Category: latest

ജാഗ്രതയോടെ വോട്ടെണ്ണലിന് നീങ്ങാൻ യുഡിഎഫ്

തിരുവനന്തപുരം: അത്യന്തം ജാഗ്രതയോടെ വോട്ടെണ്ണലിന് നീങ്ങാൻ തയ്യാറെടുത്ത് യുഡിഎഫ്. ബൂത്തിലെ വോട്ടു കണക്കും വോട്ടിം​ഗ് യന്ത്രത്തിലെ വോട്ടുകണക്കും ഒന്നാണെന്ന് നിര്‍ബന്ധമായും ഉറപ്പാക്കണമെന്നാണ് ഏജന്‍റുമാര്‍ക്കുള്ള നിര്‍ദ്ദേശം. വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ ശ്രദ്ധ വേണമെന്ന് പ്രതിപക്ഷ നേതാവ് സ്ഥാനാര്‍ഥികളോടും ഡിസിസി പ്രസിഡന്‍റുമാരോടും ആവശ്യപ്പെട്ടിരുന്നു. ഓരോ ബൂത്തിലും എത്ര പേര്‍ വോട്ടു ചെയ്തുവെന്നും ഇത് വ്യക്തമാക്കുന്ന ഒപ്പിട്ട ഫോം 17 സി രേഖയും ബൂത്തുകളിൽ ഏജന്‍റുമാര്‍ക്ക് ഉദ്യോഗസ്ഥര്‍ നൽകിയിട്ടുണ്ട്. ഈ രേഖ സമാഹരിച്ച് ജില്ലാ തലത്തിൽ യുഡിഎഫ് പരിശോധിക്കും. ഇത് […]
Read more

വയനാട് ടൗൺഷിപ്പ് നിർമാണത്തിൽ അനിശ്ചിതത്വം

കല്‍പറ്റ: വയനാട് ടൗൺഷിപ്പിലെ നിർമ്മാണത്തിൽ അനിശ്ചിതത്വം തുടരുന്നതായി റിപ്പോർട്ട്. ഫെയ്‌സ് വണ്ണിലെ 178 വീടുകൾ പോലും ഇനിയും താമസയോഗ്യമായില്ല.40 വീടുകൾ മാത്രമാണ് താമസയോഗ്യമായതെന്ന് ജില്ലാ ഭരണകൂടം ദുരന്തബാധിതരോട് വ്യക്തമാക്കിയത്. ടൌൺഷിപ്പിലെ മറ്റ് ഫേസുകളിലെ നിർമ്മാണത്തിലും അനിശ്ചിതത്വം തുടരുകയാണ്. ദുരന്തബാധിതരായ 1184 പേർക്കുള്ള ഒമ്പതിനായിരം രൂപ സഹായവും മുടങ്ങി. ദുരന്തബാധിതർക്കുള്ള ഫുഡ് കൂപ്പണും ഇതുവരെ ലഭിച്ചില്ല. ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതർക്കായി നൂറ് വീട് വാഗാദാനം ചെയ്ത കോണ്‍ഗ്രസ് ഭൂമിയില്‍ ഒരു പണിയും തുടങ്ങാത്ത സാഹചര്യത്തില്‍ സിപിഎം വിമർശനം കടുപ്പിക്കുകയാണ്. പിരിച്ചെടുത്ത […]
Read more

ലൈംഗിക പീഡന കേസ്: പ്രശോഭ് വി. വത്സന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നാളത്തേക്ക് മാറ്റി

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വി. വത്സന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. മണ്ണാർക്കാട് എസ്‌സി-എസ്ടി കോടതിയിലാണ് കേസ് പരി​ഗണിക്കുന്നത്. അതേസമയം അതിജീവിത ഇന്ന് കോടതിയിൽ ഹാജരായി അടച്ചിട്ട കോടതി മുറിയിൽ ജഡ്ജിക്ക് മൊഴി നൽകി. ബലാത്സംഗം, എസ്‌സി എസ്ടി പീഡന നിരോധന നിയമം എന്നീ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പ്രശോഭിനെതിരെ കേസെടുത്തത്. പാലക്കാട് സ്വദേശിയായ ദളിത് യുവതി മുഖ്യമന്ത്രിക്കും […]
Read more

രമേശ് ചെന്നിത്തല ഡൽഹിയിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങളും തർക്കങ്ങളും തുടരുന്നതിനിടെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഡൽഹിയിലേക്ക്. രാഹുൽ ഗാന്ധിയെയും ഖാർഗെയെയും കാണുമെന്നാണ് ലഭിക്കുന്ന സൂചന. ഇന്ന് വൈകിട്ടാണ് രമേശ് ചെന്നിത്തല ഡൽഹിക്ക് പോകുന്നത്. കോൺഗ്രസിലെ മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള തർക്കത്തിൽ രമേശ് ചെന്നിത്തല നേരത്തെ പ്രതികരിച്ചിരുന്നു. വിവാദങ്ങൾക്ക് താൽപര്യമിലെന്നും, സോഷ്യൽ മീഡിയയിലൂടെയല്ല കേരളത്തിൻ്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നുമാണ് രമേശ് ചെന്നിത്തല പറഞ്ഞത്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി അറിയും മുമ്പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ കനത്ത പോര് തുടരുകയാണ്. […]
Read more

കേരളത്തിൽ അൾട്രാവയലറ്റ് വികിരണം വർധിക്കുന്നു

തിരുവനന്തപുരം: കേരളത്തിലെ വിവിധ ഭാഗങ്ങളിൽ അൾട്രാവയലറ്റ് വികിരണത്തിന്റെ അളവ് ആശങ്കാജനകമായ രീതിയിൽ ഉയരുന്നു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊല്ലം, പാലക്കാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിർദ്ദേശം പുറപ്പെടുവിച്ചു. ഏപ്രിൽ 16 ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം യുവി ഇൻഡക്സ് 8 രേഖപ്പെടുത്തിയ ആറ് ജില്ലകളിൽ ‘ഓറഞ്ച് അലർട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലകളിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. കൊല്ലം- കൊട്ടാരക്കര,പത്തനംതിട്ട കോന്നി, […]
Read more

മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിവാദങ്ങൾ വിജയിപ്പിക്കാൻ കാത്തിരിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുടെയും പ്രവർത്തകരുടെയും മനോവീര്യം കെടുത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളോട് എന്നും ബഹുമാനം. സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചരണം തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സഹായിച്ചിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മെഷീൻ പൊട്ടിച്ചിട്ടില്ല, എണ്ണിയിട്ടില്ല. അതിനുമുമ്പ് ഇത്തരം വിവാദങ്ങൾ അനാവശ്യമാണെന്ന് അദേഹം പറഞ്ഞു. ഈ വിവാദത്തിൽ പങ്കെടുക്കാത്ത ആളാണ് താനെന്നും ആർക്കുവേണ്ടിയും താൻ എഴുതിയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇത്തരം […]
Read more

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” ട്രെയ്‌ലർ പുറത്ത്;

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഫാമിലി റൊമാന്റിക് കോമഡി എന്റർടൈനറായ “മധുവിധു” ട്രെയ്‌ലർ പുറത്ത്. തിരുവനന്തപുരം ലുലു മാളിൽ വെച്ചാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് നടന്നത്. ചിത്രം ഏപ്രിൽ 23 ന് ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ഷറഫുദീൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാണം. അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം ആയാണ് “മധുവിധു” എത്തുന്നത്. നേരത്തെ […]
Read more

“മോഹിനിയാട്ടം” സംവിധായകൻ്റെ പുതിയ ചിത്രവുമായി ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ്

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കാൻ പോകുന്ന പുതിയ ചിത്രം ഒരുക്കാൻ സൂപ്പർ ഹിറ്റ് ചിത്രമായ മോഹിനിയാട്ടത്തിൻ്റെ സംവിധായകൻ കൃഷ്ണദാസ് മുരളി. ഇപ്പോൾ മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടി സൂപ്പർഹിറ്റായി പ്രദർശനം തുടരുന്ന “മോഹിനിയാട്ടം” എന്ന ചിത്രത്തിൻ്റെ ആദ്യ ഭാഗത്തിലൂടെയാണ് കൃഷ്ണദാസ് മുരളി സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 2024 ൽ റിലീസ് ചെയ്ത “ഭരതനാട്യം” എന്ന ആദ്യ ചിത്രം രചിച്ചതും കൃഷ്ണദാസ് മുരളി ആണ്. അദ്ദേഹം ഒരുക്കുന്ന മൂന്നാമത്തെ […]
Read more

വനിതാ സംവരണ ബില്ല് ഇന്ന് പാർലമെന്റിൽ

ന്യഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ല് ഇന്ന് പാർലമെന്റിൽ. കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘവാള്‍ ബില്ല് ലോക്സഭയിൽ അവതരിപ്പിക്കും.വനിതാ സംവരണ ഭേദഗതി ബില്ല് ,മണ്ഡല പുനർനിർണയ ബില്ല് , കേന്ദ്രഭരണ നിയമ ഭേദഗതി എന്നിങ്ങനെ മൂന്ന് ബില്ലുകൾ ആണ് കേന്ദ്രം കൊണ്ടുവരുന്നത്.3 ബില്ലിനെയും എതിർത്ത് വോട്ട് ചെയ്യാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കിലേ ബില്ല് പാസാക്കാൻ ആകൂ.അത് കൊണ്ട് തന്നെ ബില്ല് തള്ളി പോയേക്കും.വനിതാ സംവരണത്തെ അല്ല മറിച്ച് […]
Read more

പേട്രിയറ്റിൻ്റെ വിലക്ക് പിൻവലിച്ച് ഫിയോക്ക്

പേട്രിയറ്റിൻ്റെ വിലക്ക് പിൻവലിച്ച് ഫിയോക്ക്. നിർമ്മാതാവ് ആന്റോ ജോസഫും ഫിയോക് പ്രസിഡന്റും നടത്തിയ ചർച്ചയിലാണ് തീരുമാനം. ഹോൾഡ് ഓവറായാലും ചിത്രത്തിന് 50 ശതമാനം തിയേറ്റർ വിഹിതം ഉറപ്പാക്കാൻ ആണ് തീരുമാനം. വിഹിതം കൂട്ടി ചോദിച്ചതിനാണ് സിനിമയ്ക്ക് നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നത്. മലയാള സിനിമകള്‍ തിയറ്ററില്‍ എത്തുമ്പോള്‍ തിയറ്റര്‍ ഉടമകള്‍ ആദ്യ ആഴ്ചയില്‍ 60 ശതമാനം വിഹിതവും രണ്ടാം ആഴ്ചയില്‍ 55 ശതമാനം വിഹിതവും മൂന്നാമത്തെ ആഴ്ച 50 ശതമാനം വിഹിതവുമാണ് നല്‍കുന്നത്. എന്നാല്‍ പേട്രിയറ്റിന്‍റെ നിര്‍മാതാക്കള്‍ ആദ്യത്തെ […]
Read more

Recent News