മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് പരസ്യ ഭീഷണിയുമായി കെഎസ്‍യു നേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് പരസ്യ ഭീഷണിയുമായി കെഎസ്‍യു നേതാവ്. തല അടിച്ചു പൊട്ടിച്ചതിന് കണക്കുതീർക്കുമെന്ന് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്‍റ് അരുൺ രാജേന്ദ്രൻ സാമൂഹിക മാധ്യമത്തിൽ ഭീഷണി മുഴക്കി. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപിന്‍റെ ചിത്രം പങ്കുവച്ചാണ് ഭീഷണി. കോണ്‍ഗ്രസ് സൈബർ ഗ്രൂപ്പുകളിലും സുരക്ഷാ ഉദ്യോഗസ്ഥന്‍റെ ചിത്രം പങ്കുവച്ച് ആഹ്വാനങ്ങളുണ്ട്. ആലപ്പുഴയിലെ നവകേരള യാത്രക്കിടെ കെഎസ്‍യു നേതാക്കളെ മർദിച്ചത് ചൂണ്ടിക്കാട്ടിയാണ് ഭീഷണി.

“സാറേ സുഖമാണല്ലോ ല്ലേ! സുഖിക്കാൻ പോവുന്നതേ ഒള്ളൂ! 22 ദിവസം കൂടെ കഴിഞ്ഞോട്ടെ! സുഖിപ്പിക്കുന്നുണ്ട് ഞങ്ങൾ സാറന്മാരെ! ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ തലയും കണ്ണും മൂക്കും അടിച്ചു പൊട്ടിക്കാൻ നേതൃത്വം കൊടുത്തവരൊക്കെ തൊഴിലുറപ്പ് കാർഡ് ഒരെണ്ണം എടുത്തു വച്ചോ! ഞങ്ങളെല്ലാം മറന്നെന്നു നിങ്ങൾക്ക് തോന്നിയാൽ ഞങ്ങൾ മരിച്ചെന്നു ഉറപ്പ് വരുത്തണം! ഞങ്ങളുടെ കണക്കു പുസ്തകത്തിൽ രക്തം കൊണ്ടെഴുതിയിട്ടിരിക്കുന്ന കണക്കുകൾ ഒരുപാടുണ്ട്.! ആ കണക്കുകൾ ഒക്കെ നമുക്ക് തീർക്കേണ്ടേ സാറേ ?”- എന്നാണ് കെഎസ്‍യു നേതാവ് അരുൺ രാജേന്ദ്രൻ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *