Category: kerala

അനധികൃത ബോർഡുകൾ സ്ഥാപിച്ചാൽ നടപടി; തമിഴ്നാടിനെ കണ്ട്പഠിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. തിരുവനന്തപുരത്തും കൊല്ലത്തും വീണ്ടും അനധികൃത ഫ്ലെക്സുകളും ബോർഡുകളും പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിരീക്ഷണം. അനധികൃത ബോർഡുകൾ സ്ഥാപിക്കുന്നതിനെതിരെ നേരത്തേ കോടതി നിരോധനമടക്കമുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യത്തിൽ തമിഴ്നാട് കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു. കോടതി ഉത്തരവുകൾ നിലവിലിരിക്കെ സംസ്ഥാനത്ത് സമാനമായ നടപടി സ്വീകരിക്കാത്തതെന്താണെന്നും സർക്കാർ വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അമിക്കസ് ക്യൂറി […]
Read more

രണ്ടും കൽപ്പിച്ച് ദേശാഭിമാനി

തിരുവനന്തപുരം: കള്ളൻ വിജയൻ ലേഖന വിവാദത്തിൽ കടുത്ത നടപടിക്കൊരുങ്ങി ദേശാഭിമാനി ദിനപത്രം. വാരാന്തപ്പതിപ്പ് എഡിറ്ററായിരുന്ന കെആർ അജയനോട് ഒന്നുകിൽ രാജിവെക്കാനോ അല്ലെങ്കിൽ അവധിയെടുക്കാനോ നിർദ്ദേശം നൽകി. ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശനാണ് വാക്കാൽ നിർദ്ദേശം നൽകിയത്. വിവാദത്തിന് പിന്നാലെ അജയനെ വാരാന്തപ്പതിപ്പ് എഡിറ്റർ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. അതേസമയം വിവാദം ഒന്നും പുറത്ത് സമ്മതിക്കാൻ ദേശാഭിമാനി നേതൃത്വമോ സിപിഎം നേതാക്കളോ ഇതുവരെ തയ്യാറായിട്ടില്ല. പുല്ലംപാറയിലെ നാടക പ്രവർത്തകൻ കള്ളൻ വിജയനെ കുറിച്ചുള്ള ലേഖനത്തിൻ്റെ തലക്കെട്ടിനെ കുറിച്ച് വലിയ […]
Read more

പാലാ നഗരം വെള്ളത്തിൽ

പാലാ : കേരളത്തിൽ മഴ വീണ്ടും ശക്തമാകുകയാണ്. കോട്ടയം ജില്ലയിലെ പല പ്രദേശങ്ങളും ഇപ്പോൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.കനത്ത മഴയെ തുടർന്ന് മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ സമീപപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പാലാ–ഈരാറ്റുപേട്ട റോഡിൽ വെള്ളം കയറിയതിനാൽ ഇതുവഴിയുള്ള ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടിരിക്കുകയാണ്. അതേസമയം, മണിമലയാറ്റിലും ജലനിരപ്പ് ഉയരുകയാണ്. നദിയുടെ കൈവഴി നിറഞ്ഞ് കുട്ടിക്കൽ റോഡിലും വെള്ളം കയറിയതോടെ വാഹനഗതാഗതം മുടങ്ങി. മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് പല എം എൽ എ മാണി സി കാപ്പൻ […]
Read more

റേഷൻ കടകളിൽ ഓണസമൃദ്ധി; അരിവിഹിതം ഉയർത്തി, കൂടുതൽ ഭക്ഷ്യധാന്യം വിതരണത്തിന്

ആലപ്പുഴ: ഓണക്കാലത്തെ വിലക്കയറ്റം തടയാൻ റേഷൻ കടകൾ വഴി കൂടുതൽ ഭക്ഷ്യധാന്യം വിതരണത്തിന്. വെള്ളക്കാർഡിന്റെ അരിവിഹിതം നാലുകിലോയിൽനിന്ന് ഏഴു കിലോയാക്കി ഉയർത്തി. 10 കിലോ അരി 26 രൂപ നിരക്കിൽ പ്രത്യേക വിഹിതമായി നൽകും. രണ്ടുകിലോ ഗോതമ്പും നൽകും. നീലക്കാർഡിലെ ഓരോ അംഗത്തിനും രണ്ടു കിലോ അരിവീതം നാലുരൂപ നിരക്കിൽ സാധാരണ വിഹിതമായി കിട്ടും. പുറമേ 13 കിലോ അരി പ്രത്യേക വിഹിതമായി നൽകും. ഇതിൽ മൂന്നു കിലോ 10.90 രൂപ നിരക്കിലും 10 കിലോ 26 […]
Read more

സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്; വടക്കൻ കേരളത്തിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാവുന്നതിനിടെ അടുത്ത മൂന്ന് മണിക്കൂറിൽ വടക്കൻ കേരളത്തിൽ മഴ ശക്തമാവുമെന്ന് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
Read more

പഴയ കെട്ടിടം പൊളിക്കും, തിരുവനന്തപുരം കോർപ്പറേഷന് പുതിയ കെട്ടിടം വരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന് പുതിയ ആസ്ഥാനമന്ദിരം വരുന്നു. നിലവിലെ കോർപ്പറേഷൻ കെട്ടിടം പൂർണമായും പൊളിച്ചുമാറ്റും. 6,00,000 ലക്ഷം ചതുരശ്രയടിയിൽ നാലുനില കെട്ടിടമാണ് നിർമിക്കുന്നത്. ചർച്ച പ്രാരംഭഘട്ടത്തിലാണ്. 200 കോടി രൂപയാണ് ചെലവ് ലഘു ഭക്ഷണശാല, ഓപ്പൺ എയർ ഓഡിറ്റോറിയം, വിവിധ കടകൾ, ഗാലറി, റസ്റ്ററന്റ്‌, സന്ദർശകർക്ക് ഇരിക്കാനും വിശ്രമിക്കാനും ഇടം, കൗൺസിലർമാർക്ക് തങ്ങാനായി കൗൺസിലേഴ്‌സ് റൂം, മേയർക്കും മറ്റ് അതിഥികൾക്കും വിശ്രമിക്കാൻ പ്രത്യേകം സജ്ജമാക്കിയ മുറികൾ, 200 കൗൺസിലർമാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള കൗൺസിൽ ഹാൾ എന്നിവയടക്കമാണ് ഒരുക്കുക. […]
Read more

സംസ്ഥാനത്തെ മഴക്കെടുതി; ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൻ്റെ ഭാ​ഗമായി റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടർമാരുമായും സംസാരിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ. സംസ്ഥാനത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തു. ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എൻഡിആർഎഫ്, പൊലീസ് സേനകൾ ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നും പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിശക്തമായ മഴയിൽ ഇടുക്കി, […]
Read more

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത വര്‍ധിപ്പിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. 1000 രൂപയാണ് വര്‍ധിപ്പിച്ചത്. 26,980 അംഗങ്ങള്‍ക്കും 9,345 പെന്‍ഷന്‍കാര്‍ക്കും ഈ ആനുകൂല്യം ലഭ്യമാകും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 26.47 കോടി രൂപ അനുവദിച്ചു. ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും 8500 രൂപയും പെന്‍ഷന്‍കാര്‍ക്ക് 3750 രൂപയും ലഭിക്കും.ചരിത്രത്തില്‍ ആദ്യമായാണ് ഏജന്റുമാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരുപോലെ തുക വര്‍ധിപ്പിക്കുന്നത്.അതേസമയം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംമ്പർ 2026 ഭാഗ്യക്കുറി വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. വില്‍പ്പന ആരംഭിച്ച ആദ്യ ദിവസം തന്നെ […]
Read more

ഒടുവിൽ ആശ്വാസം; നിപ ബാധിച്ച് ഐസിയുവിലായിരുന്ന രോഗിയെ റൂമിലേക്ക് മാറ്റി

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലായിരുന്ന രോഗിയെ ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റി. 43 കാരനായ ഫറോക്ക് സ്വദേശി ജൂൺ 9 -ാം തീയതി മുതൽ വെൻ്റിലേറ്ററിലായിരുന്നു. അതീവ ഗുരുതര നിലയിൽ ജൂൺ 11 നാണ് അദ്ദേഹത്തെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തത്. ആവർത്തിച്ച് ചെയ്ത രണ്ടു ടെസ്റ്റുകൾ നെഗറ്റീവ് ആയ ശേഷം ജൂലൈ 7 -ാം തീയതി ഐസോലേഷൻ ഐസിയുവിൽ നിന്ന് ട്രാൻസിറ്റ് ഐസിയു വിലേക്ക് മാറ്റി. ഇപ്പോൾ സംസാരിക്കാനും ഭക്ഷണം […]
Read more

തെറ്റായ പ്രചാരണങ്ങളിൽ വിശ്വസിക്കരുത്’; വ്ലോഗർ മുഹമ്മദ് ദിൽഷാദ് നാട്ടിലെത്തി

‘മലപ്പുറം: അപകടത്തിൽ പെട്ട് മേഘാലയയിൽ ചികിത്സയിലായിരുന്ന വ്ലോഗർ മുഹമ്മദ് ദിൽഷാദ് നാട്ടിലെത്തി. ചികിത്സ കഴിഞ്ഞശേഷം സംഭവിച്ച കാര്യങ്ങൾ വിശദമായി പറയാമെന്നും സോഷ്യൽ മീഡിയയിലെ തെറ്റായ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും ദിൽഷാദ് പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ദിൽഷാദ് ഇക്കാര്യം പറഞ്ഞത്. കാണാതായ ദിൽഷാദിനെ കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് മേഘാലയയിൽ അപകടത്തിൽ പെട്ട വിവരം അറിഞ്ഞിരുന്നത്. ബൈക്ക് അപകടത്തിൽ പെട്ട് മേഘാലയയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ദിൽഷാദ്. വനമേഖലയോട് ചേർന്ന ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. യാത്ര ടുഡേ എന്നാണ് ദില്‍ഷാദിന്റെ യൂട്യൂബ് […]
Read more

Recent News