […]
Read more

വാല്‍പ്പാറ വാഹനാപകടം; പരുക്കേറ്റ നാല് പേരില്‍ മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍

മലപ്പുറം: വാല്‍പ്പാറ വാഹനാപകട ദുരന്തത്തില്‍ പരുക്കേറ്റ നാല് പേരില്‍ മൂന്ന് പേര്‍ ഗുരുതരാവസ്ഥയിൽ. ചികിത്സയിലായിരുന്ന 11കാരന്‍ ഷഹാദിനെ വാര്‍ഡിലേക്ക് മാറ്റി. പെരിന്തല്‍മണ്ണയിലെ ജില്ലാ ആശുപത്രിയിലുണ്ടായിരുന്ന പതിനൊന്നുകാരി മസ്‌നീനെ വയറ്റില്‍ ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന നൗഷാദും മുഹമ്മദ് ഫായിസും ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഉല്ലാസ യാത്രയ്ക്കായി വാല്‍പ്പാറയിലേക്ക് പോയ നാടിന്റെ പ്രിയപ്പെട്ടവര്‍ വിലാപയാത്രയായി ചേതനയറ്റ് മടങ്ങിയെത്തിയപ്പോള്‍ അവസാനമായി ഒരു നോക്കുകാണാന്‍ ആയിരങ്ങളാണ് എത്തിയത്. അമ്പലപ്പറമ്പ് എച്ച്എസ്എസിലാണ് […]
Read more

വൈറൽ താരത്തിന്റെ വിവാദ വിവാഹം: പെൺകുട്ടിയുടെ അറസ്റ്റ് പാടില്ലെന്ന് കോടതി

എറണാകുളം: കുംഭമേള വൈറൽ താരത്തിന്റെ വിവാദ വിവാഹം നടന്ന സംഭവത്തിൽ പെൺകുട്ടിയുടെ അറസ്റ്റ് പാടില്ലെന്ന കോടതി ഉത്തരവുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. ഇക്കാര്യം മധ്യപ്രദേശ് പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. എന്നാൽ പെൺകുട്ടിക്ക് പൊലീസ് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. സുരക്ഷ ആവശ്യപ്പെട്ടുള്ള അവരുടെ പരാതി ലഭിച്ചിട്ടുണ്ട്. ഒരു സേന മറ്റൊരു സേനയ്ക്ക് നൽകേണ്ട അടിസ്ഥാന സഹായം മാത്രമാണ് ഇപ്പോൾ നൽകിയതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. കുംഭമേള വൈറല്‍ […]
Read more

വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ; ഇന്നലത്തെ വൈദ്യുത ഉപയോഗം 116.11 ദശലക്ഷം യൂണിറ്റ്

തിരുവനന്തപുരം: സർവകാല റെക്കോർഡിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം. ഇന്നലത്തെ മൊത്തം വൈദ്യുത ഉപയോഗം 116.11 ദശലക്ഷം യൂണിറ്റായിരുന്നു. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 6013 മെഗാവാട്ട് ആയിരുന്നു. ഈ നില തുടർന്നാൽ ലോഡ് ഷെഡിം​ഗും പവര്‍കട്ടും വേണ്ടി വന്നേക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. ഇന്നലെ പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നു. സാധാരണയേക്കാൾ 3.5 ഡിഗ്രി സെൽഷ്യസ് കൂടുതലാണിത്. കോട്ടയത്ത് 38 ഡിഗ്രി സെൽഷ്യസ് ആണ് ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനില. […]
Read more

നിതിൻ രാജിന്‍റെ മരണം ; നോയിഡയിൽ നിന്ന് ലോൺ ആപ്പ് നടത്തിപ്പുകാരായ മൂന്ന് പേർ പിടിയിൽ

കണ്ണൂർ: നിതിൻ രാജിന്റെ മരണത്തിൽ പൊലീസിന്റെ നിർണായക നീക്കം. നിതിൻ രാജിനെ ഭീഷണിപ്പെടുത്തിയ ലോൺ ആപ്പ് സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നാണ് പ്രതികളെ സൈബർ പൊലീസ് സംഘം പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും സിമ്മുകളും ഉപകരണങ്ങളും പിടിച്ചെടുത്തു. പ്രതികളെ കണ്ണൂരിലെത്തിച്ചു. ഇൻസ്റ്റന്റ് ഫണ്ട്സ് എന്ന ലോൺ ആപ്പ് നടത്തിപ്പുകാരാണ് അറസ്റ്റിലായ പ്രതികൾ.
Read more

കേരളത്തിൽ അനുഭവപ്പെടുന്ന ചൂട് അസാധാരണം

തിരുവനന്തപുരം: കേരളത്തിൽ വേനൽ മഴ വൈകാനുള്ള കാരണം ആന്റി സൈക്ലോൺ പ്രതിഭാസം. കര്‍ണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ഉന്നത മർദ്ദ മേഖല പ്രതിഭാസമാണ് നിലവില്‍ ലഭിക്കേണ്ട സ്വഭാവിക മഴക്ക് തടസം സൃഷ്ടിക്കുന്നതെന്ന് വിദ​ഗ്ധർ പറയുന്നു. ആന്റി സൈക്ലോൺ പ്രതിഭാസം നിലനിൽക്കുന്നതിനാൽ, വേനല്‍മഴക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. ഏപ്രില്‍ അവസാന വാരം വരെയെങ്കിലും കാത്തിരിക്കണമെന്നാണ് ഐഎംഡിയുടെ പ്രവചനങ്ങളിൽ പറയുന്നത്. പലയിടങ്ങളിലായി ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ടെങ്കിലും താപനിലയിൽ കാര്യമായ വ്യത്യാസം വരുത്തില്ല. അന്തരീക്ഷ ആർദ്രതയിലും വർധനവുള്ളതിനാൽ അനുഭവപ്പെടുന്ന ചൂട് […]
Read more

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ ലഭിച്ചില്ലെന്ന് പരാതി

ഇടുക്കി: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ സ്ത്രീ, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വേണ്ട ചികിത്സ കിട്ടാഞ്ഞതിനെത്തുടർന്ന് മരിച്ചു. മേരികുളം ആറേക്കർ പള്ളിക്കുന്നേൽ സുനിലിന്റെ ഭാര്യ ആൻസി ആന്റണി (46)യാണ് മരിച്ചത്. മാർച്ച് 27-ന് മേരികുളം കൂരമ്പാറയ്ക്ക് സമീപമായിരുന്നു അപകടം. ആൻസി സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. എന്നാൽ സംഭവത്തിൽ ബന്ധുക്കൾ പറയുന്നത് ഇങ്ങനെയാണ്, തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റ ആൻസിയെ അന്നുതന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏപ്രിൽ ആറിന് ഡിസ്ചാർജ് ചെയ്തു. നട്ടെല്ലിന് പരിക്കുള്ളതിനാൽ […]
Read more

സങ്കടക്കടലായി പാങ്ങ് സ്കൂൾ

തൃശ്ശൂർ: കളിചിരികളോടെ മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് എൽ.പി. സ്‌കൂളിൽനിന്ന് പുറപ്പെട്ട ആ വിനോദയാത്ര ഇത്രമേൽ വലിയൊരു നോവായി മാറുമെന്ന് ആരും കരുതിയതല്ല. അതിരപ്പിള്ളിയുടെ വന്യഭംഗിയും വാഴച്ചാലിന്റെ കുളിർമയും ആസ്വദിച്ച്, മലക്കപ്പാറയിലെ കാനനപാതയിലൂടെ വാൽപ്പാറ സന്ദർശിക്കാനെത്തിയതായിരുന്നു സംഘം. അധ്യാപകരും മക്കളും സ്‌കൂളിലെ പാചകക്കാരിയും അടങ്ങുന്ന സംഘത്തിന്റെ യാത്ര ഒടുവിൽ ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി. പലരുടെയും മരണയാത്രയായി അത് അവസാനിച്ചു. ഒറ്റദിവസംകൊണ്ട് അനാഥമായത് ഒൻപതുകുടുംബങ്ങൾ മാത്രമല്ല ഒരു സ്കൂൾതന്നെ. പാങ്ങ് ജി.എൽ.പി. സ്കൂളിൽ ഇനി അവശേഷിക്കുന്നത് മൂന്ന് അധ്യാപികമാരും ഒരു […]
Read more

തിമിരി ബോംബേറ് കേസ്; 10 സിപിഐഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ

കണ്ണൂര്‍: തളിപ്പറമ്പ് തിമിരിയിൽ ആർഎസ്എസ് -ബിജെപി പ്രവർത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ 10 സിപിഐഎം പ്രവർത്തകർ കുറ്റക്കാരെന്ന് കണ്ടെത്തി. തളിപ്പറമ്പ് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് സിപിഐഎം നേതാക്കളും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. പ്രതികൾക്കെതിരെ വധശ്രമം, സ്ഫോടക വസ്തുനിയമത്തിലെ നിയമങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. തളിപ്പറമ്പ് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം.കെ പ്രദീപ് കുമാർ, ആലക്കോട് ഗ്രാമപഞ്ചായത്തംഗം പി.വി ബാബുരാജ്, ടി.വി ബിനു, പി.പി സത്യൻ, […]
Read more

Recent News