Category: kerala

വിവാദമായി മുഹമ്മദ് ഷിയാസിന്റെ സംഭാഷണം

തോപ്പുംപടി: കൊച്ചി നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ്. സ്ഥാനാർഥി മുഹമ്മദ് ഷിയാസ് നടത്തിയ ഫോൺസംഭാഷണം വിവാദമാകുന്നു. സ്വകാര്യ യുറ്റ്യൂബ് ചാനലിലാണ് മുഹമ്മദ് ഷിയാസിന്റെ ഫോൺസംഭാഷണം പുറത്തുവിട്ടത്. എതിർ സ്ഥാനാർഥിയായ കെ.ജെ. മാക്സിയെക്കുറിച്ച് മുഹമ്മദ് ഷിയാസ് പറഞ്ഞ കാര്യങ്ങളാണ് വിവാദമായത്. ‘മാക്സിയെ പപ്പടംപോലെ പൊടിക്കു’മെന്നാണ് സംഭാഷണത്തിലുള്ളത്. ‘മാക്സി ഒരു സ്ഥാനാർഥിയേ അല്ലെന്നും ആണുങ്ങളോട് ഏറ്റുമുട്ടിയിട്ടില്ലെന്നും’ സംഭാഷണത്തിലുണ്ട്. സംഭവം വിവാദമായതോടെ വിവാദ പരാമർശങ്ങൾ യുറ്റ്യൂബ് ചാനലിൽനിന്ന് എഡിറ്റ് ചെയ്ത് നീക്കിയിരുന്നു. എന്നാൽ നേരത്തേ ഡൗൺലോഡ് ചെയ്ത വീഡിയോ സമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. […]
Read more

മൃതദേഹവുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ചു

പത്തനംതിട്ട: അടൂർ ബൈപ്പാസിൽ മൃതദേഹവുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. തിരുവനന്തപുരം പേയാട് സ്വദേശി മാർട്ടിന്റെ മൃതദേഹം എറണാകുളം സ്വകാര്യ ആശുപത്രിയിൽനിന്ന് തിരുവനന്തപുരത്തേക്ക് സംസ്കാരത്തിനായി കൊണ്ടു പോകുന്നതിനിടെയായിരുന്നു അപകടം. ആംബുലൻസ് ഡ്രൈവർ എറണാകുളം സ്വദേശി സച്ചു, അന്തരിച്ച മാർട്ടിന്റെ ബന്ധു ജാസ്മിൻ, കാർ ഡ്രൈവർ അടൂർ മുന്നാളം സ്വദേശി അമൽ എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 11.50 ഓടെയായിരുന്നു അപകടം.
Read more

‘വാഴ 2’ ന് ബുക്ക് മൈ ഷോയില്‍ പുതിയ എതിരാളി

കൊച്ചി: സിനിമകളുടെ ജനപ്രീതി അളക്കാന്‍ ഇന്നുള്ള പല മാനദണ്ഡങ്ങളില്‍ പ്രധാനമാണ് അവയുടെ ബോക്സ് ഓഫീസ് കളക്ഷന്‍. മറ്റൊന്ന് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലൂടെ ചിത്രങ്ങള്‍ വില്‍ക്കുന്ന ടിക്കറ്റുകളുടെ എണ്ണമാണ്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയില്‍ ഓരോ ദിവസവും വില്‍ക്കുന്ന ടിക്കറ്റുകളുടെ എണ്ണം ട്രാക്കര്‍മാര്‍ പങ്കുവെക്കാറുണ്ട്. ഇന്ത്യയിലെ വിവിധ ഭാഷാ ചിത്രങ്ങളുടെ പ്രതിദിന ടിക്കറ്റ് വില്‍പ്പന എത്രയെന്ന അറിവ് പലപ്പോഴും കൗതുകകരവുമാണ്. ഇപ്പോഴിതാ പുതിയ റിലീസുകളും എത്തിയ ഇന്നലത്തെ (വെള്ളിയാഴ്ച) ബുക്ക് മൈ ഷോ കണക്കുകള്‍ […]
Read more

വനിത ബില്ലിന് പിന്നിൽ മണ്ഡലപുനർനിർണയം

ചെന്നൈ: തമിഴ്നാട്ടിലേക്ക് വരുന്നത് എപ്പോഴും ആദരമാണെന്നും ഇവിടത്തെ മണ്ണിനോടും ജനങ്ങളോടും സവിശേഷമായ ബന്ധം മനസിലുണ്ടെന്നും രാഹുൽ ഗാന്ധി. തമിഴ്നാട്ടിലെ ആദ്യ പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. തിരുവള്ളൂർ പൊന്നേരിയിലായിരുന്നു യോഗം കൂടിയത്. തമിഴ്നാടിനെയും ഭാഷയെയും സംസ്കാരത്തെയും, ബിജെപിയും ആർഎസ്എസും ആക്രമിക്കാൻ ശ്രമികുമ്പോൾ താൻ മനസ്സിലൊരു തമിഴനായി മാറും. ഇവർക്ക് എങ്ങനെ ധൈര്യം വരുന്നു എന്നോർക്കും. ഇന്നലെയും അത് കണ്ടുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വനിത ബില്ലിന് പിന്നിൽ ഉണ്ടായിരുന്നത് മണ്ഡലപുനർനിർണയമാണ്. പാർലമെന്റിൽ തമിഴ്നാടിന്റെ പ്രാതിനിധ്യം കുറയ്ക്കാൻ ആയിരുന്നു […]
Read more

മത്സ്യബന്ധന ബോട്ടിന്റെ എൻജിനിൽ നിന്ന് പുക ശ്വസിച്ച്ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

കോഴിക്കോട് : മത്സ്യബന്ധനത്തിനിടെ ബോട്ടിന്റെ എൻജിനിൽ നിന്ന് പുക ശ്വസിച്ച് ചികിത്സയിലായിരുന്നവരിൽ ഒരാൾ മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി ഷഹബേദ് ദാസാണ് മരിച്ചത്. വെസ്റ്റ് ബംഗാൾ സ്വദേശി ഷഹബേദ് ദാസ് വെൻ്റിലേറ്ററിലായിരുന്നു. മറ്റൊരു തൊഴിലാളി ബേപ്പൂർ സ്വദേശി ഹനീഫ വെൻ്റിലേറ്ററിലാണ്. നാല് മത്സ്യത്തൊഴിലാളികൾക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മൂന്ന് അന്യസംസ്ഥാന തൊഴിലാളികളും ഒരു മലയാളിയുമാണ്.ബേപ്പൂർ പടിഞ്ഞാറ് 10 നോട്ടിക്കൽ അകലെയാണ് സംഭവം. ആയിഷ വൺ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിൽ വെള്ളം കയറി എന്ന സംശയത്തിൽ എൻജിൻ റൂമിലേക്ക് […]
Read more

കശുവണ്ടി അഴിമതി കേസ്; വ്യവസായി അനീഷ് ബാബുവിന് ജാമ്യം

എറണാകുളം: കശുവണ്ടി ഇറക്കുമതി കള്ളപ്പണ കേസിൽ വ്യവസായി അനീഷ് ബാബുവിന് ജാമ്യം. എറണാകുളം പിഎംഎൽഎ കോടതി ആണ് ജാമ്യം അനുവദിച്ചത്. കേസിൽ അന്വേഷണം പൂർത്തിയായ സാഹചര്യത്തിലാണ് കോടതി നടപടി. അതേസമയം, ജാമ്യം നൽകിയ ഉത്തരവിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച അപ്പീൽ നൽകിയേക്കും. ജനുവരി 14 നാണ് കൊച്ചിയിൽ നിന്ന് അനീഷ് ബാബുവിനെ ഇ ഡി അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ എടുത്ത കേസിലായിരുന്നു അറസ്റ്റ്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ലാഭകരമായി കശുവണ്ടി ഇറക്കിത്തരാമെന്ന് […]
Read more

മിൽമ പാലിൻ്റെ വില കൂട്ടിയേക്കും; ലിറ്ററിന് ആറ് രൂപ കൂട്ടണമെന്നാണ് ആവശ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിൻ്റെ വില ഉടൻ കൂട്ടിയേക്കും. 29ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ ഇക്കാര്യം സംബന്ധിച്ച് തീരുമാനമെടുക്കും. തീരുമാനം വൈകിക്കുന്നതിൽ ബോർഡ് ആസ്ഥാനത്തിന് മുന്നിൽ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ പ്രതിഷേധം നടക്കുകയാണ്. ലിറ്ററിന് ആറ് രൂപ വർധിപ്പിക്കണമെന്നാണ് ആവശ്യം. അതേസമയം സർക്കാരിന് വീണ്ടും കത്ത് നൽകുമെന്ന് മിൽമ ചെയർമാൻ കെ. എസ് മണി പറഞ്ഞു. വില വർദ്ധന അനിവാര്യമാണെന്നും വില കൂട്ടാൻ മിൽമക്ക് അധികാരം ഉണ്ടെന്നും കെ. എസ് മണി പറഞ്ഞു.എന്നാൽ ഇക്കാര്യം സർക്കാരിനെ […]
Read more

വൈഷ്ണവം പുരസ്‌കാരം പി.വി. കൃഷ്ണൻ കുറൂരിന്

കൊച്ചി: ഈ വർഷത്തെ സി.എം. വിഷ്ണു നമ്പൂതിരി എൻഡോവ്മെന്റ് വൈഷ്ണവം പുരസ്‌കാരം പി.വി. കൃഷ്ണൻ കുറൂരിന്. അക്ഷരശ്ലോകം, കാവ്യകേളി, സാഹിത്യപരിശ്രമം, കവിത തുടങ്ങിയ മേഖലകളിലെ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്. മെയ് 8-ന് വൈകുന്നേരം നാലുമണിക്ക് ചങ്ങമ്പുഴ പാർക്കിൽ വെച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ ഡോ. സി.എം. നീലകണ്ഠൻ പുരസ്‌കാരം സമ്മാനിക്കും. 10,000 രൂപയും ഫലകവും അംഗവസ്ത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പി.വി. കൃഷ്ണൻ കുറൂർ തയ്യാറാക്കിയ ‘കാവ്യപ്രഭാവം’ എന്ന കാവ്യകേളി പാഠപുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ […]
Read more

തിമിരി ബോംബേറ് കേസ്: 10 സിപിഐഎം പ്രവർത്തകർക്ക് 25 വർഷം തടവ്

കണ്ണൂർ: തിമിരി ബോംബേറ് കേസിലെ പ്രതികളായ 10 സിപിഐഎം പ്രവർത്തകർക്കും 25 വർഷം തടവ്. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. തളിപ്പറമ്പ് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്‌ജി കെ. എൻ പ്രശാന്താണ് ശിക്ഷ വിധിച്ചത്. പ്രതികൾ കുറ്റക്കാരണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. കണ്ണൂർ ആലക്കോട് തിമിരിയിൽ ആർഎസ്എസ് – ബിജെപി പ്രവർത്തകരെ ബോംബ് എറിഞ്ഞതായിരുന്നു കേസ്. പഞ്ചായത്ത്‌ അംഗം അടക്കം ഉള്ള പ്രതികൾക്കാണ് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി തെക്കിനിയിൽ ടി. വി ബിനു […]
Read more

കെ.സിക്ക് പിന്നാലെ ‘വാഴ 2’ കണ്ട് കെ. സുധാകരൻ

കൊച്ചി: മികച്ച അഭിപ്രായം നേടി തിയേറ്ററിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന ‘വാഴ 2: ബയോപിക് ഓഫ് എ ബില്യൺ ബ്രോസ്’ തിയേറ്ററിൽ കണ്ട് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. കുടുംബത്തിനും സഹപ്രവർത്തകർക്കുമൊപ്പമാണ് സുധാകരൻ ചിത്രം കാണാൻ തിയേറ്ററിലെത്തിയത്. സുധാകരൻ തിയേറ്ററിലിരുന്ന് ചിത്രം കാണുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. ചിത്രത്തെക്കുറിച്ച് നല്ലവാക്കു പറയാനും അദ്ദേഹം മറന്നില്ല. ‘നല്ല പടം. ഒരു പ്രാക്ടിക്കൽ വിഷനാണ്’, എന്നായിരുന്നു സുധാകരൻ ചിത്രത്തെക്കുറിച്ച് പങ്കുവെച്ച അഭിപ്രായം. നേരത്തേ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കുടുംബസമേതം […]
Read more

Recent News