കൊല്‍ക്കത്ത: വീണ്ടും മമത ബാനർജിക്ക് തിരിച്ചടി. വിമത എംപിമാർ ഈ ആഴ്ച തന്നെ ലോക്സഭ സ്പീക്കറെ കണ്ടേക്കും. പ്രത്യേക ബ്ലോക്കായിരിക്കാൻ അനുമതി തേടും. ഇരുസഭകളിലുമായി 30 എം പിമാർ ഉണ്ടാകുമെന്ന് വിമത ക്യാമ്പ് ഏവകാശപ്പെടുന്നു. മുൻസിപ്പൽ കൗൺസിലർമാരും മമത ക്യാമ്പ് വിടുന്നുവെന്ന് സൂചനയുണ്ട്. ഡൽഹി യാത്രയ്ക്ക് മുൻപ് കൗൺസിലർമാരുടെ അടിയന്തര യോഗം മമത വിളിച്ചു ചേർക്കുകയും വിമതർക്കും,ബിജെപിക്കുമൊപ്പം നീങ്ങരുതെന്ന് മമത അഭ്യർത്ഥിച്ചു
അതേസമയം, ബിജെപിയുമായി സഹകരിച്ച് പാര്‍ലമെന്‍റില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് എംപിമാരുടെ നീക്കം. ഭരണഘടന ബില്ലുകളിലടക്കം ബിജെപിക്ക് പിന്തുണ നല്‍കും. ഋതബ്രത ബാനര്‍ജിക്കൊപ്പം പോയ എംഎല്‍എമാരെ എങ്ങനെയും തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് മമത ബാനര്‍ജി. എംഎല്‍എമാരുമായി സംസാരിച്ച മമത പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കമെന്ന ഉറപ്പ് നല്‍കി. തനിക്കൊപ്പമുണ്ടാകമണമെന്ന് വൈകാരികമായി അഭ്യര്‍ത്ഥിച്ചു. അഭിഷേക് ബാനര്‍ജിയെ അംഗീകരിക്കില്ലെന്നാണ് വിമത എംഎല്‍എമാരുടെ നിലപാട്. കാളിഘട്ടിലെ വസതിയില്‍ തനിക്കൊപ്പം നില്‍ക്കുന്ന നേതാക്കളെ വിളിച്ച് മമത തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്തു.
