നിലപാട് മയപ്പെടുത്തി കല്യാണ്‍ ബാനര്‍ജി: അഭിഷേക് മകനെ പോലെ
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിക്ക് എതിരെയുള്ള നിലപാട് മയപ്പെടുത്തി മുതിര്‍ന്ന നേതാവും എംപിയുമായ കല്യാണ്‍ ബാനര്‍ജി. അഭിഷേക് തനിക്ക് മകനെ പോലെയാണെന്നും മകന്റെ തെറ്റുകള്‍ ക്ഷമിക്കുക എന്നത് ഒരു പിതാവിന്റെ കടമയാണെന്നും ബാനര്‍ജി പറഞ്ഞു. അതേസമയം മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രതികാരബുദ്ധിയുള്ള വ്യക്തിയാണെന്നും പ്രതിപക്ഷത്തെ തുടച്ചുനീക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ബാനർജി ആരോപിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ഉണ്ടായ പ്രതിസന്ധികള്‍ രൂക്ഷമായി തന്നെ തുടരുന്നതിന് ഇടയിലാണ് ബാനര്‍ജിയുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. […]
Read more

