കേരളത്തിൽ അനുഭവപ്പെടുന്ന ചൂട് അസാധാരണം

തിരുവനന്തപുരം: കേരളത്തിൽ വേനൽ മഴ വൈകാനുള്ള കാരണം ആന്റി സൈക്ലോൺ പ്രതിഭാസം. കര്‍ണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ഉന്നത മർദ്ദ മേഖല പ്രതിഭാസമാണ് നിലവില്‍ ലഭിക്കേണ്ട സ്വഭാവിക മഴക്ക് തടസം സൃഷ്ടിക്കുന്നതെന്ന് വിദ​ഗ്ധർ പറയുന്നു. ആന്റി സൈക്ലോൺ പ്രതിഭാസം നിലനിൽക്കുന്നതിനാൽ, വേനല്‍മഴക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. ഏപ്രില്‍ അവസാന വാരം വരെയെങ്കിലും കാത്തിരിക്കണമെന്നാണ് ഐഎംഡിയുടെ പ്രവചനങ്ങളിൽ പറയുന്നത്. പലയിടങ്ങളിലായി ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ടെങ്കിലും താപനിലയിൽ കാര്യമായ വ്യത്യാസം വരുത്തില്ല. അന്തരീക്ഷ ആർദ്രതയിലും വർധനവുള്ളതിനാൽ അനുഭവപ്പെടുന്ന ചൂട് ഉയർന്നതായിരിക്കും. ഏപ്രിൽ അവസാനത്തോടെ മാത്രമേ കേരളത്തിൽ വേനൽ മഴ സജീവമാകാൻ സാധ്യതയുള്ളൂവെന്നും ഐഎംഡി പ്രവചനങ്ങൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *