Category: national

ഇന്ധന വില വർധനവിൽ ന്യായീകരിച്ച് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായി ഉണ്ടാകുന്ന ഇന്ധന വില വർധനയിൽ ന്യായീകരണവുമായി പെട്രോളിയം മന്ത്രാലയം. അയൽ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ധന വില കുറവ് ഇന്ത്യയിലാണെന്ന് പെട്രോളിയം മന്ത്രാലയം ന്യായീകരിച്ചു. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ വലിയ രീതിയിലുള്ള വിലക്കയറ്റം ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയിലെ സാധാരണക്കാരായ ഉപഭോക്താക്കളെ ഇതിന്റെ പൂർണ്ണമായ ആഘാതത്തിൽ നിന്ന് സംരക്ഷിക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രാലയം അവകാശപ്പെടുന്നു. ഉപഭോക്താക്കൾക്ക് സബ്സിഡി പരിരക്ഷ തുടരുമെന്നും നിലവിൽ രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ ഒരു സിലിണ്ടറിന് […]
Read more

രാജ്യത്ത് വീണ്ടും പാചകവാതക വില കൂട്ടി

തിരുവനന്തപുരം: ജനത്തിന് ഇരുട്ടടിയായി വീണ്ടും പാചകവാതക വില വർധന. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. കേരളത്തിൽ സിലിണ്ടർ വില 951 കടന്നു. 3 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാർഹിക എൽപിജി വില കൂട്ടുന്നത്.
Read more

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പുനര്‍ മൂല്യനിര്‍ണയം; സ്വകാര്യ ഏജന്‍സിയായ കോഎംപ്റ്റ് തുടരും

ന്യൂഡൽഹി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പുനര്‍ മൂല്യനിര്‍ണയത്തില്‍ സ്വകാര്യ ഏജന്‍സിയായ കോഎംപ്റ്റ് തുടരും. കോഎംപ്റ്റ് സെര്‍വറുകളില്‍ നിന്ന് ഉത്തരക്കടലാസിന്റെ വിവരങ്ങളും രേഖകളും സിബിഎസ്ഇ സെര്‍വറുകളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. മൂല്യനിര്‍ണയത്തിനായി ഒഎസ്എം പ്ലാറ്റ്ഫോം ഉപയോഗിക്കും. പുനര്‍ മൂല്യനിര്‍ണയ പോര്‍ട്ടലിലെ സൈബര്‍ ആക്രമണത്തില്‍ സിബിഎസ്ഇ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സൈബര്‍ യൂണിറ്റായ ഇന്റലിജന്‍സ് ഫ്യൂഷന്‍ & സ്ട്രാറ്റജിക് ഓപ്പറേഷന്‍സില്‍ (ഐഎഫ്എസ്ഒ) ആണ് പരാതി നല്‍കിയത്. പോര്‍ട്ടലില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ഇന്ത്യയിലും പുറത്തും […]
Read more

ജെ.ഇ.ഇ അഡ്വാൻസ്ഡ്; ചരിത്ര നേട്ടം കൈവരിച്ച് പെൺകുട്ടികൾ

ന്യൂഡൽഹി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ഐ.ഐ.ടി) പ്രവേശനത്തിനായുള്ള ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ ചരിത്ര നേട്ടം നേടി പെൺകുട്ടികൾ. പതിനായിരത്തിലധികം പെൺകുട്ടികളാണ് ഇത്തവണ ഐ.ഐ.ടി കട്ട് ഓഫ് മാർക്ക് മറിടകന്ന് പ്രവേശനത്തിന് അർഹത നേടിയത്. പരീക്ഷാ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഐ.ഐ.ടി റൂർക്കിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇത്തവണ പരീക്ഷ എഴുതിയവരിൽ ആകെ 56,880 വിദ്യാർത്ഥികളാണ് ഐ.ഐ.ടി പ്രവേശനത്തിന് യോഗ്യത നേടിയത്. ഇതിൽ 10,107 പേർ പെൺകുട്ടികളാണ്. ശാസ്ത്ര-സാങ്കേതിക- എഞ്ചിനീയറിങ് (STEM) മേഖലകളിലേക്ക് കൂടുതൽ യുവതികൾ കടന്നുവരുന്നതിന്റെ വ്യക്തമായ സൂചനയാണിതെന്ന് […]
Read more

എബോള ഭീതി: ഛത്തീസ്ഗഡിൽ മൂന്ന് ആഫ്രിക്കൻ പൗരന്മാർ നിരീക്ഷണത്തിൽ

ഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ പടരുന്ന എബോള വൈറസ് സംശയത്തെ തുടർന്ന് മൂന്നു വിദേശ പൗരന്മാരെ ഛത്തീസ്​ഗഡിൽ ക്വാറൻ്റൈനിൽ പ്രവേശിപ്പിച്ചു. ആഫ്രിക്കൻ പൗരന്മാരെ ആണ് മുൻകരുതൽ നടപടികളുമായി ഭാ​ഗമായി 21 ദിവസത്തേക്ക് ക്വാറൻ്റൈനിൽ പ്രവേശിപ്പിച്ചത്. രോ​ഗം റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അത് കൈകാര്യം ചെയ്യാനായി സംസ്ഥാനം പൂർണമായും സജ്ജമാണെന്ന് ഛത്തീസ്​ഗഡ് ആരോ​ഗ്യമന്ത്രി ശ്യാം ബിഹാരി ജയ്സ്വാൾ അറിയിച്ചു. ആശുപത്രികളും ക്വാറന്റൈൻ സൗകര്യങ്ങളും ജാ​ഗ്രതയിലാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള മൂന്നുപേരെയാണ് നിരീക്ഷണത്തിൽ […]
Read more

രാജി ആവശ്യം കൂസാതെ ധർമ്മേന്ദ്ര പ്രധാൻ; പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിനായി ഫ്രാൻസിലേക്ക്

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഫ്രാന്‍സിലേക്ക്. നീറ്റ് പരീക്ഷ റദ്ദാക്കല്‍, സിബിഎസ്ഇ മൂല്യനിര്‍ണ്ണയ ക്രമക്കേട് വിവാദങ്ങള്‍ക്കിടെ ശക്തമായ പ്രതിഷേധവും രാജി ആവശ്യവും നേരിടുന്നതിനിടെയാണ് കേന്ദ്രമന്ത്രി പ്രധാനമന്ത്രിക്കൊപ്പം ഫ്രാന്‍സിലേക്ക് പറക്കുന്നത്. യാത്രയുടെ ഷെഡ്യൂള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു. ‘ഭാരത് ഇന്നൊവേറ്റീവ്‌സ് 2026’ എന്ന പേരില്‍ ഫ്രാന്‍സില്‍ ജൂണ്‍ 14 മുതല്‍ 16 വരെ നടക്കുന്ന ടെക്‌നോളജി എക്‌സിബിഷൻ്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. ഇന്ത്യയുടെ […]
Read more

മണിപ്പൂരില്‍ കുക്കി ഗ്രാമത്തില്‍ ആക്രമണം; ദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ കുക്കി ഗ്രാമത്തിലുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കാങ്‌പോക്പി ജില്ലയിലെ ലോയ്‌ബോല്‍ ഖുള്ളര്‍ എന്ന ഗ്രാമത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. തോക്കുധാരികളായ അജ്ഞാത സംഘമാണ് ആക്രമണം നടത്തിയതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ലെറ്റ്‌ഹോങ്ഗം ഹാക്കിപ് (34), അദ്ദേഹത്തിന്റെ ഭാര്യ ടിന്‍മാരി ഹാക്കിപ് (30) എന്നിവരും ജങ്മിന്‍ലാന്‍ ഹാക്കിപ് (34) എന്നയാളുമാണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നാലെ അക്രമകാരികള്‍ പ്രദേശത്തെ ഏഴ് വീടുകള്‍ക്ക് തീയിടുകയും ചെയ്തു. ആക്രമണത്തിന് പിന്നില്‍ നാഗ സായുധ സംഘമാണെന്ന് കുക്കി […]
Read more

ജോർജ് കുര്യന് രാജ്യസഭയിലേയ്ക്ക് അവസരമില്ല; മന്ത്രിസ്ഥാനം ഒഴിയേണ്ടി വരും

ന്യൂഡിൽഹി: രാജ്യസഭയിലെ സിറ്റിംഗ് എം പി ജോർജ് കുര്യന് വീണ്ടും മത്സരിക്കാൻ അവസരം നൽകാതെ ബിജെപി. രാജ്യസഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി പുറത്തിറക്കിയ പട്ടികയിൽ ജോർജ് കുര്യൻ്റെ പേരില്ല. നിലവിൽ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ എം പിയാണ് ജോർജ് കുര്യൻ. നിലവിൽ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയാണ് ജോർജ് കുര്യൻ.
Read more

സിജെപിയുടെ പ്രതിഷേധത്തിൽ ഇടത് വിദ്യാർത്ഥി സംഘടന പ്രതിനിധികളും പങ്കെടുക്കും

ന്യൂഡൽഹി: ശനിയാഴ്ചത്തെ കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ ഇടത് വിദ്യാർത്ഥി സംഘടന പ്രതിനിധികളും പങ്കെടുക്കും. സിജെപി ക്ഷണിച്ചതനുസരിച്ച് എസ്എഫ്ഐ ഡൽഹി സെക്രട്ടറി ഐഷി ഘോഷ് പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് എസ്എഫ്ഐ അറിയിച്ചു. എന്നാല്‍, അണികൾ കൂട്ടമായി പങ്കെടുക്കുന്നത് തീരുമാനിച്ചിട്ടില്ല. ഐസയുടെ പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. പാറ്റകളുടെ ആദ്യ പരസ്യപ്രതിഷേധം മറ്റന്നാൾ നടക്കാനിരിക്കേയാണ് കൂടുതൽ പ്രമുഖർ പിന്തുണ അറിയിക്കുന്നത്. പ്രമുഖ സാമൂഹ്യപ്രവർത്തകനായ സോനം വാങ്ചുക് പ്രതിഷേധത്തിന്റെ ഭാ​ഗമാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പിന്നാലെയാണ് ശനിയാഴ്ച ഡൽഹിയിലെത്തി പ്രതിഷേധത്തിൽ പങ്കെടുക്കാൻ ശ്രമിക്കുമെന്ന് […]
Read more

ട്വന്റി 20 ടീമിന്റെ പുതിയ ക്യാപറ്റന്റെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും

മുംബൈ: ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ പുതിയ നായകന്റെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. നിര്‍ണായക ബിസിസിഐ അപെക്‌സ് കൗണ്‍സില്‍ യോഗം ഇന്ന് ഓണ്‍ലൈനായി ചേരും. സൂര്യകുമാര്‍ യാദവിനെ മാറ്റി ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പ് നേടിയ ക്യാപ്റ്റന് ഇനി ടീമില്‍ പോലും ഇടമുണ്ടാകില്ല. ചാമ്പ്യന്‍സ് ട്രോഫി നേടിത്തന്ന രോഹിത് ശര്‍മയെ ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റയത് പോലെ മറ്റൊരു കടുംവെട്ട് തീരുമാനത്തിലേക്കാണ് ബിസിസിഐ നീങ്ങുന്നത്. മോശം ഫോം തുടരുന്ന സൂര്യകുമാര്‍ യാദവിനെ മാറ്റി അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ […]
Read more

Recent News