Category: latest

ഇന്ത്യക്കാർ ഉടൻ ഇറാൻ വിടണം; മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

ടെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധത്തിന് നേരിയ രീതിയിൽ അയവുണ്ടായെങ്കിലും ഇറാനിലുള്ള ഇന്ത്യക്കാർ എത്രയും പെട്ടന്ന് രാജ്യം വിടണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. ഇന്നലെ പുറപ്പെടുവിച്ച ജാഗ്രതാ നിർദേശങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യക്കാരോട് രാജ്യം വിടണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചത്. മേഖലയിൽ കാര്യങ്ങൾ അപ്രവചനീയം ആണെന്ന് കണക്കിലെടുത്താണ് ഈ തീരുമാണെന്നും അറിയിച്ചു. ഇപ്പോഴും ഇറാനിൽത്തന്നെ തുടരുന്ന ഇന്ത്യൻ പൗരന്മാർ എംബസിയുമായി ബന്ധപ്പെടുകയും എംബസി നിർദേശിക്കുന്ന സുരക്ഷിതമായ പാത ഉപയോഗിച്ച് എത്രയും പെട്ടന്നുതന്നെ രാജ്യം വിടണം. എംബസിയുമായി ബന്ധപ്പെടാതെ ഒരു കാരണവശാലും കര അതിർത്തികൾ […]
Read more

അതിഥി തൊഴിലാളികള്‍ക്കായി ‘അഞ്ച് കിലോഗ്രാം എല്‍പിജി ക്വാട്ട ഇരട്ടിയാക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് അഞ്ച് കിലോഗ്രാം എല്‍പിജി ക്വാട്ട ഇരട്ടിയാക്കി കേന്ദ്ര സര്‍ക്കാര്‍. അതിഥിതൊഴിലാളികള്‍ക്ക് പാചകവാതകം ഉറപ്പാക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമുള്ള വിഹിതമാണ് വര്‍ധിപ്പിച്ചത്. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. ‘ചോട്ടു’ എന്ന പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ നഗരങ്ങളിലും അര്‍ധ നഗരങ്ങളിലും താമസിക്കുന്ന അതിഥിതൊഴിലാളികൾക്ക് അഞ്ച് കിലോയുടെ ഫ്രീ ട്രേഡ് എല്‍പിജി സിലിണ്ടറുകളാണ് കേന്ദ്രം അവതരിപ്പിച്ചത്. സാധാരണ ഗാര്‍ഹിക കണക്ഷനുകള്‍ക്ക് മേല്‍വിലാസ രേഖ നിര്‍ബന്ധമാണ്. എന്നാല്‍ അതിഥിതൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ രേഖ മാത്രം […]
Read more

മധ്യപ്രദേശിൽ മനുഷ്യക്കടത്ത് ആരോപണം ; കന്യാസ്ത്രീകളെ മണിക്കൂറുകളോളം തടഞ്ഞു

ഡൽഹി : മധ്യപ്രദേശിൽ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെയും മഠത്തിലെ വിദ്യാർത്ഥികളെയും മണിക്കൂറുകളോളം തടഞ്ഞുവെച്ചു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം നടന്നത്. റെയിൽവേ പൊലീസാണ് ഇവരെ തടഞ്ഞത്. ഇന്നലെ ആയിരുന്നു സംഭവം നടന്നത്. മഠത്തിൽ പഠിക്കുന്ന വിദ്യാർത്ഥിനികളെ അവധിക്ക് അവരുടെ വീടുകളിലേക്ക് കൊണ്ടുപോകാൻ പോയ രണ്ട് കന്യാസ്ത്രീകൾ അടക്കം എട്ടുപേരെയാണ് റെയിൽവേ പോലീസ് തടഞ്ഞത്. ഏകദേശം രണ്ട് മണിക്കൂറോളം ഇവരെ തടഞ്ഞുവെച്ചതായാണ് വിവരം. തുടർന്ന് ഇൻഡോർ രൂപത അറിയതാണിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടിട്ടാണ് ഇവരെ മോചിപ്പിച്ചത്. മനുഷ്യകടത്താണെന്നു പറഞ്ഞുകൊണ്ടുള്ള […]
Read more

‘മോഹിനിയാട്ടം’ എല്ലാവരും കാണേണ്ട ചിത്രം ; തരുൺ മൂർത്തി

മോഹിനിയാട്ടം എല്ലാവരും കാണേണ്ട ചിത്രമാണെന്നും ചിരി നിർത്താനായില്ലെന്നും സംവിധായകനും തിരക്കഥാകൃത്തുമായ തരുൺ മൂർത്തി. 2024 ൽ കൃഷ്ണദാസ് മുരളിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഭരതനാട്യം എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് “ഭരതനാട്യം 2: മോഹിനിയാട്ടം ” എന്ന സിനിമ. സോഷ്യൽ മീഡിയ പോസ്റ്റിലാണ് അദ്ദേഹം സിനിമയെകുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചത്. ഈ സിനിമ കണ്ടിട്ട് ചിരി നിർത്താനായില്ലെന്നും 2 മണിക്കൂർ 20 മിനിറ്റ് നീണ്ടുനിൽക്കുന്ന രസകരമായ യാത്രയാണ് ഈ ചിത്രമെന്നും അദ്ദേഹം കുറിച്ചു. ഈ ചിത്രത്തിന് തിയേറ്ററുകളിൽ നിറഞ്ഞ സദസ്സ് […]
Read more

ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം നടത്തിയതായി റിപ്പോർട്ട്

പ്യോങ് യാങ്: ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതായി സൂചന. ജപ്പാനാണ് ഇക്കാര്യം സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ബുധനാഴ്ച ജപ്പാൻ പ്രധാനമന്ത്രി സേന തകൈച്ചിയുടെ ഓഫീസ് ഒഫീഷ്യൽ എക്സിലാണ് ഈ വിഷയത്തെ സംബന്ധിച്ച പോസ്റ്റ് പങ്കുവെച്ചത്.“ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചു. കൂടുതൽ വിവരങ്ങൾ ഉടൻ ഉടൻ നൽകും”ജപ്പാൻ പ്രധാനമന്ത്രിയുടെ ഓഫീസ് എക്സ് പോസ്റ്റിൽ വ്യക്തമാക്കി.ജപ്പാൻ അധികൃതർ രാജ്യത്തെ പൗരന്മാരുടെ സംരക്ഷണത്തിനായി നിർദേശങ്ങൾ പുറത്തിറക്കി. “വിവരങ്ങൾ ശേഖരിക്കുന്നതിനും വിശകലം ചെയ്യുന്നതിനും ശ്രമങ്ങൾ നടത്തുക, സമയം പാഴാക്കാതെ പോതുജനങ്ങളിലേക്ക് വിവരങ്ങൾ എത്തിക്കുക, […]
Read more

ഒറ്റദിവസം കൊണ്ട് പവന് കൂടിയത് 3000 രൂപക്കടുത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. 22 കാരറ്റ് ഒരു പവൻ ഒരു ഗ്രാമിന് 365 രൂപ വർധിച്ച് 14,100 രൂപയായി. ഒരു പവന് 1,12,800 രൂപയാണ് രാവിലത്തെ വില. 24 മണിക്കൂറിനിടെ 22 കാരറ്റ് സ്വർണത്തിന് ഒരു പവന് വർധിച്ചത് 2920 രൂപയാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,09, 880 രൂപയായിരുന്നു വില. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണ വില 1,09,240 രൂപയാണ്. ഏപ്രിൽ 2 ന് ആണ് ഈ വില […]
Read more

സർക്കാർ ജീവനക്കാർക്ക് ശമ്പള വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുന്നതിനായി രൂപീകരിച്ച പന്ത്രണ്ടാം ശമ്പള പരിഷ്ക്കരണ കമ്മീഷൻ പ്രവർത്തനമാരംഭിച്ചു. മാർച്ച് 25 മുതൽ നിയമസഭാ സെക്രെട്ടറിയേറ്റിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ആസ്ഥാനമാക്കിയാണ് കമ്മീഷൻ പ്രവർത്തനം തുടങ്ങിയത്. മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് ഐ എ എസ് ആണ് കമ്മീഷന്റെ ചെയർമാൻ. ശോഭ വി.ആർ ആണ് കമ്മീഷന്റെ സെക്രട്ടറി. അഡ്വക്കേറ്റ് എം രാജഗോപാലൻ നായർ, ശ്രീലത സുകുമാരൻ എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങൾ. ഒപ്പം തന്നെ ഇതിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ […]
Read more

ശോഭാ സുരേന്ദ്രനെ അയോഗ്യയാക്കണം; ഷാഫി പറമ്പിൽ

കോഴിക്കോട്: പണം കൊടുത്ത് പാലക്കാടിനെ വാങ്ങാൻ കഴിയില്ലെന്ന് വടകര എം.പി ഷാഫി പറമ്പിൽ. പാലക്കാട്ടെ ജനങ്ങൾ ബിജെപിയെയും അവരുടെ പൈസയെയും തള്ളിക്കളയും. ബിജെപി പരാജയം സമ്മതിച്ചുവെന്നും ഷാഫി കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി. പാലക്കാട് ശോഭാ സുരേന്ദ്രൻ വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു ഷാഫി. മാറാത്തത് ഇനി മാറും എന്ന് പറഞ്ഞത് ഇതാണ്. രേഖാമൂലം പരാതി നൽകും. ശോഭ സുരേന്ദ്രനെ അയോഗ്യയാക്കണമെന്നും ഷാഫി പറഞ്ഞു. പ്രധാനമന്ത്രി വന്ന് പ്രചാരണം നടത്തിയിടത്തും ബിജെപിക്ക് പണം നൽകേണ്ടി വരുന്നു. […]
Read more

യുഡിഎഫ് അധികാരത്തിലെത്തിയാൽ അനുമതി നൽകും- വി.ഡി. സതീശൻ

തിരുവനന്തപുരം: വാഹനങ്ങൾ മോഡിഫൈ ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങളുള്ള സംസ്ഥാനമാണ് കേരളം. എന്നാൽ അതേസമയം വാഹനങ്ങൾ മോഡിഫൈ ചെയ്ത് ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ആളുകൾ ഇവിടെയുണ്ട്. അതിൽ ഭൂരിഭാഗവും യുവജനങ്ങളാണ്. ഇപ്പോഴിതാ, ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒറ്റ റീലുകൊണ്ട് വാഹനങ്ങൾ മോഡിഫിക്കേഷൻ ചെയ്യാൻ ആഗ്രഹിച്ചിട്ടും നിയമം കാരണം അത് ചെയ്യാൻ പറ്റാതെ വിഷമിച്ചിരിക്കുന്ന മുഴുവൻ പേരേയും കൈയിലെടുത്തിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിള്ളേര് മോഡിഫൈ ചെയ്യട്ടെ’ എന്ന് തമ്പ്‌നൈലിലും ക്യാപ്ഷനിലും എഴുതിക്കൊണ്ടാണ് പ്രതിപക്ഷ നേതാവ് റീൽ […]
Read more

മത്സരിക്കാനുള്ള കാരണം വെളിപ്പെടുത്തി അഖിൽ മാരാർ

തൃക്കാക്കര: നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനുള്ള കാരണം വെളിപ്പെടുത്തി തൃക്കാക്കര മണ്ഡലം എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ. മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടിക്കും മോഹൻലാലിനും തന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് അയച്ച സന്ദേശങ്ങൾക്ക് അവർ നൽകിയ മറുപടികൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചുകൊണ്ടാണ് അഖിൽ മാരാർ കാരണം വെളിപ്പെടുത്തിയത്. തൃക്കാക്കര മണ്ഡലത്തിലെ വോട്ടർ കൂടിയായ മമ്മൂട്ടിക്ക് അയച്ച മെസ്സേജിൽ ലഭിച്ച മറുപടി അഖിൽ മാരാർ പങ്കുവെച്ച സ്ക്രീൻഷോട്ടിൽ കാണാം. ‘നാടിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം. നിശ്ശബ്ദരാക്കപ്പെട്ട ജനങ്ങളുടെ നാവായി മാറണം. […]
Read more

Recent News