Category: kerala

പ്രധാനമന്ത്രിയുടെ സന്ദർശനം:നാളെ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം. മോദിയുടെ സന്ദര്‍ശനവും റോഡ് ഷോയുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം. നാളെ ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് ഗതാഗത ക്രമീകരണങ്ങള്‍ നിലനിൽക്കുക. ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി ഒന്‍പത് മണി വരെ ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് ശംഖുമുഖം ആള്‍സെയിന്റ്, ചാക്ക, പേട്ട, പളളിമുക്ക്, പാറ്റൂര്‍, ജനറല്‍ ആശുപത്രി, ആശാന്‍ സ്‌ക്വയര്‍, അണ്ടര്‍ പാസേജ്, പഞ്ചാപുര, ആര്‍ബിഐ, ബേക്കറി ജംഗ്ഷന്‍, വിമന്‍സ് കോളേജ് […]
Read more

അടുത്ത അഞ്ച് ദിവസം മഴ സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊച്ചി: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രണ്ട് ജില്ലകളില്‍ നാളെയും ഞായറാഴ്ചയുമായി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഞായറാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇന്ന് ഇടുക്കി, എറണാകുളം, കാസറഗോഡ് […]
Read more

ആർജെഡി മുൻ സംസ്ഥാന സെക്രട്ടറി കിഷൻചന്ദ് മുസ്ലിം ലീഗിൽ ചേർന്നു

മലപ്പുറം: ആർജെഡി മുൻ സംസ്ഥാന സെക്രട്ടറിയും കോഴിക്കോട് മുൻ ഡെപ്യൂട്ടി മേയറുമായിരുന്ന പൊറ്റങ്ങാടി കിഷൻചന്ദ് മുസ്ലിം ലീഗിൽ ചേർന്നു. വെള്ളിയാഴ്ച പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളിൽ നിന്നുമാണ് അദ്ദേഹം മുസ്ലിം ലീഗ് അംഗത്വം സ്വീകരിച്ചത്. ഇക്കഴിഞ്ഞ മാർച്ചിൽ കിരൺചന്ദിനെ ആർജെഡിയിൽ നിന്നും പുറത്താക്കിയിരുന്നു. വിഭാഗീയ പ്രവർത്തനത്തിന്റെ ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി. സിപിഐഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കിഷൻചന്ദ് അടക്കം ചില നേതാക്കൾ രംഗത്തെത്തിയിരുന്നു. കാലുവാരി എന്ന ആരോപണമായിരുന്നു ഇവർ സിപിഐഎമ്മിനെതിരെ ഉന്നയിച്ചിരുന്നത്. തുടർന്ന് […]
Read more

പേരാമ്പ്രയിൽ എൽഡിഎഫ് വർഗീയ കാർഡിറക്കുന്നു

കോഴിക്കോട്: തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വർഗീയ കാർഡിറക്കുന്നുവെന്ന് പേരാമ്പ്ര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയ. പേരാമ്പ്രയിലെ അനൗൺസ്‌മെന്റ് വിവാദങ്ങളോടുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അവർ ഇക്കാര്യം വ്യക്തമാക്കിയത്.എഴുതി തയ്യാറാക്കി ക്രോസ് ചെക്ക് ചെയ്ത് റെക്കോർഡ് ചെയ്ത അനൗൺസ്‌മെന്റാണ് എൽഡി എഫിന്റെ പ്രചാരണ വാഹനത്തിൽ കേൾപ്പിച്ചത്. മനഃപൂർവ്വമാണ് ഇത് നടന്നത്. എൽഡിഎഫ് സ്ഥാനാർഥിയുടെ അറിവോടെയാണ് ഇത് നടന്നത്. സ്ഥാനാർഥിക്ക് പരിപൂർണ ഉത്തരവാദിത്വമുണ്ട്. മണ്ഡലത്തിലെ വികസന മുരടിപ്പിനെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു കൊണ്ടേയിരിക്കും. ഇതിന് തടയിടാനാണ് എൽഡിഎഫ് വർഗീയ കാർഡിറക്കുന്നത്. പേരാമ്പ്രയുടെ മതേതര […]
Read more

രാഘവ് ഛദ്ദക്കെതിരെ വീണ്ടും വിമർശനം

ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദയ്‌ക്കെതിരെ കടുത്ത വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. പാർലമെന്റിൽ കേന്ദ്ര സർക്കാരിനെതിരെ ഉന്നയിക്കേണ്ട പ്രധാന വിഷയങ്ങളിൽ നിന്ന് ഛദ്ദ ഒഴിഞ്ഞുമാറുന്നുവെന്നും പകരം സ്വന്തം പ്രശസ്തിക്കായി “സോഫ്റ്റ് പിആർ” പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണെന്നും മൻ ആരോപിച്ചു. രാഘവ് ചദ്ദ നിലവിൽ പാർട്ടിയുടെ ഔദ്യോഗിക നിലപാടുകളിൽ നിന്നോ മുൻഗണനകളിൽ നിന്നോ മാറി മറ്റൊരു തലത്തിലാണ് സംസാരിക്കുന്നതെന്ന് മൻ പരിഹസിച്ചു. രാജ്യത്തെ ബാധിക്കുന്ന ഗൗരവകരമായ രാഷ്ട്രീയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് […]
Read more

സ്പീക്കർ എഎൻ ഷംസീറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തിരുവനന്തപുരം: നിയമസഭാ സ്പീക്കർ എഎൻ ഷംസീറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ചവറയിലെ യുഡിഎഫ് സ്ഥാനാർഥി ഷിബു ബേബി ജോൺ ആണ് പരാതി നൽകിയത്. എൽഡിഎഫ് സ്ഥാനാർഥി സുജിത്ത് വിജയൻപിള്ളയ്ക്ക് വേണ്ടി സ്പീക്കർ റോഡ് ഷോ നടത്തിയത് ചൂണ്ടിക്കാട്ടിയാണ് പരാതി. സ്പീക്കറുടെ ഭാഗത്ത് നിന്നുണ്ടായത് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും തുടർന്നുള്ള പ്രചരണ പരിപാടിയിൽ നിന്ന് സ്പീക്കറെ വിലക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കാണ് പരാതി നൽകിയത്.
Read more

‘ദൃശ്യം 3’ ല്‍ അവകാശവാദം ഉന്നയിച്ച് ആമസോണ്‍ പ്രൈം വീഡിയോ

കൊച്ചി: മലയാള സിനിമയില്‍ നിന്ന് ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തി എത്തുന്ന ചിത്രമാണ് ദൃശ്യം 3. മറുഭാഷകളിലേക്ക് ഏറ്റവുമധികം റീമേക്ക് ചെയ്യപ്പെട്ട് മലയാള ചിത്രത്തിന്‍റെ തുടര്‍ച്ച എന്ന നിലയില്‍ മലയാളികളല്ലാത്ത പ്രേക്ഷകരും കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. നേരത്തെ ഏപ്രില്‍ 2 ന് പ്രഖ്യാപിച്ചിരുന്ന റിലീസ് മെയ് 21 ലേക്ക് മാറ്റിയിരുന്നു. എന്നാല്‍ റിലീസിന് രണ്ടര മാസം ശേഷിക്കെ ഒരു അപ്രതീക്ഷിത തര്‍ക്കം ചിത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വരികയാണ്. ദൃശ്യം 3 ന്‍റെ ഡിജിറ്റല്‍ റൈറ്റ്സില്‍ അവകാശവാദം ഉന്നയിച്ച് […]
Read more

ലൈംഗികാതിക്രമ കേസ്; സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന ആവശ്യവുമായി പൊലീസ്

കൊച്ചി: ലൈംഗിക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന ആവശ്യവുമായി അന്വേഷണ സംഘം. തെളിവ് ശേഖരണത്തിന്റെ ഭാഗമായി സിനിമാ സെറ്റിൽ ഉണ്ടായിരുന്നവരെ അടുത്ത ദിവസം മുതൽ ചോദ്യം ചെയ്യും. രഞ്ജിത്തിനെതിരെ പരമാവധി തെളിവുകൾ സമാഹരിക്കാനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണസംഘം. അതേസമയം സംവിധായകനെ നാളെത്തന്നെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും. കാരവനിൽ അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തും. ജനുവരി 30 നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. […]
Read more

വ്യാജ ആധാർ കാർഡ് അടിക്കുന്നുവെന്ന പ്രസ്താവന പിൻവലിക്കണം ; കെസി വേണുഗോപാലിന് വക്കീൽ നോട്ടീസ് അയച്ച് സിപിഎം

കണ്ണൂർ: കോൺ​ഗ്രസ് നേതാവ് കെസി വേണുഗോപാലിന് വക്കീൽ നോട്ടീസ് അയച്ച് സിപിഎം. പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ വ്യാജ ആധാർ കാർഡ് അടിക്കുന്നു എന്ന പ്രസ്താവനക്കെതിരെയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. എൽഡിഎഫിനെയും സിപിഎമ്മിനെയും കുറിച്ച് തെറ്റിദ്ധാരണ പടർത്താൻ ലക്ഷ്യമിട്ടുള്ള പ്രസ്താവനയാണെന്നും പ്രസ്താവന പിൻവലിച്ച് നിർവ്യാജം ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്. കഴിഞ്ഞ ദിവസമാണ് സിപിഎമ്മിനെതിരെ ​ഗുരുതര ആരോപണവുമായി കെസി വേണു​ഗോപാൽ രം​ഗത്തെത്തിയത്. പയ്യന്നൂരിൽ സിപിഎം വ്യാജ ആധാർ കാർ‍ഡ് നിർമിക്കുന്നുവെന്നായിരുന്നു ഉയർത്തിയ ആരോപണം. പയ്യന്നൂർ ഏരിയ കമ്മിറ്റി […]
Read more

പാചകവാതക ക്ഷാമത്തെ തുടർന്ന് ഹോട്ടൽ പൂട്ടി: ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: പാചകവാതക ക്ഷാമത്തെ തുടർന്ന് പ്രവർത്തനം നിർത്തിയ ഭക്ഷണശാലയുടെ ഉടമ മരിച്ച നിലയിൽ . പെരുമ്പാവൂർ മുടക്കുഴ കണ്ണഞ്ചേരിമുകൾ കോടമ്പുറം സ്വദേശിയായ കെ കെ രാജൻ (58) ആണ് മരിച്ചത്. കാക്കനാട് പ്രവർത്തിച്ചിരുന്ന കെകെആർ ബേക്സ് ആൻഡ് ജ്യൂസ് എന്ന സ്ഥാപന ഉടമയാണ് രാജൻ. 2026 ജനുവരി ഒന്നിനാണ് രാജൻ ഹോട്ടൽ ആരംഭിച്ചത്. എന്നാൽ ഗ്യാസ് ക്ഷാമം നേരിട്ടതിനെ തുടർന്ന് ഹോട്ടൽ അടച്ചിടേണ്ടി വന്നു. വാടകയ്ക്കെടുത്ത കെട്ടിടത്തിലായിരുന്നു ഹോട്ടൽ പ്രവർത്തിച്ചിരുന്നത്.
Read more

Recent News