Category: kerala

ധുരന്ധർ പ്രതികാരം” ആഗോള ഗ്രോസ് 1500 കോടി; ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടിയിലേക്ക്

ജിയോ സ്റ്റുഡിയോസ് ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ച, ആദിത്യ ധർ- രൺവീർ സിങ് ചിത്രം “ധുരന്ധർ പ്രതികാരം” ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് കൊണ്ട് ആധിപത്യം തുടരുന്നു. ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടി നെറ്റ് ഗ്രോസ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ചിത്രം എന്ന നേട്ടത്തിന് തൊട്ടരികിലാണ് “ധുരന്ധർ പ്രതികാരം”. റിലീസ് ചെയ്ത് രണ്ടാഴ്ച പൂർത്തിയാവുമ്പോൾ ചിത്രം ഇന്ത്യയിൽ നിന്ന് നേടിയ നെറ്റ് ഗ്രോസ് കളക്ഷൻ 961 കോടി രൂപയാണ്. മൂന്നാം വീക്കെൻഡ് പൂർത്തിയാവുമ്പോഴും ഇന്ത്യൻ […]
Read more

പ്രീ പോൾ സർവേകൾക്കെതിരെ കോൺഗ്രസ് നേതാവ്

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ന്യൂസ് ചാനലുകൾ നടത്തിവരുന്ന പ്രീ പോൾ സർവേകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി കോൺഗ്രസ് നേതാവ്. കെപിസിസി അംഗം ജെ എസ് അഖിലാണ് പരാതി സമർപ്പിച്ചത് . ശാസ്ത്രീയമായ അടിത്തറ ഇല്ലാത്ത സർവേകൾ സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്നാണ് പരാതിയിൽ പറയുന്നത്. മണ്ഡലത്തിലെ ജയപരാജയം പ്രവചിക്കുന്ന ഇത്തരം സർവേകൾ വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യത ഉണ്ടെന്നും മാർഗരേഖ പുറത്തിറക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി സമർപ്പിച്ചത്. .എക്സിറ്റ് പോളുകൾക് നിലവിൽ […]
Read more

സ്വർണ വിലയിൽ വീണ്ടും വർധനവ്, പവന് 1440 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 13, 835 രൂപയാണ് വിപണി വില. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 1,10, 680 രൂപയുമാണ്. ഇന്നലെ വൈകീട്ട് സ്വർണ വില കുറഞ്ഞ് 1,09,240 എന്ന നിരക്കിലെത്തിയിരുന്നു. ഇന്നലത്തെ വിലയിൽ നിന്ന് 1440 രൂപയുടെ വർധനവാണ് ഇന്നേക്ക് ഉണ്ടായിരിക്കുന്നത്. ഏപ്രിൽ മാസത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും കുറഞ്ഞ വിലയാണ് ഇത്. സ്വർണ്ണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ പ്രകടമാകുന്ന സാഹചര്യമാണ്. […]
Read more

എൻഡിഎ സ്ഥാനാർത്ഥിയായ സഹോദരി ഭ‍ർത്താവിനെതിരെ ചാണ്ടി ഉമ്മൻ

തൃശൂർ: കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഒ.ജെ ജനീഷ് ജയിക്കണമെന്നാണ് ഉമ്മൻ ചാണ്ടി ആ​ഗ്രഹിക്കുകയെന്ന് മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മൻ. അദേഹത്തിന്റെ പേരിൽ ഇവിടെ ആരും മുതലക്കണ്ണീർ ഒഴുക്കേണ്ടെന്നും ചാണ്ടി ഉമ്മൻ അന്നമനടിയിൽ പറയുകയുണ്ടായി. ഒജെ ജനീഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാ​ഗമായി എത്തിയതായിരുന്നു അദേഹം. കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി വർഗീസ് ജോർജിനെ ഉന്നമിട്ടായിരുന്നു ചാണ്ടി ഉമ്മന്‍റെ വാക്കുകൾ. ഉമ്മൻ ചാണ്ടിയുടെ മരുമകനാണ് വർഗീസ് ജോർജ്. ഉമ്മന്‍ ചാണ്ടിയുടെ […]
Read more

പാലക്കാട് രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പാലക്കാട്: യുഡിഎഫ് സ്ഥാനാര്‍തി രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പാലക്കാട് നഗരസഭാഗം സിന്ധു രാജനാണ് കേസിലെ ഒന്നാം പ്രതി. സിന്ധു ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെയാണ് തിരഞ്ഞെടുപ്പ് പര്യടനത്തിനിടെയാണ് രമേഷ് പിഷാരടിയെ സിന്ധുവിന്റെ നേതൃത്വത്തിലുള്ള ചില ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത്. അന്യായമായി തടഞ്ഞുവയ്ക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റ് പ്രസിഡന്റ് സി .വി സതീഷിന്റെ പരാതിയെ തുടർന്ന് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസിന്റേതാണ് നടപടി. പാലക്കാട് വടക്കന്തറയിലാണ് […]
Read more

പേരാമ്പ്രയിലെ അനൗൺസ്മെൻറ് വിവാദം; ടിപി രാമകൃഷ്ണന് നോട്ടീസ്

കോഴിക്കോട്: പേരാമ്പ്രയിലെ അനൗൺസ്മെൻറ് വിവാദത്തിൽ എൽഡിഎഫ് കൺവീനറും സ്ഥാനാർഥിയുമായ ടിപി രാമകൃഷ്ണന് നോട്ടീസ്. യുഡിഎഫിൻ്റെ പരാതിയിലാണ് മാതൃകാ പെരുമാറ്റ ചട്ടത്തിൻ്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ നോട്ടീസ് അയച്ചിരിക്കുന്നത്. ഇടതുമുന്നണിയുടെ അനൗൺസ്മെൻറ് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമെന്ന പരാതിയിലാണ് വിശദീകരണം തേടിയത്. പേരാമ്പ്രയിലെ അനൗൺസ്മെൻ്റ് ഇതിനോടകം വിവാദമായിരിക്കുകയാണ്. അതേസമയം, അനൗണ്‍സ്മെന്‍റ് ശബദം സിപിഎം നേതാവിന്‍റേതെന്ന് ആരോപിച്ച് യുഡിഎഫ് രം​ഗത്തെത്തി. അനൗണ്‍സ്മെന്‍റ് വാഹനത്തിന്‍റെ രജിസ്ട്രേഷൻ നമ്പർ അടക്കം നല്‍കി മൈക്ക് പെർമിഷൻ എടുത്തതാണ് പ്രധാന തെളിവായത്. വാഹനം എൽഡിഎഫിന്‍റേത് അല്ല […]
Read more

മുട്ടിക്കൊമ്പനെ മയക്കുവെടി വെച്ചു: ദൗത്യം വിജയിച്ചത് പതിമുന്നാം ദിവസം

സുൽത്താൻബത്തേരി: വയനാട് സുൽത്താൻബത്തേരിയിൽ ഭീതിപരത്തിയ മുട്ടികൊമ്പൻ എന്ന കാട്ടാനയെ മയക്കുവെടി വെച്ചു. ദൗത്യം തുടങ്ങി പതിമൂന്നാം ദിവസമാണ് മയക്കുവെടി വെച്ചത്. ഇന്ന് പുലർച്ചെ മുതൽ വനം വകുപ്പ് ആനയെ നിരീക്ഷിച്ച് വരികയായിരുന്നു. ഇന്ന് രാവിലെ വയനാട് താത്തൂര്‍ വന മേഖലയില്‍ നടത്തിയ തിരച്ചിലിലാണ് ആനയെ കണ്ടെത്തിയത്. ആർ ആർ ടി സംഘമുൾപ്പടെയുള്ള വലിയ ഒരു ടീം തന്നെ മിഷന് പുറകിൽ ഉണ്ടായിരുന്നു. പലഘട്ടങ്ങളിലും മയക്കുവെടി വെച്ചെങ്കിലും അത് പ്രയോജനപ്പെടില്ല. പിന്നീട് ആന കാടുകയറുകയും ചെയ്ത സാഹചര്യം ഉണ്ടായിരുന്നു. […]
Read more

കോൺഗ്രസ് കൗൺസിലറിനെതിരായപീഡന പരാതി: ദേശീയ വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി

പാലക്കാട് : കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സനെതിരായ ലൈംഗിക പീഡന പരാതിയിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെടൽ. ദലിത് പെൺകുട്ടിയെ കൗൺസിലർ പീഡിപ്പിച്ച സംഭവത്തിൽ ഡിജിപിയിൽ നിന്നും ദേശീയ വനിതാ കമ്മീഷൻ വിശദീകരണം തേടി. അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും, ഇതുവരെ സ്വീകരിച്ച നടപടികളെ കുറിച്ച് റിപ്പോർട്ട് നൽകണമെന്നു​​​മാണ് നിർദ്ദേശം. പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥിയായ ശോഭ സുരേന്ദ്രന്റെ പരാതിയിന്മേലാണ് നടപടി. ജോലി വാഗ്ദാനം ചെയ്ത് ഇയാൾ പലതവണ തന്നെ പീഡിപ്പിച്ചുവെന്നും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ […]
Read more

പൈതലാം യേശുവേ’ യുടെ സംഗീതജ്ഞന്‍ ഫാ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

കോഴിക്കോട്: ‘പൈതലാം യേശുവേ’ എന്ന വിഖ്യാത ഗാനത്തിന് സംഗീതം നല്‍കിയ ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍(91 ) അന്തരിച്ചു. തരംഗിണിയുടെ, തളിര്‍മാല്യം, സ്‌നേഹപ്രവാഹം, സ്‌നേഹ സന്ദേശം എന്നീ ആല്‍ബങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. പൈതലാം യേശുവേ എന്ന വിഖ്യാത ഗാനം പാടിയത് ഗായിക കെ എസ് ചിത്രയാണ്. 1935-ല്‍ കൊച്ചിയിലെ കുമ്പളങ്ങിയിലാണ് ജസ്റ്റിന്‍ പനക്കല്‍ ജനിച്ചത്. റോമില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. മംഗലപ്പുഴ സെമിനാരിയില്‍ കാല്‍നൂറ്റാണ്ടുകാലം അധ്യാപകനായി സേവനമനുഷ്ടിച്ചു. ഫാ. ജസ്റ്റിന്‍ പനക്കല്‍ സംഗീതം പകര്‍ന്ന ഇരുപത്തിയഞ്ച് […]
Read more

വികസനം എത്തിക്കാൻ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല: പ്രിയങ്ക ഗാന്ധി

തിരുവനന്തപുരം: കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി തിരുവനന്തപുരത്തെത്തി . ചിറയിൻകീഴ് മണ്ഡലത്തിൽ നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുത്തു. നൂറ്റാണ്ടുകളായി പരസ്പര സ്നേഹത്തോടെ എല്ലാവരും കേരളത്തിൽജീവിക്കുന്നു. കേരളത്തിന്റെ ആത്മചൈതന്യം എല്ലായിടത്തും പ്രതിഫലിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. നാട്ടിലെ ജനങ്ങളെ പരിഗണിക്കാത്ത സർക്കാർ കാരണം വികസനങ്ങൾ എത്തിക്കാൻ സാധിക്കുന്നില്ല. MP എന്ന നിലയിൽ വികസനം എത്തിക്കാൻ ആഗ്രഹമുണ്ട്. പക്ഷെ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല. പത്ത് വർഷം ആയിട്ടും സർക്കാർ ജനങ്ങൾക്ക് ഒന്നും നൽകിയില്ല. സഹോദരങ്ങൾക്ക് ജോലി തേടി വിദേശിത്തേക്ക് വേണ്ടി […]
Read more

Recent News