Category: national

തൃണമൂലിന് കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണം നഷ്ടമായി

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണസമിതി പിരിച്ചുവിട്ട് മുഖ്യമന്ത്രി സുവേന്ദു അധികാരി. തൃണമൂല്‍ മേയര്‍ ഫിര്‍ഹാദ് ഹക്കിം രാജിവെച്ചതിന് പിന്നാലെയാണ് നടപടി. ഐഎഎസ് ഉദ്യോഗസ്ഥയായ സ്മിത പാണ്ഡെയെ അഡ്മിനിസ്‌ട്രേറ്റര്‍ ആയി നിയമിക്കുകയും ചെയ്തു. 1980ലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആക്ട് പ്രകാരമാണ് നടപടി. കൗണ്‍സിലര്‍മാരും കമ്മിറ്റി അംഗങ്ങളും ഉടൻ ഓഫീസ് ഒഴിയണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മേയറും കൗണ്‍സിലര്‍മാരും അടക്കം നിര്‍വഹിച്ചിരുന്ന ചുമതലകള്‍ ഇനി അഡ്മിനിസ്‌ട്രേറ്ററായിരിക്കും നിര്‍വഹിക്കുക. 2010 മുതല്‍ തുടര്‍ച്ചയായി തൃണമൂല്‍ കോണ്‍ഗ്രസായിരുന്നു കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഭരണം […]
Read more

ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിൽ; റെക്കോർഡ് സ്വന്തമാക്കാനൊരുങ്ങി നരേന്ദ്ര മോദി

ന്യൂഡൽഹി: ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിൽ ഇരുന്ന നേതാവെന്ന റെക്കോർഡ് സ്വന്തമാക്കാനൊരുങ്ങി നരേന്ദ്ര മോദി. 2014 മെയ് 26നാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റത്. ജൂൺ 10ന് മോദി പ്രധാനമന്ത്രി പദത്തിൽ 4,399 ദിവസങ്ങൾ പൂർത്തിയാക്കും. ഇതോടെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി പ്രധാനമന്ത്രി പദത്തിൽ തുടർച്ചയായ 4,398 ദിവസങ്ങൾ പൂർത്തിയാക്കിയ നെഹ്റുവിൻ്റെ റെക്കോർഡ് മോദി മറികടക്കും. 1952 മെയ് 13 മുതൽ 1964 മെയ് 27 വരെയായിരുന്നു നെഹ്റുവിൻ്റെ കാലയളവ്. 1947 മുതൽ 1952 വരെ നെഹ്റു […]
Read more

വിശാഖപട്ടണത്ത് സ്റ്റീൽ ഫാക്ടറിയിൽ പൊട്ടിത്തെറി; എട്ട് തൊഴിലാളികൾ മരിച്ചു

വിശാഖപട്ടണം: വിശാഖപട്ടണത്ത് സ്റ്റീൽ ഫാക്ടറിയിൽ വൻ പൊട്ടിത്തെറി. എട്ട് തൊഴിലാളികൾ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. മരിച്ച എട്ട് പേരിൽ അഞ്ച് പേർ സ്ഥിരം ജീവനക്കാരും മൂന്ന് പേർ കരാർ തൊഴിലാളികളുമാണ്. പ്ലാന്റിലെ സ്റ്റീൽ ഉരുക്കുന്ന ഭാഗത്താണ് ദുരന്തമുണ്ടായത്. സ്റ്റീൽ ദ്രാവകം ഉയർത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ഏകദേശം 1,600 ഡിഗ്രി സെൽഷ്യസ് താപനിലയിലുള്ള ഉരുക്കായിരുന്നു ഉണ്ടായിരുന്നത്. ഇത് ക്രെയിൻ ഉപയോ​ഗിച്ച് ഉയർത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സ്റ്റീൽ പ്ലാന്റിലെ എസ്എംഎസ്-2, എസ്ടിസി-3 ഹീറ്റ് ഫെസിലിറ്റിയിൽ വളരെ ഉയർന്ന താപനിലയിൽ സ്റ്റീൽ […]
Read more

വീണ്ടും ഇരുട്ടടി; സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കി കേന്ദ്രം

ഡൽഹി: രാജ്യത്ത് സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം നാലായി കുറച്ചു. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന ഗുണഭോക്താക്കള്‍ക്ക് അനുവദിച്ചിരുന്ന സിലിണ്ടറുകളുടെ എണ്ണമാണ് കുറച്ചിരിക്കുന്നത്. പ്രതിവര്‍ഷം 9 സിലിണ്ടറുകളായിരുന്നു നേരത്തെ അനുവദിച്ചിരുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. 2016ല്‍ ഉജ്ജ്വല യോജന പ്രഖ്യാപിച്ചതിന് ശേഷം പ്രതിവര്‍ഷം ഒരു ഗുണഭോക്താവിന് 12 സിലിണ്ടറുകളാണ് ലഭിച്ചിരുന്നത്. പിന്നീട് ഇത് 9 ആയി സര്‍ക്കാര്‍ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത് വീണ്ടും വെട്ടിച്ചുരുക്കി വെറും നാലാക്കിയിരിക്കുന്നത്. 14.2 കിലോഗ്രാം എല്‍പിജി റീഫില്‍ ചെയ്യുമ്പോള്‍ […]
Read more

ഔദ്യോഗിക മുറിയിൽ വിജയ്‍യുടെ ചിത്രം; കസേര ഉപേക്ഷിച്ച് മേയർ

ചെന്നൈ: തമിഴ്നാട്ടിലെ തിരുനെൽവേലി കോർപ്പറേഷനിൽ പുതിയ വിവാദം. കോർപ്പറേഷൻ മേയറുടെ ഔദ്യോഗിക മുറിയിൽ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‍യുടെ ചിത്രം വെച്ചതുമായി ബന്ധപ്പെട്ടാണ് പുതിയ പ്രശ്നങ്ങൾ ഉടലെടുത്തിരിക്കുന്നത്. മേയറുടെ കസേരയ്ക്ക് തൊട്ടുമുകളിലായി മുഖ്യമന്ത്രി വിജയ്‍യുടെ ചിത്രം സ്ഥാപിച്ചതിൽ പ്രതിഷേധിച്ച് തിരുനെൽവേലി ഡിഎംകെ മേയർ രാമകൃഷ്ണൻ തന്‍റെ ഔദ്യോഗിക കസേര ഒഴിവാക്കി പകരം സോഫയിലിരുന്ന് ഭരണം നടത്തുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. നേരത്തെ മേയറുടെ ഓഫീസിൽ മുഖ്യമന്ത്രി വിജയ്‍യുടെ ചിത്രം വയ്ക്കാത്തതിനെതിരെ ടിവികെ (തമിഴക വെട്രി കഴകം) […]
Read more

ഡീൽ ആരോപണത്തിൽ ഉഭയകക്ഷി ചർച്ചയാകാമെന്ന് രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: സിപിഐഎമ്മുമായി ഡീൽ ആരോപണത്തിൽ ഉഭയകക്ഷി ചർച്ചയാകാമെന്ന് സമ്മതിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇൻഡ്യ സഖ്യത്തിൻ്റെ യോഗത്തിന് ശേഷം സിപിഐഎമ്മുമായി ചർച്ചയാകാമെന്നും വിഷയം ചർച്ച ചെയ്യാമെന്നും രാഹുൽ ഗാന്ധി ജോൺ ബ്രിട്ടാസ് എംപിയെ അറിയിക്കുകയായിരുന്നു. എന്നാൽ പാർട്ടി നേതൃത്വവുമായി ആലോചിച്ചതിന് ശേഷം ചർച്ചയാകാമെന്ന നിലപാട് ജോൺ ബ്രിട്ടാസ് രാഹുൽ ഗാന്ധിയെ അറിയിക്കുകയായിരുന്നു. ‌ ഇൻഡ്യ മുന്നണി യോഗത്തിൽ ജോൺ ബ്രിട്ടാസ് എംപിയാണ് സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ […]
Read more

മമത ബാനർജിക്ക് വീണ്ടും തിരിച്ചടി; 20 എംപിമാര്‍ തൃണമൂലിൽ നിന്ന് പുറത്തേക്ക്?

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിൽ നിന്ന് 20 എംപിമാര്‍ പുറത്തേക്കെന്ന് സൂചന. 20 ടിഎംസി എംപിമാര്‍ എന്‍ഡിഎയെ പിന്തുണക്കുമെന്ന് കാക്കോലി ഘോഷ് ദസ്തിദാര്‍ അവകാശപ്പെട്ടു. എംപിമാര്‍ തങ്ങളുടെ നിലപാട് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ എന്‍ഡിഎയെ പിന്തുണക്കാനുള്ള തീരുമാനം സ്പീക്കറെ അറിയിച്ചതായി കാക്കോലി ഘോഷ് പറഞ്ഞു. എന്നാല്‍ ടിഎംസി നേതൃത്വം വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പാര്‍ട്ടിയുടെ ചീഫ് വിപ്പായി താന്‍ തന്നെ തുടരുമെന്നും കാക്കോലി ഘോഷ് വ്യക്തമാക്കി. ജനങ്ങളുടെ വിധി അംഗീകരിക്കുന്നുവെന്നും എന്‍ഡിഎയുമായി യോജിക്കുന്നതിലാണ് […]
Read more

നീറ്റ് പുനഃപരീക്ഷ; ചോദ്യ പേപ്പറുകള്‍ എത്തിക്കാൻ വ്യോമ സേനയുടെ ഹെലികോപ്റ്ററുകൾ

ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ രാജ്യത്തുടനീളം സുരക്ഷിതമായി എത്തിക്കുന്നതിന് ഇന്ത്യന്‍ വ്യോമയാന സേനയുടെ സഹായവും. ചോദ്യ പേപ്പറുകള്‍ എത്തിക്കുന്നതിന് Mi-17 ഹെലികോപ്റ്ററുകളും മറ്റ് സൗകര്യങ്ങളും ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്. പരീക്ഷാ നടത്തിപ്പില്‍ വീഴ്ചകളില്ലാതിരിക്കാനാണ് സുരക്ഷിതമായ മാര്‍ഗങ്ങള്‍ കേന്ദ്രം തേടുന്നത്. 18 പ്രത്യേക കേന്ദ്രത്തിലാണ് പരീക്ഷാ പേപ്പര്‍ നിര്‍മിക്കുന്നത്. ഇവിടെ നിന്നും ചോദ്യപേപ്പര്‍ വിതരണ കേന്ദ്രങ്ങളിലും പരീക്ഷാ നടത്തിപ്പ് കേന്ദ്രങ്ങളിലേക്കും സുരക്ഷിതമായി എത്തിക്കാനാണ് ഹെലികോപ്റ്റര്‍ സഹായം തേടുന്നത്. പുനഃപരീക്ഷ സുഗമമായി നടപ്പാക്കാന്‍ കര്‍ശന മാര്‍ഗങ്ങളാണ് കേന്ദ്രം സ്വീകരിക്കുന്നത്. ചോദ്യപേപ്പര്‍ […]
Read more

ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തില്‍ പങ്കെടുത്തത് 25 പാര്‍ട്ടികള്‍; 2 മാസത്തിലൊരിക്കല്‍ യോഗം ചേരാനും ധാരണ

ഡൽഹി: ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തില്‍ 25 പാർട്ടികൾ പങ്കെടുത്തു എന്ന് മല്ലികാര്‍ജുന്‍ ഖർഗെ പറഞ്ഞു. ഡിഎംകെയും ആം ആദ്മി പാര്‍ട്ടിയും വിട്ടുനിന്ന്. അഞ്ച് കാര്യങ്ങൾ യോഗം തീരുമാനം തീരുമാനിച്ചു. വോട്ട് ചോരി ആോരപണം ശക്തമായി മുന്നോട്ട് കൊണ്ടുപോകും ചീഫ് ജസ്റ്റിസിന് കത്ത് നൽകും, സിബിഎസ് ഇ മൂല്യനിര്‍ണയം വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ ധർമേന്ദ്ര പ്രധാൻ്റെ രാജി അനിവാര്യം, കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിക്കണം, സാമ്പത്തിക സ്ഥിതി, വിലക്കയറ്റം, കർഷകരുടെ പ്രശ്നം എന്നിവ ചർച്ച ചെയ്യണം, എല്ലാ രണ്ട് മാസം […]
Read more

ജോണ്‍ ബ്രിട്ടാസിനോട് അതൃപ്തി പരസ്യമാക്കി കെ.സി വേണുഗോപാല്‍

ന്യൂഡല്‍ഹി: ജോണ്‍ ബ്രിട്ടാസ് എംപി ഇന്‍ഡ്യ സഖ്യത്തിലെ അസ്വാരസ്യങ്ങളില്‍ പരസ്യ പ്രതികരണം നല്‍കിയതില്‍ അതൃപ്തി പരസ്യമാക്കി കെ. സി വേണുഗോപാല്‍ എംപി. മീറ്റിങിന് മുന്‍പ് ബൈറ്റ് കൊടുക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്നും യോഗത്തില്‍ പറഞ്ഞ ശേഷം ബൈറ്റ് കൊടുത്താല്‍ മതിയായിരുന്നില്ലേയെന്നും കെ.സി വേണുഗോപാല്‍ ചോദിച്ചു. ഇന്‍ഡ്യ സഖ്യ യോഗത്തിന് കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബ്ബില്‍ എത്തിയപ്പോഴായിരുന്നു കെ. സി വേണുഗോപാലിന്റെ അതൃപ്തി പരസ്യമാക്കല്‍. ഇതിന് പിന്നാലെ കെ. സി വേണുഗോപാലിനെ ജോണ്‍ ബ്രിട്ടാസ് കെട്ടിപ്പിടിച്ചു. യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ഇന്‍ഡ്യ സഖ്യത്തിലെ […]
Read more

Recent News