ബിജെപി നേതാവിനെ റബ്ബർ ബോർഡ് ചെയർമാനാക്കി ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഡി: റബ്ബർ ബോർഡിന്റെ തലപ്പത്ത് രാഷ്ട്രീയ നിയമനം. ബിജെപി നേതാവ് എൻ. ഹരിയെ റബർ ബോർഡ് ചെയർമാനാക്കി ഉത്തരവിറക്കി കേന്ദ്ര സർക്കാർ. നിലവിൽ കോട്ടയം ബിജെപി മേഖല പ്രസിഡന്റും റബ്ബർ ബോർഡ് അംഗവുമാണ് ഹരി. ഇതാദ്യമായാണ് റബ്ബർ ബോർഡിന്റെ തലപ്പത്ത് ഒരു രാഷ്ട്രീയ നേതാവിനെ നിയമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഉത്തരവിറക്കി.

ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. സവാർ ധനാനിയ ഒഴിഞ്ഞ ശേഷം, വാണിജ്യ മന്ത്രാലയം സെക്രട്ടറിമാർക്ക് ചെയർമാന്റെ ചുമതല നൽകി വരികയായിരുന്നു. റബ്ബർ കർഷകർ നേരിടുന്ന പ്രതിസന്ധികൾക്കിടയിൽ ബോർഡിന്‍റെ തലപ്പത്ത് ബിജെപി നേതാവ് എത്തുന്നത് എന്ത് മാറ്റം കൊണ്ടുവരും എന്നതാണ് ഇനി കണ്ടറിയേണ്ടത്. .

Leave a Reply

Your email address will not be published. Required fields are marked *