കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെ ഇന്ത്യയിലേക്ക്
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി അഭിജീത് ദീപ്‌കെ ഇന്ത്യയിലേക്ക്. ആറാം തീയതി അഭിജീത് ഡൽഹിയിൽ എത്തും. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അഭിജീത് എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വ്യക്തമാക്കി. അഭിജിതിനെ സ്വീകരിക്കാനായി സിജെപി അംഗങ്ങൾ വിമാനത്താവളത്തിൽ എത്തണമെന്നും ദീപ്‌കെ അഭ്യർഥിച്ചു. ഒരു ഇൻസ്റ്റഗ്രാം പേജും, കോക്രോച്ച് മീമും കൊണ്ട്, സോഷ്യൽ മീഡിയയിൽ അഞ്ച് ദിവസം മില്യണിലധികം ഫോളോവേഴ്സിനെ സ്വന്തമാക്കിയ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ സ്ഥാപകനാണ് അഭിജീത് ദീപ്‌കെ. […]
Read more

