Category: latest

യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു

ഷാർജ: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന യുഎഇയിലെ സ്കൂളുകൾ തുറക്കുന്നു. ഈ ആഴ്ചയോടെ മുഴുവൻ സ്‌കൂളുകളും തുറക്കുമെന്നാണ് സൂചന. സർക്കാർ, വാണിജ്യ കെട്ടിടങ്ങളിൽ ഉള്ള സ്കൂളുകൾ അടുത്ത ദിവസങ്ങളിൽ തുറക്കും. നാളെ ചേരുന്ന വിദ്യാഭ്യാസമന്ത്രാലയത്തിന്റെ യോഗത്തിന് ശേഷമാകും അന്തിമ തീരുമാനം. മാർച്ച്‌ 28 മുതൽ യുഎഇയിൽ ഓൺലൈൻ ആയാണ് ക്ലാസുകൾ നടക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കിയിരുന്നു. പരീക്ഷയ്ക്ക് പകരം സംവിധാനമായിരിക്കും കൊണ്ടുവരിക. എസ് എസ് […]
Read more

ഛത്തീസ്ഗഡിൽ വൈദ്യുത നിലയത്തിൽ പൊട്ടിത്തെറി; 9 മരണം

റായ്പൂർ: ഛത്തീസ്ഗഡിൽ വേദാന്ത വൈദ്യുത നിലയത്തിൽ പൊട്ടിത്തെറി.ഒൻപത് പേർ മരിച്ചു. പതിനഞ്ചുപേർക്ക് അപകടത്തിൽ പരുക്കേറ്റു. ശക്തി ജില്ലയിലെ സിംഗി തരായ് മേഖലയിലാണ് അപകടം ഉണ്ടായത്. സ്ഫോടനത്തെത്തുടർന്ന് തൊഴിലാളികൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് പരുക്കേറ്റത്. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്, ഇവരെ അടിയന്തര ചികിത്സയ്ക്കായി അടുത്തുള്ള റായ്ഗഡിലെ ആശുപത്രികളിയിലേക്ക് കൊണ്ടുപോയി. സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഉദ്യോഗസ്ഥർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. സ്ഫോടനം നടന്ന സമയത്ത്, എല്ലാ തൊഴിലാളികളും […]
Read more

പത്മനാഭസ്വാമി ക്ഷേത്രത്തിൽ വിഷുക്കണി ദർശനം

​തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഈ വർഷത്തെ മേടവിഷുവിനോട് അനുബന്ധിച്ചുള്ള വിഷുക്കണി ദർശനം നാളെ, ഏപ്രിൽ 15 ബുധനാഴ്ച നടക്കും. ഇത് സംബന്ധിച്ച് ഭക്തജനങ്ങൾക്കായുള്ള ദർശന സമയക്രമം ക്ഷേത്ര ഭരണസമിതി പുറത്തിറക്കിയിട്ടുണ്ട്. ​വിഷുദിനത്തിലെ പ്രത്യേക സമയക്രമം:​രാവിലെയുള്ള ദർശന സമയം​03.00 മുതൽ 04.30 വരെ: വിഷുക്കണി ദർശനം. ​05.30 : അഭിഷേകം, ദീപാരാധന.
Read more

മൂഴിക്കൽ കൊലപാതകം: നസ്റീനയെ കൊലപ്പെടുത്തിയത് തുണി കഴുത്തിൽ മുറുക്കി

കോഴിക്കോട്: മൂഴിക്കലിൽ പതിനാറുകാരിയായ നസ്റീനയെ കൊലപ്പെടുത്തിയത് തുണി കഴുത്തിൽ മുറുക്കിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. അദ്നാന്റേത് ആത്മഹത്യയെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശ്വാസംമുട്ടിയാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സെല്ലോ ടേപ്പ് മൂക്കിലും വായിലും ചുറ്റിയ നിലയിലായിരുന്നു അദ്നാന്റെ മൃതദേഹം. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു കോഴിക്കോട് ചെലവൂരിൽ നാടിനെ നടുക്കിയ കൊലപാതകം. വീട്ടുകാരുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തുകയായിരുന്നു. കള്ളൻ കയറിയെന്ന് ആണ് ആദ്യം കരുതിയത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് പെൺകുട്ടിയെ മുകൾ നിലയിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. […]
Read more

ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ലോക്സഭാ സീറ്റുകളുടെ എണ്ണം 543ൽ നിന്ന് 850 ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ. ഭരണഘടന ഭേദഗതി ബില്ലിന്റെ പകർപ്പ് എംപിമാരുടെ പോർട്ടലിൽ അപ്‌ലോഡ് ചെയ്തു. സംസ്ഥാനങ്ങളിലെ സീറ്റുകൾ 815ഉം, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സീറ്റുകൾ 35 ആയി ഉയർത്താനുമാണ് ബിൽ ലക്ഷ്യമിടുന്നത്. മൂന്ന് ബില്ലുകൾ ആണ് 16-ന് തുടങ്ങുന്ന പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കുന്നത്. വനിത സംവരണം നടപ്പിലാക്കുന്നതിന് മുൻ‌പ് മണ്ഡല പുനർനിർണയം നടത്തി അതിന്റെ അടിസ്ഥാനത്തിൽ സംവരണം നടത്തുക. 850 സീറ്റുകളിൽ നിന്ന് മൂന്നിലൊന്ന് സംവരണമാണ് വനിതകൾക്ക് […]
Read more

നിതീഷ് കുമാർ രാജിവച്ചു: സാമ്രാട്ട് ചൗധരി ബിഹാറിനെ നയിക്കും

പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട നിതീഷ് ഇന്ന് ഉച്ചയോടെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. 20 കൊല്ലക്കാലം മുഖ്യമന്ത്രിയായി ബിഹാറിനെ സേവിക്കാനായതിൽ നന്ദി പറഞ്ഞുകൊണ്ടാണ് നിതീഷിന്‍റെ പടിയിറക്കം. ഇരുപത് കൊല്ലം ബീഹാറിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനായെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കാനായെന്നും നിതീഷ് കൂട്ടിച്ചേർത്തു. താൻ ബിഹാർ വിട്ടുപോകില്ലെന്നും എന്നും ബിഹാറിന്റെ മാർഗദർശിയായി തുടരുമെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു. പുതിയ സംസ്ഥാന സർക്കാരിന് തന്‍റെ സഹകരണവും മേൽനോട്ടവും ഉണ്ടാകും […]
Read more

LDF-ന്റെ പരാജയം സഖാക്കളും ആഗ്രഹിക്കുന്നു

കോഴിക്കോട് : സംസ്ഥാനത്ത് ഭരണമാറ്റ വികാരം അലയടിച്ചുവെന്ന് ഷാഫി പറമ്പിൽ എം.പി. അത് അഞ്ച് ജില്ലകളിൽ മാത്രം ഒതുങ്ങുന്ന തരംഗമാവില്ല. കേരളത്തിൽ ഉടനീളം തരംഗമുണ്ടാകും. സർക്കാരിന് ജനങ്ങൾ എക്സിറ്റ് അടിച്ചു. ഗവൺമെന്റിനുള്ള നോക്ക് ഔട്ട് പഞ്ച് ഏപ്രിൽ ഒമ്പതിന് നൽകിയെന്നും ഷാഫി പറമ്പിൽ പറഞ്ഞു. മന്ത്രിമാരും സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളും തോൽക്കുന്നവരിൽ ഉണ്ടാകും. മന്ത്രിമാരെ മണ്ഡലത്തിലേക്ക് വിളിച്ചു വരുത്താൻ എൽഡിഎഫ് സ്ഥാനാർഥികൾ പോലും തയ്യാറായില്ല. ഭരണമാറ്റം അനിവാര്യതയായി കാണുന്നവരിൽ സിപിഎമ്മുകാർ പോലുമുണ്ട്. എസ്ഡിപിഐയുമായും ബിജെപിയുമായും തരാതരം […]
Read more

നിതിൻ രാജിന്റെ മരണം; ഡോ. എം കെ റാമിനെ പുറത്താക്കും

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ അധ്യാപകൻ ഡോ. എം.കെ റാമിനെ കോളജിൽ നിന്ന് പുറത്താക്കും. വിദ്യാർഥികളുടെ പരാതിയിലാണ് നടപടി. അധ്യാപകനെതിരെ നടപടി ഉണ്ടാകും വരെ ക്ലാസ് ബഹിഷ്കരിച്ച് പ്രതിഷേധിക്കുമെന്ന് വിദ്യാർഥികൾ വ്യക്തമാക്കി. മാത്രമല്ല ഡോക്ടർ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി ഇന്നും വിദ്യാർഥികൾ രംഗത്തെത്തി. അതേസമയം, നിതിൻ രാജിന്റെ മരണത്തിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. അന്വേഷണത്തിൽ പൊലീസ് വീഴ്ച ആരോപിച്ച് അഞ്ചരക്കണ്ടി ഡെന്റൽ കോളജിലേക്ക് കെഎസ്‍യു – എംഎസ്എഫ് പ്രവർത്തകർ […]
Read more

വനിത സംവരണ ഭേദഗതി ബിൽ അംഗീകരിപ്പിക്കാൻ പുതിയ നീക്കവുമായി മോദി

ഡൽഹി : വനിത സംവരണ ഭേദഗതി ബിൽ അംഗീകരിക്കാൻ എം പിമാർക്കെല്ലാം കത്തെഴുതണമെന്ന് സ്ത്രീകളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിത സംവരണം ഇനിയും വൈകിപ്പിക്കുന്നത് അനീതിയാകുമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് സ്ത്രീകൾക്ക് എഴുതിയ കത്തിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. വനിത സംവരണ ബില്ലിൽ രാഷ്ട്രീയ തർക്കം മുറുകുമ്പോൾ മറ്റന്നാൾ തുടങ്ങുന്ന പാർലമെൻറ് സമ്മേളനത്തിൽ ഇത് പാസ്സാക്കാനുള്ള നീക്കം ഇതിലൂടെ ശക്തമാക്കുകയാണ് മോദി. ഇന്നലെ നാരി ശക്തി വന്ദൻ സമ്മേളനം എന്ന പേരിൽ ദില്ലിയിൽ നടന്ന കൂട്ടായ്മയിൽ പങ്കെടുത്തുകൊണ്ടും പ്രധാനമന്ത്രി […]
Read more

കോട്ടയം മെഡിക്കൽ കോളേജിൽ വെള്ളമില്ല; ശസ്ത്രക്രിയകൾ മാറ്റിവെച്ചു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ വെള്ളമില്ലാത്തതിനെ തുടർന്ന് ശസ്ത്രക്രിയകൾ മാറ്റിവെച്ചു. സർജിക്കൽ ബ്ലോക്കിലെ ജലസംഭരണികളിലേക്ക് വെള്ളം എത്തിക്കുന്ന പമ്പുകൾ തകരാറിൽ ആയതാണ് കാരണം. പമ്പുകൾ നന്നാക്കാനുള്ള പണികൾ ആരംഭിച്ചു. ശുചിമുറികളിലേക്ക് അടക്കമുള്ള അടിസ്ഥാന ആവശ്യങ്ങൾക്കായി ടാങ്കറുകളിൽ വെള്ളം എത്തിക്കും. പ്രശ്ന പരിഹാരത്തിനുള്ള അതിവേ​ഗ നടപടികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ മുതലാണ് ടാങ്കറിലേക്ക് വെള്ളമടിക്കുന്നതിൽ പ്രതിസന്ധി നേരിട്ടത്. പുതിയ സർജിക്കൽ ബ്ലോക്കിൻ്റെ എട്ടാം നിലയിലാണ് വാട്ടർ ടാങ്കുകൾ ഉള്ളത്. ഈ വാട്ടർടാങ്കറുകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പമ്പുകളും മോട്ടോറുകളും […]
Read more

Recent News