നാല് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നേരത്തെ നടത്താൻ സാധ്യത
ന്യൂഡൽഹി: ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ നിശ്ചയിച്ച തീയതിക്ക് മുമ്പ് നടത്താൻ സാധ്യതയുണ്ടെന്ന് റപ്പോര്‍ട്ട്. 2027 ഫെബ്രുവരിയിൽ രാജ്യവ്യാപകമായി ആരംഭിക്കാൻ നിശ്ചയിച്ചിരിക്കുന്ന സെൻസസ് വിവരശേഖരണ നടപടികളെ തെരഞ്ഞെടുപ്പ് ബാധിക്കാതിരിക്കാനാണ് ഈ നീക്കമെന്നാണ് വിവരം. ഒരേ ഉദ്യോഗസ്ഥരെ തന്നെയാണ് ഇരു പ്രക്രിയകൾക്കും പ്രധാനമായും ഉപയോഗിക്കേണ്ടി വരിക എന്നതിനാലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് ഏതാനും ആഴ്ചകൾ മുന്നോട്ട് നീക്കാനാണ് ആലോചന. ഇതിൽ ഉത്തരാഖണ്ഡ് ബിജെപി ഘടകം തെരഞ്ഞെടുപ്പ് വളരെ നേരത്തെ നടത്തുന്നതിനെ അനുകൂലിക്കുന്നുണ്ട്. […]
Read more

