Category: latest

ഇടവേളയ്ക്ക് ശേഷം മോഹിനി; ‘ഖലീഫ’യിലെ ആദ്യ ക്യാരക്റ്റര്‍ പോസ്റ്റര്‍ എത്തി

കൊച്ചി : പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഖലീഫ. ആക്ഷന് പ്രാധാന്യമുള്ള ചിത്രം ഓണം റിലീസ് ആയാണ് തിയറ്ററുകളില്‍ എത്തുക. ഓഗസ്റ്റ് 20 ആണ് റിലീസ് തീയതി. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യത്തെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. നടി മോഹിനിയുടേതാണ് അത്. നൂര്‍ജഹാന്‍ എന്നാണ് മോഹിനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. തുടര്‍ ദിവസങ്ങളില്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന പോസ്റ്ററുകളും എത്തും.ദുബൈയിൽ ചിത്രീകരണം പൂർത്തിയാക്കിയ ‘ഖലീഫ’ രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. […]
Read more

പുനലൂരിൽ ട്രെയിൻ തട്ടി ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു

കൊല്ലം: കൊല്ലം – ചെങ്കോട്ട റെയിൽപാതയിൽ ട്രെയിൻ തട്ടി ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുനലൂർ പത്തേക്കർ ചേരിക്കോണം ഇട്ടിവിള വീട്ടിൽ അജി ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്. കഴിഞ്ഞദിവസം രാത്രി പുനലൂർ പത്തേക്കർ ഭാഗത്ത് വെച്ചാണ് പുനലൂരിൽനിന്ന് കൊല്ലത്തേക്ക് പോയ മെമു ട്രെയിൻ അജിയെ തട്ടിയത്. കൈയ്ക്കും കാലുകൾക്കും ഗുരുതര പരിക്കേറ്റ് പാളത്തിന് സമീപം കിടന്ന അജിയെ പ്രദേശവാസികൾ ആദ്യം പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് മെഡിക്കൽ […]
Read more

ഇന്ത്യക്കാരനെന്ന് കേട്ടതും പോലീസിനെ വിളിച്ചു’; ജപ്പാനിലെ ഒരു കടയുടമയിൽ നിന്നുണ്ടായ അനുഭവം വിവരിച്ച് യുവാവ്

ജപ്പാൻ : ജപ്പാൻ യാത്രയിലെ അവസാന ദിവസം സാധനങ്ങൾ വാങ്ങാനായി ഷിസുവോകയിലെ ഒരു സ്റ്റോറിൽ എത്തിയപ്പോൾ ജീവനക്കാരിയുടെ പെരുമാറ്റം ആദ്യം തന്നെ അസ്വാഭാവികമായിരുന്നുവെന്ന് അനന്ത് വീഡിയോയിൽ പറയുന്നു. അവിടെ വച്ച് തന്‍റെ ഭക്ഷണം ചൂടാക്കിത്തരാൻ ഒരു ജീവനക്കാരിയോട് ആവശ്യപ്പെട്ടു. അവ‍ർ അതിന് സമ്മതിച്ചു. എന്നാൽ ആ കടയുടെ ഉടമ ദേഷ്യത്തോടെയാണ് പെരുമാറിയത്. എവിടെ നിന്നാണെന്ന് അവർ ചോദിച്ചപ്പോൾ ഇന്ത്യയിൽ നിന്നാണെന്ന ഉത്തരം അവരെ അസ്വസ്ഥയാക്കി. പിന്നാലെ സ്ത്രീ പോലീസിനെ വിളിച്ചു. എന്നാൽ, താൻ ഒരു പ്രശ്നവും അവിടെ […]
Read more

ജോലിയുണ്ടെങ്കിലും ചേരാൻ ആളില്ല, കാരണം തേടിയ എച്ച് ആർ മാനേജർ ഞെട്ടി

ഡൽഹി : ഒരു സ്ഥാപനത്തിലെ മുൻ ജീവനക്കാർ ഓൺലൈനിൽ പങ്കുവെച്ച, സ്ഥാപനത്തെ കുറിച്ചുള്ള വിലയിരുത്തലുകൾ പുതിയ ഉദ്യോഗാർത്ഥികളെ ആ സ്ഥാപനത്തിൽ ചേരാൻ പിന്തിരിപ്പിക്കുന്നെന്ന സമൂഹ മാധ്യമത്തിൽ പങ്കുവെച്ച അനുഭവ കുറിച്ച് വലിയ ശ്രദ്ധനേടി. ജോലി സംബന്ധമായ ഒരു കുറിപ്പാണ് സംഭവം പുറത്തുകൊണ്ടുവന്നത്. പിന്നാലെ തൊഴിലാളികളോടുള്ള സ്ഥാപനങ്ങളുടെ മനോഭാവം മാറ്റേണ്ട കാലം കഴിഞ്ഞെന്ന് നിരവധി പേരാണ് എഴുതിയത്. സ്ഥാപനത്തിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി ഉദ്യോഗാർത്ഥികൾ അഭിമുഖം വിജയകരമായി പൂർത്തിയാക്കിയ ശേഷവും ജോലിയിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് പിന്മാറുകയായിരുന്നു. ഏതാണ്ട് […]
Read more

ഗുജറാത്തിൽ ‘സ്വയം ഇളകുന്ന കിണർ വെള്ളം’, കാരണം കണ്ടെത്താൻ ജില്ലാ ഭരണകൂടം

ഗുജറാത്ത് : ഗുജറാത്തിലെ മോർബി ജില്ലയിലെ വിർപാർദ ഗ്രാമത്തിലെ ഒരു കിണർ വീണ്ടും വാർത്താ പ്രാധാന്യം നേടുകയാണ്. യാതൊരു ബാഹ്യ ഇടപെടലും ഇല്ലാതെ കിണറിലെ വെള്ളം സ്വയം ഇളകി മറിയുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം വീണ്ടും ശ്രദ്ധ നേടിയത്. ദിവസങ്ങൾക്ക് മുമ്പും സമാനമായ പ്രതിഭാസമുണ്ടായിരുന്നെന്നും എന്നാൽ പിന്നീട് കിണർ വെള്ളത്തിന്‍റെ ചലനം നിന്നിരുന്നെന്നും നാട്ടുകാർ കൂട്ടിച്ചേർക്കുന്നു. കിണർ വെള്ളത്തിന് വീണ്ടും സമാന ചലനമുണ്ടായത് നാട്ടുകാരെ ഒരേ സമയം അമ്പരിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് കിണറിലെ […]
Read more

ഫാസ്റ്റ് ഫുഡ് ശൃംഖലയ്ക്കെതിരെ 14 കോടിയുടെ നഷ്ടപരിഹാര ഹർജി നൽകി ദമ്പതികൾ

അമേരിക്ക: അമേരിക്കയിലെ ടെക്സസിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്‍റ് ശൃംഖലയ്‌ക്കെതിരെ ദമ്പതികൾ കോടിക്കണക്കിന് രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെ മറ്റൊരു ഭക്ഷ്യസുരക്ഷാ കേസ് കൂടി ലോക ശ്രദ്ധ നേടുകയാണ്. റെസ്റ്റോറന്‍റിൽ നിന്ന് വാങ്ങിയ ഫ്രൈഡ് ചിക്കനിൽ കോണ്ടം പോലെയുള്ള വസ്തു കണ്ടെത്തിയെന്നാണ് ദമ്പതിമാരുടെ ആരോപണം. 15 ലക്ഷം ഡോളറിലധികം (ഏതാണ്ട് 14 കോടിയോളം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ദമ്പതികൾ നിയമനടപടിക്ക് ഒരുങ്ങുന്നതെന്ന് റിപ്പോർട്ട്. ഹൂസ്റ്റണിലെ ഒരു ഔട്ട്‌ലെറ്റിൽ നിന്ന് ഓർഡർ ചെയ്ത ഫ്രൈഡ് […]
Read more

ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ‘ആലി’ റിലീസിനൊരുങ്ങുന്നു

തിരുവനന്തപുരം : മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ആലി എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു. നിർമ്മാണം- മൻഹർ സിനിമാസ്& എമിനന്റ് മീഡിയ, ദുബായ്. ഛായാഗ്രഹണം – റിനാസ് നാസർ.എഡിറ്റിംഗ് – അബു ജിയാദ്. ഗാനരചന – ഡോ കൃഷ്ണ പ്രിയദർശൻ, സംഗീതം – കിളിമാനൂർ രാമവർമ്മ സുരേഷ് എരുമേലി, രതീഷ് റോയ്, ആർ ആർ ബ്രദേഴ്സ്, ശ്രദ്ധ പാർവ്വതി. […]
Read more

നായകന്‍ ലോകേഷ് നാളെ മുതല്‍; ‘ഡിസി’ അവസാന പ്രൊമോ വീഡിയോ എത്തി

തിരുവനന്തപുരം :സംവിധായകന്‍ ലോകേഷ് കനകരാജ് നായകനാവുന്ന ചിത്രമാണ് ഡിസി. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ റിലീസ് നാളെയാണ്. റിലീസിന് മുന്നോടിയായി ചിത്രത്തിന്‍റെ മറ്റൊരു പ്രൊമോ വീഡിയോ കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 20 സെക്കന്‍ഡ് മാത്രമുള്ള വീഡിയോയില്‍ ചിത്രത്തിലെ പ്രണയ ട്രാക്കിന്‍റെ സൂചനയാണ് ഉള്ളത്. വലിയ ഫാന്‍ ഫോളോവിംഗ് ഉള്ള തമിഴ് സംവിധായകന്‍ നായകനായി എത്തുന്നു എന്നത് തന്നെയാണ് ചിത്രത്തിന്‍റെ യുഎസ്പി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ […]
Read more

വിസ്‍മയ മോഹന്‍ലാലിന് ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍

കൊച്ചി : തുടക്കം എന്ന സിനിമയിലൂടെ സിനിമാഭിനയ രം​ഗത്ത് അരങ്ങേറ്റം കുറിക്കുന്ന വിസ്മയ മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം തിയറ്ററുകളില്‍ എത്തുന്നത് ഇന്നാണ്. ചിത്രത്തിന്‍റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ടാണ് ദുല്‍ഖര്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. “സിനിമയുടെ മനോഹരലോകത്തേക്ക് തുടക്കം കുറിക്കുന്ന വിസ്മയ മോഹന്‍ലാലിന് എല്ലാ നന്മകളും ആശംസിക്കുന്നു”, എന്നാണ് പോസ്റ്ററിനൊപ്പം ദുല്‍ഖര്‍ കുറിച്ചിരിക്കുന്നത്. ആശിര്‍വാസ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിസ്മയ മോഹന്‍ലാലിന്‍റെ […]
Read more

നീണ്ടകരയിൽ മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവം: ഗൗതത്തെ കാണാതായിട്ട് എട്ടാം ദിവസം

കൊല്ലം: കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ട പുത്തൻതുറ സ്വദേശി ഗൗതം കൃഷ്ണനായി ഇന്ന് വിദഗ്ധ സംഘം തെരച്ചിൽ നടത്തും. ഗൗതത്തെ കടലിൽ കാണാതായിട്ട് ഇന്ന് എട്ടാം ദിവസമാണ്. യുവാവിൻ്റെ അമ്മ രേഷ്മയുടെ പ്രതിഷേധത്തിന് പിന്നാലെയാണ് തെരച്ചിൽ ഊർജിതമാക്കുന്നത്. വിഷയത്തിൽ മന്ത്രിമാരും ഇടപെട്ടിരുന്നു. ഇന്നലെയാണ് ഗൗതം കൃഷ്ണന് വേണ്ടിയുള്ള തെരച്ചിൽ ഫലം കാണാത്തതിൽ അമ്മ രേഷ്മ പ്രതിഷേധിച്ചത്. നീണ്ടകരയിലെ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ അമ്മ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പൊലീസും ഫിഷറീസ് ഉദ്യേഗസ്ഥരും ആദ്യം രേഷ്മയുമായി നടത്തിയ […]
Read more

Recent News