വ്യാജ ആധാർ കാർഡ് അടിക്കുന്നുവെന്ന പ്രസ്താവന പിൻവലിക്കണം ; കെസി വേണുഗോപാലിന് വക്കീൽ നോട്ടീസ് അയച്ച് സിപിഎം
കണ്ണൂർ: കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിന് വക്കീൽ നോട്ടീസ് അയച്ച് സിപിഎം. പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ വ്യാജ ആധാർ കാർഡ് അടിക്കുന്നു എന്ന പ്രസ്താവനക്കെതിരെയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. എൽഡിഎഫിനെയും സിപിഎമ്മിനെയും കുറിച്ച് തെറ്റിദ്ധാരണ പടർത്താൻ ലക്ഷ്യമിട്ടുള്ള പ്രസ്താവനയാണെന്നും പ്രസ്താവന പിൻവലിച്ച് നിർവ്യാജം ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്. കഴിഞ്ഞ ദിവസമാണ് സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി കെസി വേണുഗോപാൽ രംഗത്തെത്തിയത്. പയ്യന്നൂരിൽ സിപിഎം വ്യാജ ആധാർ കാർഡ് നിർമിക്കുന്നുവെന്നായിരുന്നു ഉയർത്തിയ ആരോപണം. പയ്യന്നൂർ ഏരിയ കമ്മിറ്റി […]
Read more

