ഡല്‍ഹിയിലെ തീപിടിത്തതിന് പിന്നില്‍ ഗുഢാലോചന; 17കാരി അടക്കം നാല് പേർ പിടിയില്‍
ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ തുഗ്ലഖാബാദിലുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട 17കാരി അടക്കം നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 33കാരനായ നിരഞ്ജന്‍, ഇയാളുടെ സഹോദരന്‍ രാജ്കുമാര്‍(27), സരിത(27) എന്നിവരാണ് പൊലീസ് പിടിയിലായ മറ്റ് മൂന്ന് പേര്‍. ബന്ധുക്കൾ തമ്മിലുള്ള സാമ്പത്തിക ഇടപാടിനെ തുടര്‍ന്നുണ്ടായ പ്രശ്‌നമാണ് തീപിടിത്തത്തിലേക്ക് നയിച്ചത്. സരിതയും 17കാരിയായ പെണ്‍കുട്ടിയും പ്രതികളായ സഹോദരന്മാരുമായി പ്രണയത്തിലായിരുന്നു. ജൂണ്‍ 12ന് അര്‍ധരാത്രി തീപിടിച്ച കെട്ടിടത്തിന് താഴെയായി പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറിന് തീയിട്ടത് താനാണെന്ന് […]
Read more

