Category: national

സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്‌കേയെ കരുതല്‍ തടങ്കലിലാക്കാന്‍ നീക്കം

ന്യൂഡല്‍ഹി: കോക്രോച്ച് ജനത പാര്‍ട്ടി നേതാവ് അഭിജിത്ത് ദീപ്‌കേയെ കരുതല്‍ തടങ്കലിലാക്കാന്‍ നീക്കം. സിജെപി സമരം തുടങ്ങിയാല്‍ സുരക്ഷാ ഭീഷണിയാകുമെന്ന് വിലയിരുത്തിയാണ് നടപടി. അമേരിക്കയില്‍ നിന്നും ഡല്‍ഹി വിമാനത്താവളത്തിലെത്തുമ്പോള്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുമെന്നാണ് വിവരം. ശനിയാഴ്ചയാണ് ദീപ്‌കേ തിരികെ ഇന്ത്യയിലെത്തുന്നത്. അനുയായികളോട് ഡല്‍ഹി വിമാനത്താവളത്തില്‍ എത്താനാണ് അഭിജിത്ത് ആഹ്വാനം ചെയ്തിരിക്കുന്നത്. ജൂണ്‍ ആറ് മുതല്‍ സിജെപി ഡല്‍ഹി ജന്തര്‍ മന്ദറില്‍ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കണം എന്നാണ് സിജെപിയുടെ ആവശ്യം.താന്‍ […]
Read more

കർണാടക മുഖ്യമന്ത്രിയായി ഡി. കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ബെം​ഗളൂരു: കർണാടക മുഖ്യമന്ത്രിയായി ഡി. കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 4 .05 ന് ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ, കേരള മുഖ്യമന്ത്രി വി ഡി സതീശൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു ഉൾപ്പെടെ കോൺഗ്രസിന്റെ പ്രമുഖ നേതാക്കളും പങ്കെടുക്കും. സ്ഥാനമൊഴിഞ്ഞ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തകസമിതി അംഗമായി നിയമിച്ചു. മകൻ യതീന്ദ്ര സിദ്ധരാമയ്യയെ മന്ത്രിസഭയിലേക്കും പരിഗണിച്ചിട്ടുണ്ട്. ഡി. കെ ശിവകുമാറിനൊപ്പം […]
Read more

‘ഇന്ത്യ’ മുന്നണിയുടെ നിർണായകയോഗം ജൂൺ എട്ടിന് ചേരും

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെഞ്ഞെടുപ്പുകൾക്ക് ശേഷം ‘ഇന്ത്യ’ മുന്നണിയുടെ നിർണായകയോഗം ജൂൺ എട്ടിന് ചേരും. ഡി.എം.കെ., തൃണമൂൽ കോൺഗ്രസ് പാർട്ടികൾക്ക് തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സഖ്യത്തിലും വിള്ളലുണ്ടായിട്ടുണ്ട്. ഇത് പരിഹരിച്ച് പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനാണ് ശ്രമം. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് യോഗം വിളിച്ച കാര്യം അറിയിച്ചത്. അതേസമയം തമിഴ്‌നാട്ടിൽ ഡി.എം.കെ.യുമായുള്ള സഖ്യം അവസാനിപ്പിച്ച് വിജയ്യുടെ ടി.വി.കെ.യുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയ പശ്ചാത്തലത്തിൽ ഡി.എം.കെ. യോഗത്തിൽ പങ്കെടുക്കില്ല. ടി.വി.കെ.യെ യോഗത്തിൽ പങ്കെടുപ്പിക്കണമെന്ന് കോൺഗ്രസിന് താത്പര്യമുണ്ടെങ്കിലും പൊതു അഭിപ്രായം […]
Read more

ആജീവനാന്ത യാത്രാ വിലക്ക് വരെ; വിമാനത്താവളങ്ങളിൽ വീഡിയോ ചിത്രീകരിച്ചാൽ ഇനി പിടിവീഴും

ഡൽഹി: വിമാനത്താവളങ്ങൾക്കുള്ളിൽ അനുമതിയില്ലാതെ ട്രാവൽ വ്ലോഗുകളും റീലുകളും ഷോട്ടുകളും ചിത്രീകരിക്കുന്ന യാത്രക്കാർക്ക് കർശന മുന്നറിയിപ്പുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. വിമാനത്താവളങ്ങളിലെ സുരക്ഷാ മേഖലകളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പരസ്യപ്പെടുത്തുന്നത് തടയാൻ ലക്ഷ്യമിട്ടാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്നവരിൽ നിന്നും കനത്ത പിഴ ഈടാക്കാനും, ഫോണും ക്യാമറയും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പിടിച്ചെടുക്കാനും പുതിയ നിയമപ്രകാരം സാധിക്കും. കുറ്റം ഗുരുതരമാണെങ്കിൽ യാത്രക്കാരെ ‘നോ-ഫ്ളൈ ലിസ്റ്റിൽ’ ഉൾപ്പെടുത്തി വിമാനയാത്ര വിലക്കാനും വ്യവസ്ഥയുണ്ട്. വിമാനത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ബോർഡിങ് […]
Read more

‘ടിഎംസി വിട്ട നേതാക്കളെ ഒപ്പം കൂട്ടില്ല’; നിലപാട് വ്യക്തമാക്കി പശ്ചിമബംഗാൾ ബിജെപി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് വിട്ട നേതാക്കളെ ഒപ്പംകൂട്ടാനില്ലെന്ന് വ്യക്തമാക്കി പശ്ചിമബംഗാൾ ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ. കളങ്കിതരായ വ്യക്തിത്വങ്ങളെ പാർട്ടിയിൽ ചേർക്കില്ലെന്ന് വ്യക്തമാക്കിയ സമിക്, ബിജെപിയെ ‘തൃണമൂൽവത്കരിക്കുക’ എന്നത് ഒരിക്കലും നടക്കാത്ത കാര്യമാണെന്നും കൂട്ടിച്ചേർത്തു. ഇതോടെ ടിഎംസിയുടെ മുൻനേതാക്കളെ ബിജെപിയിലെടുത്തേക്കുമെന്ന ഊഹാപോഹങ്ങൾ അദ്ദേഹം തള്ളി. പശ്ചിമബംഗാളിലെ ബിജെപിയുടെ വളർച്ചയ്ക്ക് കാരണക്കാർ താഴേക്കിടയിലുള്ള പ്രവർത്തകരാണെന്നും അല്ലാതെ പാർട്ടിമാറൽ കാരണമല്ലെന്നും സമിക് ഭട്ടാചാര്യ പറഞ്ഞു. ടിഎംസിയിൽനിന്ന് രാജിവെക്കുന്നവർക്ക് ബിജെപി അംഗത്വം നൽകുമോ എന്ന ചോദ്യം ഉദിക്കുന്നുപോലുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. […]
Read more

ഡീൻ കുര്യാക്കോസ് എംപി ആശുപത്രിയിൽ

ഡൽഹി : രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ഡീൻ കുര്യാക്കോസ് എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഡൽഹി ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിലാണ് എംപി. വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള പാർലമെന്ററി സമിതി യോഗത്തിന് എത്തിയതായിരുന്നു. ഇന്നലെ രാത്രിയാണ് ഡീൻ കുര്യാക്കോസ് എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Read more

കൊറിയ ടൂറിസം ഹോണററി അംബാസിഡറായി നടി പ്രിയങ്ക മോഹൻ

കൊറിയ ടൂറിസത്തിന്റെ ഓണററി അംബാസഡറായി നടി പ്രിയങ്ക മോഹനെ നിയമിച്ചു. കൊറിയ ടൂറിസം ഓർഗനൈസേഷൻ (കെ. ടി. ഒ) ആണ് ഔദ്യോഗികമായി ഈ നിയമനം നടത്തിയതായി പ്രഖ്യാപിച്ചത്. കൊറിയൻ സർക്കാരിനും കെ. ടി. ഒ. യ്ക്കും ആത്മാർത്ഥമായ നന്ദി പ്രകടിപ്പിച്ച പ്രിയങ്ക, കൊറിയൻ സംസ്കാരത്തെ ഇന്ത്യൻ പ്രേക്ഷകരുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ടതിൽ തനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് പറഞ്ഞു. ഇപ്പോൾ ലഭിച്ച ഈ അന്താരാഷ്ട്ര അംഗീകാരം പ്രിയങ്കാ മോഹന്റെ യാത്രയിലെ മറ്റൊരു മനോഹരമായ നാഴികക്കല്ലായി മാറുകയാണ്. 2026 […]
Read more

തന്നെയും ജനങ്ങളെയും തമ്മിൽ അകറ്റാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വിജയ്

ചെന്നൈ: മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സി. ജോസഫ് വിജയ് നടത്തിയ ആദ്യ ബഹുജന റാലി തൃച്ചിയിൽ ആവേശക്കടലായി മാറി. മെയ് 10-ന് അധികാരം ഏറ്റെടുത്ത ശേഷം ജനങ്ങളെ നേരിട്ട് അഭിസംബോധന ചെയ്ത വിജയ്, പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ച കുതിരക്കച്ചവട ആരോപണങ്ങളെ പൂർണ്ണമായും തള്ളി. തന്നെയും ജനങ്ങളെയും തമ്മിൽ അകറ്റാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.താൻ ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയല്ല, മറിച്ച് തമിഴ് ജനതയുടെ ‘മുഖ്യ സേവകൻ’ ആണെന്ന് വിജയ് സ്വയം വിശേഷിപ്പിച്ചു. 1977-ൽ എം.ജി.ആർ. പോലും നേടാത്ത […]
Read more

ഹോംസ്റ്റേകൾക്കടക്കം മദ്യം വിൽക്കാൻ അനുമതി നൽകി ലഡാക്ക് ലെഫ്റ്റനൻ്റ് ഗവർണർ

ലേ: ലഡാക്കിൽ ഹോംസ്റ്റേകൾക്കടക്കം മദ്യം വിൽക്കാൻ അനുമതി നൽകി ലഡാക്ക് ലെഫ്റ്റനൻ്റ് ഗവർണർ. യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന്-ലഹരി ഉപയോഗം തടയുന്നതിനാണ് വിപ്ലവകരമായ പുതിയ മദ്യനയത്തിന് അംഗീകാരം നൽകിയത്. ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേനയാണ് മദ്യശാലകൾ തുറക്കാൻ അനുമതി നൽകിയത്. കർശനമായ നിയന്ത്രണങ്ങളുള്ള മുൻനയത്തിൽ വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് പുതിയ മദ്യനയം പ്രഖ്യാപിച്ചത്. സന്നദ്ധ സംഘടനകൾ, മത സംഘടനകൾ, മെഡിക്കൽ വിദഗ്ദ്ധർ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ലെഫ്റ്റനന്റ് ഗവർണർ തീരുമാനമെടുത്തതെന്നാണ് വിവരം. മുൻപ് ലഡാക്കിലെ […]
Read more

സിബിഎസ്ഇ പരീക്ഷാ വിവാദം: കോംപ്റ്റിന് കരാർ നൽകിയതിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രാലയം

ഡൽഹി : സിബിഎസ്ഇ പരീക്ഷാ വിവാദത്തിനൊടുവിൽ നടപടിയുമായി വിദ്യാഭ്യാസ മന്ത്രാലയം. കോംപ്റ്റിന് (COEMPT) കരാർ നൽകിയതിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രാലയം. ടെൻഡർ നടപടികളുടെ വിശദാംശങ്ങൾ ശേഖരിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിക്ക് നിർദേശം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ വൃത്തങ്ങൾ വ്യക്തമാക്കി.
Read more

Recent News