Category: national

പശ്ചിമ ബാം​ഗാളിൽ അതിർത്തി സുരക്ഷ ശക്തമാക്കി ബിജെപി സർക്കാർ

കൊൽക്കത്ത: ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ പശ്ചിമ ബാം​ഗാളിൽ അതിർത്തി സുരക്ഷ ശക്തമാക്കി. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനും തിരിച്ചയക്കാനും തുടങ്ങിയെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമം പ്രകാരം പൗരത്വത്തിന് അർഹതയില്ലാത്ത 4,800 പേരെ ഇതിനോടകം തന്നെ നാടുകടത്തിയെന്നും 836 പേരെ അതിർത്തി ജില്ലകളിലെ തടങ്കൽ കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് ആകെ 556 കിലോമീറ്റർ ദൂരത്തിലാണ് അതിർത്തിയിൽ വേലി നിർമ്മിക്കുന്നത്. ആദ്യഘട്ടമായി 100 കിലോമീറ്റർ നീളത്തിലുള്ള ഭൂമി വേലി നിർമ്മാണത്തിനായി ബി.എസ്.എഫിന് […]
Read more

രാജ്യത്തെ നഴ്‌സുമാരുടെ വസ്ത്രധാരണ രീതിയിൽ മാറ്റം വരുത്തണമെന്ന് കങ്കണ റണാവത്ത്

ന്യൂഡല്‍ഹി: രാജ്യത്തെ നഴ്‌സുമാരുടെ വസ്ത്രധാരണ രീതി ബ്രിട്ടീഷ് കാലത്തേതാണെന്ന് നടിയും എംപിയുമായ കങ്കണ റണാവത്ത്.നഴ്‌സുമാരുടേത് ഏറ്റവും ലൈംഗികവത്കരിക്കപ്പെട്ട തൊഴിലെന്നും കങ്കണ പറഞ്ഞു. ഒന്നും രണ്ടും ലോകമഹായുദ്ധ കാലത്തെ യുഎസ് സേനയുടെ നഴ്‌സുമാരുടെ രീതിയാണ് പിന്ന് വെച്ച് കുത്തിവെക്കുന്ന തൊപ്പി ഉള്‍പ്പെടെയുള്ളവ. ഇവരുടെ വേഷം ഭാരതീയ രീതിയിലേക്ക് മാറ്റണമെന്നും കങ്കണ ആവശ്യപ്പെട്ടു. ഇതിനെ പല ബിജെപി നേതാക്കളും പിന്തുണച്ചു. പിന്നാലെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. തകര്‍ന്ന ഭിത്തിയും ഉപകരണങ്ങളുമുള്ള ആശുപത്രികളാണ് ആദ്യം മാറ്റേണ്ടതെന്നാണ് വിമര്‍ശനം. പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ […]
Read more

പ്രഗ്നാനന്ദയെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി; പാരിതോഷികമായി 50 ലക്ഷം രൂപ കൈമാറി

ചെന്നൈ: നോർവേ ചെസ്സ് ടൂർണമെന്റിൽ ചരിത്ര കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദയെ നേരിട്ട് അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ഈ അഭിമാന നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്ര​ഗ്നാനന്ദ. വിമാനത്താവളത്തിൽ നിന്നും പ്ര​ഗ്നാനന്ദ നേരെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്കിടെ മുഖ്യമന്ത്രി വിജയ്‌യുടെ അഭ്യർത്ഥന പ്രകാരം ഇരുവരും ഒന്നിച്ച് ചെസ്സ് കളിക്കുകയും കളിയിൽ പ്രഗ്നാനന്ദ മുഖ്യമന്ത്രിയെ തോൽപ്പിക്കുകയും ചെയ്തു. ചതുരംഗ കളത്തിൽ പ്രഗ്നാനന്ദക്ക് മുന്നിലെ പരാജയം കൈയ്യടിച്ച് ആഘോഷിക്കാനും […]
Read more

സുഖേന്ദു ശേഖര്‍ റോയി തൃണമൂൽ കോൺ​ഗ്രസ് വിട്ടു

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും കടുത്ത പ്രതിരോധത്തിലാകുന്നു. മുതിര്‍ന്ന നേതാവ് സുഖേന്ദു ശേഖര്‍ റോയി എംപി പാര്‍ട്ടി വിട്ടു. രാജ്യസഭാംഗത്വവും അദ്ദേഹം രാജി വെച്ചു. മമത ബാനര്‍ജി ഡൽഹിയിൽ തുടരുമ്പോഴാണ് വിമത ക്യാമ്പിന് ശക്തി പകര്‍ന്നുള്ള സുഖേന്ദു ശേഖര്‍ റോയിയുടെ രാജി. ഇതിനിടെ ലോക്സഭ സ്പീക്കറെ ഈയാഴ്ച കണ്ട് പ്രത്യേക ബ്ലോക്കായിരിക്കാന്‍ വിമത എംപിമാര്‍ അനുമതി തേടും. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും പിന്നാലെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും മമത ക്യാമ്പ് ഉപേക്ഷിക്കാന്‍ നീക്കം തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.
Read more

മമതയ്ക്ക് വീണ്ടും തിരിച്ചടി; തൃണമൂൽ കോൺഗ്രസ് ആസ്ഥാനം ഒഴിപ്പിക്കാൻ നീക്കം

കൊൽക്കത്ത: തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിനെ പ്രതിസന്ധികളോരോന്ന് വിടാതെ പിന്തുടരുകയാണ്. എംഎൽഎമാരിൽ ഭൂരിഭാഗം പേരും വിമതസഖ്യത്തിലേക്ക് പോയതിന് പിന്നാലെ എംപിമാരുടെ കാര്യത്തിൽ ആശങ്ക ഉയർന്നിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നാലെ കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസ് ആസ്ഥാനം ഒഴിപ്പിക്കാൻ പോലീസ് സഹായം തേടിയിരിക്കുകയാണ് കെട്ടിട ഉടമ. ഇപ്പോൾ പാർട്ടിയുടെ ദേശീയ ആസ്ഥാനമായി നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടം ഒഴിയണമെന്നാണാവശ്യം. 2022ലാണ് പാർട്ടി ആസ്ഥാനം പ്രവർത്തിക്കുന്ന കെട്ടിടം ടിഎംസി വാടകയ്ക്ക് എടുക്കുന്നത്. ഇതിന് മുമ്പ് ഈ കെട്ടിടം കൊൽക്കത്തയിലെ പ്രശസ്തമായ ഒരു […]
Read more

ഇന്ത്യ സഖ്യത്തിന്റെ ഭാവി ഇന്നറിയാം; യോഗം ഇന്ന് ഉച്ചക്ക്

ഡൽഹി: ഇന്ത്യ സഖ്യ യോഗം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ഡൽഹിയിൽ ചേരും. കോൺഗ്രസിനെതിരെ വലിയ അതൃപ്തി സഖ്യ കക്ഷികൾക്കിടയിൽ ഉടലെടുത്ത പശ്ചാത്തലത്തിലാണ് ഇന്നത്തെ യോഗം ശ്രദ്ധേയമാകുന്നത്. ഇരുപത്തിമൂന്ന് പാർട്ടികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ഇന്ത്യ സഖ്യത്തിന്റെ നിലനിൽപ്പിനും യോഗം നിർണായകമാണ്. ബിജെപിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക , രാജ്യത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യുക എന്നതാണ് യോഗത്തിൻ്റെ പൊതുവായ അജണ്ട. കോൺഗ്രസിൻ്റെ നിലപാടിനെതിരെയുള്ള പ്രതിഷേധം അറിയിക്കാനും സഖ്യ കക്ഷികൾ ഒരുങ്ങിയിട്ടുണ്ട്. തമിഴ്നാട്ടിലെ സാഹചര്യം കണക്കിലെടുത്ത് ഡിഎംകെ യോഗത്തിൽ […]
Read more

മമതയ്ക്ക് വീണ്ടും തിരിച്ചടി; പ്രത്യേക ബ്ലോക്കായിരിക്കാൻ എംപിമാർ അനുമതി തേടും

കൊല്‍ക്കത്ത: വീണ്ടും മമത ബാനർജിക്ക് തിരിച്ചടി. വിമത എംപിമാർ ഈ ആഴ്ച തന്നെ ലോക്സഭ സ്പീക്കറെ കണ്ടേക്കും. പ്രത്യേക ബ്ലോക്കായിരിക്കാൻ അനുമതി തേടും. ഇരുസഭകളിലുമായി 30 എം പിമാർ ഉണ്ടാകുമെന്ന് വിമത ക്യാമ്പ് ഏവകാശപ്പെടുന്നു. മുൻസിപ്പൽ കൗൺസിലർമാരും മമത ക്യാമ്പ് വിടുന്നുവെന്ന് സൂചനയുണ്ട്. ഡൽഹി യാത്രയ്ക്ക് മുൻപ് കൗൺസിലർമാരുടെ അടിയന്തര യോഗം മമത വിളിച്ചു ചേർക്കുകയും വിമതർക്കും,ബിജെപിക്കുമൊപ്പം നീങ്ങരുതെന്ന് മമത അഭ്യർത്ഥിച്ചു അതേസമയം, ബിജെപിയുമായി സഹകരിച്ച് പാര്‍ലമെന്‍റില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് എംപിമാരുടെ നീക്കം. ഭരണഘടന ബില്ലുകളിലടക്കം […]
Read more

ഇന്ത്യ സഖ്യ യോഗത്തിൽ 23 പാർട്ടികൾ പങ്കെടുക്കും

ഡൽഹി: ഇന്ത്യ സഖ്യത്തിന്റെ നിർണായകയോഗം നാളെ. ഉച്ചയ്ക്ക് 12 മണിക്ക് ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലാണ് യോഗം ചേരുക. യോഗത്തിൽ നിന്ന് ഡിഎംകെ വിട്ടു നിൽക്കും. കോൺഗ്രസിനെതിരെയുള്ള അതൃപ്തി സിപിഐഎം നേരിട്ട് അറിയിക്കും. 23 പാർട്ടികൾ പങ്കെടുക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. ഇന്ത്യ സഖ്യം എന്നും ഐക്യത്തോടെ നിലകൊള്ളുന്നു എന്ന് ജയറാം രമേശ് പറഞ്ഞു. ചിലർ തിരക്കുകൾ മൂലം അസൗകര്യം അറിയിച്ചു. എന്നാൽ എല്ലാവരും NDA സർക്കാരിന്റെ നയങ്ങളോടും നടപടികളോടും ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അദേഹം കൂട്ടിച്ചേർത്തു. കടുത്ത ഭിന്നതകൾക്കിടയിലാണ് […]
Read more

‘ലര്‍ക്കി’ലെ ആദ്യ ഗാനം പുറത്തിറങ്ങി

പുതിയ ചിത്രം ‘ലര്‍ക്കി’ലെ ആദ്യ ഗാനം പുറത്തിറങ്ങി. പതിയിരിക്കുക എന്നര്‍ത്ഥമുള്ള ‘ലര്‍ക്ക്’ എന്ന പേരില്‍ തന്നെ കൗതുകമുണര്‍ത്തുന്ന സിനിമ എം.എ നിഷാദാണ് സംവിധാനം ചെയ്യുന്നത്. കേരളാ ടാക്കീസിന്റെ ബാനറില്‍ ആര്‍. ഹരികുമാര്‍ അവതരിപ്പിക്കുന്ന ചിത്രം അടുത്ത മാസം തിയേറ്ററുകളിലേക്ക് എത്തുന്നതിന് മുന്നോടിയായാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പ്രചാരണഗാനം പുറത്തിറക്കുന്നത്. ഈ ഗാനത്തിലെ ദൃശ്യങ്ങള്‍ പൂര്‍ണ്ണമായും എഐ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത്. ജാസ്സി ഗിഫ്റ്റ് ആലപിച്ചിരിക്കുന്ന ‘Eyes on the prey’ എന്ന ഈ ഇംഗ്ലീഷ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ചിത്രത്തിന്റെ […]
Read more

സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഒഴിവാക്കണം’; കേന്ദ്രത്തിന് കത്തുനല്‍കി അണ്ണാമലൈ

ചെന്നൈ: സെഡ് പ്ലസ് സുരക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തുനല്‍കി തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ. 36 സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ സുരക്ഷയാണ് നിലവില്‍ അണ്ണാമലൈക്ക് ലഭിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആയപ്പോഴാണ് കേന്ദ്രം സുരക്ഷ അനുവദിച്ചത്. ബിജെപിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ അണ്ണാമലൈ പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചിരുന്നു. 15 ലക്ഷത്തോളം ആളുകൾ പുതിയ പാർട്ടിയിൽ അംഗത്വമെടുത്തെന്നാണ് അണ്ണാമലൈയുടെ അവകാശവാദം. അണ്ണാമലൈയ്ക്കൊപ്പം വലിയൊരു വിഭാഗം പാർട്ടി വിട്ടേക്കുമെന്നും വിവരം വന്നിരുന്നു. ഐപിഎസ് ഓഫീസർ പദവി ഉപേക്ഷിച്ച് […]
Read more

Recent News