Category: national

മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമെടുത്ത് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി

‌‌കൊൽക്കത്ത: പുതിയതായി അധികാരമേറ്റ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമെടുത്ത് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. മുതിർന്ന നേതാവും മുൻ രാജ്യസഭാ അം​ഗവുമായ സ്വപൻദാസ് ഗുപ്ത ധനവകുപ്പ് കൈകാര്യം ചെയ്യും. തപസ് റോയ്‍യ്ക്ക് വ്യവസായ വകുപ്പ് ലഭിച്ചു. ശരദ്‍വാത് മുഖർജി ആരോ​ഗ്യവും ദു​ദ് കുമാർ മൊണ്ഡലിന് കൃഷിയും ലഭിച്ചു. മാധ്യമപ്രവ‍ർത്തകൻ കൂടിയായ ജ​ഗന്നാഥ് ചത്തോപാധ്യായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാകും. ദീപക് ബർമൻ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യും. ടൂറിസം, പാർലമെൻ്ററികാര്യ വകുപ്പുകൾ ശങ്കർ ഘോഷ് വഹിക്കും. […]
Read more

മമതയെ കോണ്‍ഗ്രസിലേക്ക് സോണിയാ ഗാന്ധി ക്ഷണിച്ച് റിപ്പോർട്ട്

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക നേതാവ് മമത ബാനര്‍ജിയെ സോണിയാ ഗാന്ധി കോൺഗ്രസിലേയ്ക്ക് ക്ഷണിച്ചെന്ന് റിപ്പോർട്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷ ആക്കാം എന്നാണ് വാഗ്ദാനം. ടിഎംസി നേതാവ് അഭിഷേക് ബാനര്‍ജിയെ ജനറല്‍ സെക്രട്ടറി ആക്കാമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വാഗ്ദാനം നല്‍കിയതായും റിപ്പോർട്ടുണ്ട്. എന്നാൽ ഇത്തരത്തിലൊരു നീക്കമില്ലെന്ന് വ്യക്തമാക്കി റിപ്പോർട്ടുകൾ തള്ളി കോൺഗ്രസ് ഹൈക്കമാൻഡ് രംഗത്തെത്തി. ഒന്നര മണിക്കൂറായിരുന്നു രാഹുല്‍ ഗാന്ധിയും അഭിഷേക് ബാനര്‍ജിയും തമ്മിലള്ള കൂടിക്കാഴ്ച നീണ്ടത്. കഴിഞ്ഞ ദിവസം മമത ബാനര്‍ജിയും സോണിയാ […]
Read more

പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിക്കുന്നത് ജൂലൈ 15 ലേക്ക് നീട്ടിവെച്ചു

തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുന്നത് ജൂലൈ 15 ലേക്ക് നീട്ടിവെച്ചു. ഇന്ന് ഫലം വരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് മാറ്റിവെച്ച ഗൾഫ് പരീക്ഷാ കേന്ദ്രങ്ങളിലെ ഒന്നാം വർഷ പരീക്ഷകൾ നടത്തിയ ശേഷം ഈ വിദ്യാർത്ഥികളുടെ പരീക്ഷാ ഫലവും ചേർത്ത് ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ ഫലം അടുത്ത മാസം 15ന് പ്രസിദ്ധീകരിക്കുമെന്നാണ് പുതിയ അറിയിപ്പ്. നേരത്തെ, സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചിരുന്നു. 77.97 ആയിരുന്നു […]
Read more

സർക്കാർ ബസുകളിൽ സൗജന്യ യാത്ര; സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യാനൊരുങ്ങി കർണാടക സർക്കാർ

ബെംഗളൂരു: ‘ശക്തി സ്കീം’ പദ്ധതി വഴി സർക്കാർ ബസുകളിൽ സൗജന്യമായി യാത്ര ചെയ്യുന്നതിനായി വനിതകൾക്ക് സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യാൻ ഒരുങ്ങി കർണാടക സർക്കാർ. സൗജന്യ ബസ് യാത്ര ആനുകൂല്യം ലഭിക്കുന്നതിനുള്ള ഔദ്യോഗിക തിരിച്ചറിയൽ കാർഡായി ഈ സ്മാർട്ട് കാർഡുകൾ പ്രവർത്തിക്കും. പുതിയതായി ചുമതലയേറ്റ ഗതാഗത മന്ത്രി ബൈരതി സുരേഷ് ആണ് ഇക്കാര്യം അറിയിച്ചത്. വനിതകൾക്ക് പുറമെ ഈ പ്രീപെയ്ഡ് റീചാർജ് ചെയ്യാവുന്ന സ്മാർട്ട് കാർഡ് സംവിധാനം പുരുഷന്മാർക്കും ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വളരെ കുറഞ്ഞ വിലയ്ക്ക് […]
Read more

മീനാക്ഷി നടരാജന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയ നടപടി; തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണാന്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയ സംഭവത്തില്‍ കടുപ്പിക്കാന്‍ കോണ്‍ഗ്രസ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ കാണാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണും. സംഭവത്തില്‍ നിയമപോരാട്ടം നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ചൊവ്വാഴ്ചയായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. സത്യവാങ്മൂലത്തില്‍ ക്രിമിനല്‍ കേസ് വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന ബിജെപി സ്ഥാനാര്‍ത്ഥി മഹേഷ് കേവതിന്റെ പരാതിയെ തുടര്‍ന്നായിരുന്നു […]
Read more

ഇതരജാതിയിലെ പെൺകുട്ടിയെ പ്രണയിച്ചതിന് ഉത്തരാഖണ്ഡിൽ ദളിത് യുവാവിനെ അടിച്ചുകൊന്നു

ഡെറാഡൂണ്‍: ഇതരജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ ഉത്തരാഖണ്ഡില്‍ ദളിത് യുവാവിനെ അടിച്ചുകൊന്നു. തെഹ്‌രി ഗാര്‍ഹ്‌വെല്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. 18കാരനായ കേതന്‍ ലാല്‍ എന്ന ചെറുപ്പക്കാരനെയാണ് പെണ്‍കുട്ടിയുടെ കുടുംബം കൊലപ്പെടുത്തിയത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് യശ്‌വീര്‍ സിങ്, മുത്തശ്ശന്‍ വിദ്യ സിങ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കേതന്‍ ലാലിന്റെ കുടുംബവും നാട്ടുകാരും പ്രതിഷേധിച്ചു. എല്ലാ പ്രതികളെയും […]
Read more

ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദത്തില്‍ ഇരുന്ന നേതാവായി നരേന്ദ്ര മോദി

ന്യൂഡൽഹി: തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദത്തില്‍ ഇരുന്ന നേതാവെന്ന റെക്കോര്‍ഡ് ഇനി നരേന്ദ്ര മോദിക്ക് സ്വന്തം. ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ റെക്കോര്‍ഡാണ് മോദി മറികടന്നത്. നരേന്ദ്ര മോദി പ്രധാനമന്ത്രി കസേരയില്‍ തുടര്‍ച്ചയായ 4,399 ദിവസങ്ങള്‍ പൂര്‍ത്തിയാക്കി. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി പ്രധാനമന്ത്രി പദത്തില്‍ തുടര്‍ച്ചയായ 4,398 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ റെക്കോര്‍ഡാണ് മോദി മറികടന്നത്. 1952 മെയ് 13 മുതല്‍ 1964 മെയ് 27 വരെയായിരുന്നു നെഹ്റു പ്രധാനമന്ത്രി പദത്തില്‍ […]
Read more

കേന്ദ്ര ഭരണത്തിൽ 12 വർഷം പിന്നിട്ടു; എൻഡിഎ മുഖ്യമന്ത്രിമാരുടെ യോ​ഗം ഇന്ന്

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ എൻഡിഎ ഭരിക്കുന്ന 22 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗം ഇന്ന് ചേരും. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെച്ചായിരിക്കും യോ​ഗം നടക്കുക. സർക്കാർ കേന്ദ്ര ഭരണത്തിൽ 12 വർഷം പിന്നിടുന്ന പശ്ചാത്തലത്തിലാണ് യോഗമെന്നാണ് ഭരണകക്ഷി വൃത്തങ്ങൾ നൽകുന്ന വിവരം. കേന്ദ്രമന്ത്രിസഭയിൽ ചെറിയ അഴിച്ചുപണിയുടെയും ബിജെപി ദേശീയ ഭാരവാഹി തലത്തിലുള്ള പുനഃസംഘടനയുടെയും മുന്നോടിയായാണ് യോഗം എന്നാണു കരുതുന്നത്. ‌ അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പുനടക്കുന്ന സംസ്ഥാനങ്ങൾക്ക് മന്ത്രിസഭയിൽ കൂടുതൽ പ്രാതിനിധ്യം ലഭിക്കും. മുഖ്യമന്ത്രിമാരുടെ യോഗത്തിനുശേഷം ഡൽഹിയിൽ തുടരാൻ […]
Read more

വിമത തൃണമൂൽ എംഎൽഎമാർക്കെതിരെ വിമർശനവുമായി എംപി സഞ്ജയ് റാവത്ത്

മുംബൈ: തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിമത എംഎൽഎമാർക്കെതിരെ വിമർശനവുമായി ശിവസേന ഉദ്ധവ് വിഭാഗം എംപി സഞ്ജയ് റാവത്ത്. വിമതരെ ചതിയന്മാര്‍ എന്ന് വിശേഷിപ്പിച്ച റാവത്ത്, ഇത്തരക്കാരെ തെരുവിൽ ചെരിപ്പൂരി അടിക്കണമെന്നും ആവശ്യപ്പെട്ടു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. വിമത ക്യാമ്പിനെതിരെ രൂക്ഷവിമർശനം ഉന്നയിക്കുന്ന മുതിർന്ന ടിഎംസി നേതാവും ലോക്സഭാ എംപിയുമായ കീർത്തി ആസാദിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു റാവത്തിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ പാർട്ടിയിൽ അതൃപ്തി പരസ്യമാക്കിയ വിമത നേതാക്കളുടെ നിലപാടിനെതിരെ കീർത്തി ആസാദും രംഗത്ത് […]
Read more

സിജെപിയോടുള്ള നിലപാട് മയപ്പെടുത്തി ബിജെപി

ഡൽഹി: കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന കോക്രോച്ച് ജനത പാർട്ടി പ്രതിഷേധത്തോട് കടുത്ത നിലപാടില്ലെന്ന് സൂചിപ്പിച്ച് ബിജെപി. യുവാക്കളുടെ പ്രതിഷേധം ജനാധിപത്യത്തിന്റെ ഭാ​ഗമാണെന്നും അവരെ രാജ്യവിരുദ്ധരായി മുദ്രകുത്തേണ്ടതില്ലെന്നുമാണ് കേന്ദ്രമന്ത്രിമാ‌ർ വിശദീകരിക്കുന്നത്. രാജ്യത്ത് നേട്ടങ്ങൾ കൈവരിക്കുന്ന യുവാക്കളുടെ ഭാ​ഗം തന്നെയാണവരെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ പ്രതികരിച്ചു. ഇന്നലെ സർക്കാറിന്റെ വാർഷികാഘോഷത്തിന്റെ ഭാ​ഗമായി നടത്തിയ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നീറ്റ് ചോദ്യപേപ്പർ ചോർച്ച, സി ബി എസ് ഇ വിഷയങ്ങളിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ […]
Read more

Recent News