വ്യോമസേന വിമാനം തകര്‍ന്ന സംഭവം; പൈലറ്റടക്കം അഞ്ച് പേര്‍ക്ക് വീരമൃത്യു

ജോര്‍ഹട്ട്: അസമില്‍ വ്യോമസേന വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ പൈലറ്റ് അടക്കം 5 പേര്‍ക്ക് വീരമൃത്യു. പരിക്കേറ്റ ചികിത്സയില്‍ കഴിഞ്ഞ ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ സഹപൈലറ്റ് നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. കാലാവസ്ഥ വ്യതിയാനമാണോ സാങ്കതിക തകരാണോ വിമാനം തകരാന്‍ കാരണമെന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സോവിയറ്റ് നിർമിതമായ കാലപ്പഴക്കമുള്ള ചരക്കുവിമാനം A32നാണ് ലാന്‍ഡിങ്ങിനിടെ തീപിടിച്ചത്.

അരുണാചല്‍ പ്രദേശില്‍ നിന്നും ജോര്‍ഹട്ടിലേക്കുള്ള യാത്രയ്ക്കിടെ എയര്‍ബേസ് പരിസരത്ത് തന്നെ ചരക്ക് വിമാനം ലാന്‍ഡിങ്ങിനിടെ തീപിടിച്ച് തകര്‍ന്നത്. ഇന്ത്യന്‍ വ്യോമസേന സംഭവത്തിന്റെ കാരണം അന്വേഷിക്കാന്‍ ക്വോര്‍ട്ട് ഒഫ് എന്‍ക്വയറിയോട് നിര്‍ദേശിച്ചിട്ടുണ്ട്. അപകടം നടന്നയുടന്‍ തന്നെ ഫയര്‍ ബ്രിഗേഡും എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമും ഉടനടി പ്രദേശത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതും തീകെടുത്തിയതും.

വടക്ക്കിഴക്കന്‍ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട എയര്‍ബേസുകളില്‍ ഒന്നാണ് റോറിയ എയര്‍ഫോഴ്‌സ് സ്റ്റേഷന്‍. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ജോര്‍ഘട്ട് എയര്‍ബേസില്‍ നിന്നും അറുപത് കിലോമീറ്റം മാത്രം അകലെ കാര്‍ബി ആങ്‌ലോങ് ജില്ലിയിലെ ബോകജാന്‍ സബ്ഡിവിഷനില്‍ ഇങ്‌ലോങ് ഇകോപ്പി ഹില്ലില്‍ ഐഎഎഫ് സുഖോയ് – 30MKI തകര്‍ന്നു വീണതിന് മാസങ്ങള്‍ക്ക് ശേഷമാണ് ഈ അപകടം ഉണ്ടാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *