Category: kerala

മുനമ്പത്ത് നിന്ന് കാണാതായ പൊലീസുകാരനെ കണ്ടെത്തി

കൊച്ചി: എറണാകുളം മുനമ്പത്ത് നിന്ന് കാണാതായ പൊലീസുകാരനെ കണ്ടെത്തി. വടക്കേക്കര സ്റ്റേഷനിലെ സിപിഒ അന്‍ജിത്തിനെയാണ് പൊള്ളാച്ചിയില്‍ നിന്ന് കണ്ടെത്തിയത്. ഒരാഴ്ചത്തെ തെരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്. അന്‍ജിത്തിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് ഇദ്ദേഹം വീട്ടിൽ നിന്നിറങ്ങിയത്. കുടുംബവഴക്കിനെ തുടർന്ന് വീടുവിട്ടിറങ്ങുകയായിരുന്നുവെന്ന് പിന്നാലെ വിവരം വന്നിരുന്നു. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലൈനിൽ കിട്ടിയില്ലെന്ന് ഭാര്യ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
Read more

കൂടത്തായി കേസ്; വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം

കോഴിക്കോട്: കൂടത്തായി കേസിലെ വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥൻ ആര്‍ ഹരിദാസന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍. ഹരിദാസനെ വിസ്തരിക്കുന്നതിനിടയിലെ ഇടവേളയിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. റോയ് തോമസ് വധക്കേസിലെ അവസാന വിചാരണയാണ് നടക്കുന്നത്.കേസിൽ 130ലേറെ സാക്ഷികളെയാണ് ഇതിനോടകം വിസ്തരിച്ച് കഴിഞ്ഞത്. ജോളി പ്രതിയായ കേസുകളിൽ ആദ്യം വിധി പറയുക റോയ് വധക്കേസിലായിരിക്കും. 2011 സെപ്റ്റംബറിലായിരുന്നു റോയ് തോമസിന്റെ മരണം. ജോളി തന്റെ ആദ്യഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2019-ലാണ് കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ വിവരം […]
Read more

ജന്തര്‍ മന്ദര്‍ സമരം; കേരളത്തിൽ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: ഡൽഹിയിലെ ജന്തര്‍ മന്ദറിൽ നടന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസുകള്‍ പിന്‍വലിക്കാന്‍ പ്രതിപക്ഷനേതാവ് അടക്കം കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രിക്ക് ലഭിച്ച കത്തുകള്‍ തനിക്ക് കൈമാറി. കേസുകളുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് ഡിജിപിക്ക് നിര്‍ദേശം നല്‍കിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.പുനര്‍ജനിയില്‍ മുഖ്യമന്ത്രിക്ക് ക്ലീന്‍ ചീറ്റ് നല്‍കിയത് നിയമപരമായി ഫയല്‍ പരിശോധിച്ചതിന് ശേഷമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ നടപടിയുമായി മുന്നോട്ടു പോകേണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നെങ്ങനെ […]
Read more

വി മുരളീധരന്റെ വിജയം ചോദ്യം ചെയ്ത് കടകംപള്ളി സുരേന്ദ്രൻ ഹൈക്കോടതിയിൽ

കൊച്ചി: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ നിന്നുള്ള ബിജെപി പ്രതിനിധിയും മുൻ കേന്ദ്രമന്ത്രിയുമായ വി. മുരളീധരന്റെ വിജയം ചോദ്യം ചെയ്ത് മുൻ മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു. തെരഞ്ഞടുപ്പിൽ ക്രമക്കേടുകളും അഴിമതിയും നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് കടകംപള്ളി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഹർജി ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ ബെഞ്ചിന് മുൻപാകെ എത്തിയപ്പോൾ, രജിസ്ട്രാർ ചൂണ്ടിക്കാണിച്ച സാങ്കേതിക തടസങ്ങൾക്ക് മറുപടി സമർപ്പിക്കാൻ കടകംപള്ളിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ടി. കൃഷ്ണനുണ്ണി അനുമതി […]
Read more

കല്ലാർകുട്ടി ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് ഉയർത്തും

ഇടുക്കി: കാലവർഷം കനത്ത സാഹചര്യത്തിൽ കല്ലാർകുട്ടി ഡാമിൻ്റെ വൃഷ്ടിപ്രദേശങ്ങളിൽ ജലനിരപ്പ് അതിവേഗം ഉയരുകയാണ്. അതിനാൽ ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് വൈകിട്ട് 6 മണി മുതൽ ഉയർത്താൻ ജില്ലാ കളക്ടർ അനുമതി നൽകി. നിലവിൽ 455.20 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷി 456.60 മീറ്ററാണ്. മുൻകരുതൽ എന്ന നിലയിൽ ആവശ്യം അനുസരിച്ച് ഷട്ടറുകൾ ഉയർത്തി 500 ക്യുമെക്സ് വരെ ജലം പുറത്തേക്ക് ഒഴുക്കിവിടാനാണ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അപേക്ഷ പരിഗണിച്ച് കളക്ടർ ഉത്തരവിട്ടത്. ജില്ലയിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത […]
Read more

ജോളിയുടെ പുതിയ മേക്കോവർ; കോടതിയിൽ കാണാൻ തടിച്ചുകൂടി ജനക്കൂട്ടം

കോഴിക്കോട്: കൂടത്തായി കേസിലെ പ്രതി ജോളി പുതിയ മേക്കോവറിലാണ്. ജീന്‍സും ടോപ്പും അണിഞ്ഞ് ആത്മവിശ്വാസത്തോടെ പൊലീസുകാര്‍ക്കൊപ്പം എത്തിയ ജോളിയുടെ മേക്കോവര്‍ കാണാന്‍ ആളുകള്‍ എത്തിയതോടെ പൊലീസ് ഇവരെ കോടതിക്ക് അകത്തേയ്ക്ക് മാറ്റി. ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലാക്കിയ ജോളി പൊലീസിനോട് തമാശ പറയാനും ചിരിക്കാനും ഒക്കെ ശ്രമിക്കുന്നുണ്ട്. സ്‌പൈറല്‍ ബൈന്‍ഡ് ചെയ്ത ഒരുകെട്ട് പേപ്പറുകളും ജോളിയുടെ കൈയിലുണ്ട്. ഏറെ കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതിയാണ് ജോളി ജോസഫ്. കോഴിക്കോട് സബ്ജയിലില്‍ തടവില്‍ കഴിയുന്ന ജോളിയെ ബിരുദ […]
Read more

മുത്തങ്ങ കേസ്; കൊലപാതക കേസില്‍ ഗീതാനന്ദൻ കുറ്റവിമുക്തന്‍, 35 പ്രതികളെ വെറുതെവിട്ടു

കൽപറ്റ: മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ്‌ കോൺസ്‌റ്റബിൾ വിനോദ്‌ കൊല്ലപ്പെട്ട കേസില്‍ ആദിവാസി നേതാവ് എം ഗീതാനനന്ദൻ കുറ്റവിമുക്തന്‍. കൊലപാതക കേസിലാണ് ഗീതാനന്ദനെ കുറ്റവിമുക്തനാക്കിയത്. 23 മുതല്‍ 57 വരെ പ്രതികള്‍ നിരപരാധികളാണെന്നും കോടതി നിരീക്ഷിച്ചു. സംഭവം നടന്ന് 23 വർഷത്തിന് ശേഷമാണ് വയനാട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞത്. സിബിഐ രജിസ്‌റ്റർ ചെയ്‌ത കേസിൽ വയനാട്‌ പ്രിൻസിപ്പൽ ജില്ലാ സെഷൻസ്‌ ജഡ്‌ജി ഇ അയൂബ്‌ഖാൻ ആണ്‌ വിധി പറഞ്ഞത്. മുത്തങ്ങ സംഭവത്തിലെ അബ്ദുൾ സലാം […]
Read more

മകളുടെ ‘തുടക്ക’ത്തെ കുറിച്ച് അറിയിച്ച് മോഹൻലാൽ

കൊച്ചി : വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന തുടക്കം സിനിമ റിലീസ് ചെയ്യാൻ ഇനി വെറും ഏഴ് ദിവസം മാത്രം ബാക്കി. ഓ​ഗസ്റ്റ് 7ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ മോഹൻലാൽ പുറത്തുവിട്ടു. ഒരുകുട്ടിക്കും വളർത്തു നായയ്ക്കും ഒപ്പമുള്ള വിസ്മയയുടെ പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്. വിസ്മയയ്ക്ക് ഒപ്പം ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. യു/എ 16 പ്ലസ് സര്‍ട്ടിഫിക്കറ്റ് ആണ് തുടക്കത്തിന് […]
Read more

ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിലേക്ക് വീണ യുവതിയെ രക്ഷിച്ച് റെയില്‍വേ പൊലീസ്

തൃശ്ശൂര്‍: ട്രെയിന്‍ കയറുന്നതിനിടെ വീണ യുവതിയുടെ ജീവന്‍ രക്ഷിച്ച് റെയില്‍വേ പൊലീസ്. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന സംഭവത്തിന്റെ സിസിടി ദൃശ്യങ്ങള്‍ പുറത്തുവന്നു. സമീപത്തായി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന റെയില്‍വേ പൊലീസ് സിപിഒ വിനോദും, ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ സന്തോഷും ചേര്‍ന്ന് യുവതിയെ പിടിച്ച് വലിച്ചു രക്ഷപ്പെടുത്തുകയായിരുന്നു. സെക്കന്ദരബാദില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുന്ന ശബരി എക്സ്പ്രസില്‍ കയറുന്നതിനിടയാണ് യുവതി ട്രെയിനിന് അടിഭാഗത്തോട് ചേര്‍ന്ന് പ്ലാറ്റ്ഫോമില്‍ വീണത്. ട്രെയിന്‍ സ്റ്റേഷനില്‍ നിന്നും എടുത്തതിന് തൊട്ടുപിന്നാലെ യുവതി ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. […]
Read more

ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന് അവധി അനുവദിച്ച് കോര്‍പ്പറേഷന്‍

തിരുവനന്തപുരം: കാപ്പാ കേസില്‍ ജയിലിലുള്ള ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ അവധി അനുവദിച്ചു. ആറ് മാസത്തേക്ക് അവധി നല്‍കിയതായി മേയര്‍ വി. വി രാജേഷ് അറിയിച്ചു. രണ്ട് സ്വതന്ത്രരുടെ പിന്തുണയിലാണ് അവധി പാസാക്കിയത്. 51 പേര്‍ അവധി അംഗീകരിച്ചെന്ന് വി വി രാജേഷ് വ്യക്തമാക്കി. മുന്‍സിപ്പല്‍ ആക്ട് പ്രകാരം ആറുമാസം അവധി നല്‍കാമെന്ന് മേയര്‍ അറിയിച്ചു.കോണ്‍ഗ്രസ് വിമതനായ സുധീഷിന്റെ വോട്ടും സുഗതനായിരുന്നു. സുഗതന് എതിരെ നടന്നത് രാഷ്ട്രീയ നീക്കമാണെന്നും സുഗതന് വേണ്ടിയാണ് പിന്തുണ നല്‍കിയതെന്നും […]
Read more

Recent News