‘ലര്‍ക്കി’ലെ ആദ്യ ഗാനം പുറത്തിറങ്ങി

പുതിയ ചിത്രം ‘ലര്‍ക്കി’ലെ ആദ്യ ഗാനം പുറത്തിറങ്ങി. പതിയിരിക്കുക എന്നര്‍ത്ഥമുള്ള ‘ലര്‍ക്ക്’ എന്ന പേരില്‍ തന്നെ കൗതുകമുണര്‍ത്തുന്ന സിനിമ എം.എ നിഷാദാണ് സംവിധാനം ചെയ്യുന്നത്. കേരളാ ടാക്കീസിന്റെ ബാനറില്‍ ആര്‍. ഹരികുമാര്‍ അവതരിപ്പിക്കുന്ന ചിത്രം അടുത്ത മാസം തിയേറ്ററുകളിലേക്ക് എത്തുന്നതിന് മുന്നോടിയായാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പ്രചാരണഗാനം പുറത്തിറക്കുന്നത്. ഈ ഗാനത്തിലെ ദൃശ്യങ്ങള്‍ പൂര്‍ണ്ണമായും എഐ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത്. ജാസ്സി ഗിഫ്റ്റ് ആലപിച്ചിരിക്കുന്ന ‘Eyes on the prey’ എന്ന ഈ ഇംഗ്ലീഷ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ ജുബിന്‍ ജേക്കബാണ്. പ്രകാശ് അലക്‌സാണ് മ്യൂസിക് ഡയറക്ടര്‍. വിനോ വിക്രമന്‍ പിള്ളയാണ് ഗാനത്തിന്റെ ദൃശ്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. മനു മഞ്ജിത്താണ് ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. പ്രകാശ് അലക്‌സും മിനീഷ് തമ്പാനുമാണ് സംഗീതസംവിധാനം

ജൂലൈയില്‍ തിയേറ്ററുകളിലെത്തുന്ന സിനിമ ഇതിനോടകം വിവിധ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ ഇടം നേടിക്കഴിഞ്ഞു. സിലോണ്‍, കര്‍ണാടക ചലച്ചിത്രോത്സവങ്ങളില്‍ എം.എ നിഷാദ് മികച്ച നടനുള്ള പുരസ്‌കാരം നേടിയപ്പോള്‍, മധ്യപ്രദേശ് വിന്ധ്യാ ചലച്ചിത്രോത്സവത്തില്‍ ടി.ജി. രവി മികച്ച സഹനടനായും തെരഞ്ഞെടുക്കപ്പെട്ടു. ഇതോടൊപ്പം തന്നെ വിപിന്‍ മണ്ണൂര്‍ ചിത്രസംയോജനത്തിനും ഗണേശ് മാരാര്‍ ശബ്ദമിശ്രണത്തിനും പുരസ്‌കാരങ്ങള്‍ നേടി. അനുമോള്‍ അവതരിപ്പിക്കുന്ന ലക്ഷ്മി എന്ന കഥാപാത്രം ചലച്ചിത്രോത്സവങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. മനുഷ്യന്റെ യഥാര്‍ത്ഥ ശത്രുവായി പതിയിരിക്കുന്നത് ആരെന്ന ചോദ്യമാണ് ലര്‍ക്ക് ഉയര്‍ത്തുന്നത്.

സൈജു കുറുപ്പ്, അജു വര്‍ഗീസ്, പ്രശാന്ത് അലക്‌സാണ്ടര്‍, ടി.ജി. രവി, അനുമോള്‍, മഞ്ജു പിള്ള, സരിതാ കുക്കു, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, പ്രശാന്ത് മുരളി, ബിജു സോപാനം, സോഹന്‍ സീനുലാല്‍, സജി സോമന്‍, വിജയ് മേനോന്‍, കുമാര്‍ സുനില്‍, വിനോദ് കെടാമംഗലം, റെജു ശിവദാസ്, ബിജു കാസിം, ഫിറോസ് അബ്ദുള്ള, സ്മിനു സിജോ, മുത്തുമണി, ബിന്ദു പ്രദീപ്, രമ്യാ പണിക്കര്‍, നീതാ മനോജ്, ഷീജാ വക്കപ്പാടി തുടങ്ങിയ അഭിനേതാക്കള്‍ അണിനിരക്കുന്ന ചിത്രത്തില്‍ സംവിധായകന്‍ എം.എ നിഷാദും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം മാന്‍ മീഡിയയാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *