വനിത സംവരണ ഭേദഗതി ബിൽ; എംപിമാർക്ക് വിപ്പ് നൽകി കോൺഗ്രസ്
ഡൽഹി: വനിത സംവരണ ഭേദഗതി ബില്ലിൽ ലോക്സഭ എംപിമാർക്ക് വിപ്പ് നൽകി കോൺഗ്രസ്. മുഴുവൻ എംപിമാരും 16,17,18 തീയതികളിൽ പാർലമെന്റിൽ എത്തണമെന്ന് നിർദ്ദേശം. മൂന്ന് വരി വിപ്പാണ് നൽകിയത്. ജെഡിയുവും എംപിമാർക്ക് വിപ്പ് നൽകിയിരുന്നു. ഏപ്രിൽ 16 മുതൽ 18 വരെ പാർലമെന്റിന്റെ ഇരു സഭകളിലും ഉണ്ടാകണമെന്ന് നിർദ്ദേശം. വനിത സംവരണ ഭേദഗതിക്ക് എതിരെ പ്രതിപക്ഷം വിമർശനം ശക്തമാക്കുമ്പോഴും ബില്ലുമായി മുന്നോട്ടു പോകുവാൻ തന്നെയാണ് കേന്ദ്രത്തിന്റെ തീരുമാനം. ബില്ലിന്റെ ആവശ്യകതകളും, പ്രാധാന്യവും ചൂണ്ടിക്കാട്ടി ഡൽഹയിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ […]
Read more

