Category: national

ഡൽഹിയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടെന്ന് കണ്ടെത്തല്‍

ന്യൂഡൽഹി: ഡല്‍ഹിയിലെ മാളവ്യ നഗറിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടെന്ന് കണ്ടെത്തല്‍. ഡല്‍ഹി പൊലീസിന്റേതാണ് കണ്ടെത്തല്‍. സിലിണ്ടർ പൊട്ടിത്തെറിച്ചതാകാം അപകട കാരണമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പൊലീസിന്റെ കണ്ടെത്തല്‍ പുറത്തുവന്നത്. സംഭവത്തില്‍ ഹോട്ടല്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഹോട്ടൽ നടത്തുന്നത് താൻ ആല്ലെന്നാണ് അറസ്റ്റിലായ ഉടമ ലോകേഷ് ബജാജ് പ്രതികരിച്ചത്. മറ്റൊരു വ്യക്തിയെയാണ് ഹോട്ടൽ നടത്താൻ ഏൽപ്പിച്ചതെന്നും ദൈനംദിന പ്രവർത്തനങ്ങളിൽ താൻ ഏർപ്പെട്ടിരുന്നില്ലെന്നും ഇയാള്‍ പൊലീസിന് മൊഴി നൽകി. മറ്റൊരാളുടെ നിർദേശപ്രകാരമാണ് ഹോട്ടലിൽ രൂപമാറ്റം വരുത്തിയതെന്നാണ് […]
Read more

ബിഹാറിലെ ആശുപത്രിയിലുണ്ടായ തീപിടിത്തം; നിരവ​ധി രോ​ഗികൾ മരിച്ചു

ന്യൂഡൽഹി : ബീഹാറിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലുണ്ടായ വൻ തീപിടിത്തത്തിൽ നിരവധി രോഗികൾ മരിച്ചു. മുസാഫർപൂർ ജില്ലയിലെ പ്രസാദ് ആശുപത്രിയുടെ അഞ്ചാം നിലയിലുള്ള തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവർത്തനം തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് കരുതുന്നത്. പുലർച്ചെയാണ് തീപിടിത്തം ഉണ്ടായത്. ഐ.സി.യുവിൽ നിന്ന് 20 ഓളം പേരെ ഒഴിപ്പിച്ചു. ബാക്കിയുള്ള രോഗികളെ അടുത്തുള്ള മറ്റ് ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും പലരുടേയും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം ഡൽഹിയിലും സമാനമായ രീതിയിൽ തീപിടിത്തമുണ്ടായി. ഡൽഹി മാളവ്യ നഗറിലുള്ള ഒരു ഹോട്ടലിലുണ്ടായ […]
Read more

തൃണമൂൽ കോൺഗ്രസിൻ്റെ വിമത എംഎൽഎമാരെ ബിജെപിയിലേക്ക് ക്ഷണിക്കില്ല

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി നേതൃത്വം. പ്രതിപക്ഷ നേതാവായ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിൻ്റെ വിമത എംഎൽഎമാരെ ബിജെപിയിലേക്ക് ക്ഷണിക്കില്ലെന്നാണ് വിവരം. എംഎൽമാരുമായി ധാരണയിൽ മുന്നോട്ടുപോകാനാണ് ബിജെപിയുടെ തീരുമാനം. അതേസമയം തൃണമൂൽ കോൺഗ്രസ് പാർലമെൻ്ററി പാർട്ടിയിലും വൈകാതെ പിളർപ്പിന് സാധ്യതയുണ്ട്. പാർലമെൻ്റിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ എംപിമാർ കത്ത് നൽകിയേക്കും. ഇക്കഴിഞ്ഞ ദിവസമാണ് പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ച് തൃണമൂൽ കോൺഗ്രസ് പുറത്താക്കിയ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ […]
Read more

അധികാരമേറ്റതിന് പിന്നാലെ വൻ പ്രഖ്യാപനങ്ങളുമായി D.K ശിവകുമാർ സർക്കാർ

ബെം​ഗളൂരു: കർണാടകയിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡി. കെ ശിവകുമാർ സർക്കാർ. വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്രയടക്കം വൻ പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി ഡി. കെ ശിവകുമാർ നടത്തിയത്. യുവാക്കൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യം മുൻ നിർത്തി എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളെ സ്വകാര്യ മേഖലയുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ 56,000 സർക്കാർ തസ്തികകളിലേക്ക് ഉടൻ നിയമനം നടത്തുമെന്നും ഭാരത് ജോഡോ എന്ന പേരിൽ സംസ്ഥാനത്ത് 10,000 യൂത്ത് ക്ലബുകൾക്ക് പത്ത് ലക്ഷം രൂപ ഗ്രാന്റ് അനുവദിക്കുമെന്നും പ്രഖ്യാപനമുണ്ടായി. ബെംഗളൂരു […]
Read more

വായു മലിനീകരണം കുറയ്ക്കാൻ സുപ്രധാന നീക്കം; വമ്പൻ പദ്ധതി അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

ഡൽഹി: രാജ്യതലസ്ഥാനം നേരിടുന്ന വായു മലിനീകരണത്തിന് തടയിടാൻ വമ്പൻ പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര സർക്കാർ. ഡൽഹി – എൻസിആർ മേഖലയിലെ കാലപ്പഴക്കം വന്ന ട്രക്കുകളും ബസുകളും മാറ്റാൻ 5,041 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. മേഖലയിൽ ഓടുന്ന 1.9 ലക്ഷത്തിലധികം ട്രക്കുകളെയും 16,000 ബസുകളെയും ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ പുതിയ പദ്ധതി അവതരിപ്പിച്ചത്. പഴയ വാഹനങ്ങളിൽനിന്ന് ബിഎസ് 6, ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ വാഹന ഉടമകൾക്ക് സാമ്പത്തിക സഹായം അടക്കം നൽകുന്നതാണ് […]
Read more

വിമാന ഇന്ധന വില സ്ഥിരതാ ഫണ്ടിനായി 10,000 കോടി രൂപ അനുവദിച്ച് കേന്ദ്രം

ഡൽഹി: പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ കുതിച്ചുയർന്ന വിമാന ഇന്ധനവില ക്രമീകരിക്കുന്നതിനായി കേന്ദ്രത്തിന്റെ സുപ്രധാന തീരുമാനം. വിമാന ഇന്ധന വില സ്ഥിരതാ ഫണ്ടിനായി 10,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് വിമാന ഇന്ധന വില 2.5 മടങ്ങ് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് അടിയന്തര ഇടപെടലെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 2026 മാർച്ചിൽ ലിറ്ററിന് 60.5 രൂപയായിരുന്ന നിരക്ക് മേയ്‌ ആയപ്പോഴേക്കും 142 രൂപയായി ഉയർന്നിരുന്നു. ആഭ്യന്തര സർവീസുകൾക്കായി വിമാന ഇന്ധന […]
Read more

കൃഷിമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ശ്രീറാം വെങ്കിട്ടരാമൻ ; പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

തിരുവനന്തപുരം: കൃഷിമന്ത്രി ടി. സിദ്ദിഖിന്റെ വാർത്താ സമ്മേളനത്തിൽ കൃഷി വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തതിനെതിരെ പ്രതിഷേധവുമായി മാധ്യമ പ്രവർത്തകർ. മാധ്യമപ്രവർത്തകനായ കെ.എം ബഷീറിൻ്റെ കൊലയാളിയെ വാർത്താ സമ്മേളനത്തിൽ ഒപ്പമിരുത്താൻ കഴിയില്ലെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞു. തുടർന്ന് ശ്രീറാം വെങ്കിട്ടരാമൻ ഹാളിന് പുറത്തിറങ്ങി. നിയമസഭയിലെ മീഡിയ റൂമിലായിരുന്നു വാർത്താസമ്മേളനം. ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ മരിക്കുന്നത്. മദ്യലഹരിയില്‍ അമിത വേഗതയില്‍ കാറോടിച്ചാണ് ശ്രീറാം വെങ്കിട്ടരാമന്‍ അപകടം ഉണ്ടാക്കിയെന്നാണ് പൊലീസ് കണ്ടെത്തല്‍. […]
Read more

ഡൽഹിയിലെ ഹോട്ടലിൽ വൻ തീപ്പിടിത്തം; മരണസംഖ്യ ഉയരുന്നു

ന്യൂഡൽഹി: ഡൽഹിയിലെ ഹോട്ടലിലുണ്ടായ വൻ തീപ്പിടിത്തത്തിൽ മരണസംഖ്യ ഉയരുന്നു. ഡൽഹി മാളവ്യ നഗറിലെ ‘ലെമൺ ഗ്രീൻ’ ഹോട്ടലിലാണ് തീപ്പിടിത്തമുണ്ടായത്. അപകടത്തിൽ ഒട്ടേറെ പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നിലേറെ നിലകളുള്ള ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞയുടൻ നെഹ്‌റു പ്ലേസ് ഫയർ സ്റ്റേഷനിൽനിന്നുള്ള സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പിന്നീട് ഫയർ സർവീസിന്റെ കൂടുതൽ യൂണിറ്റുകളും സ്ഥലത്തെത്തി. മണിക്കൂറുകൾക്കുള്ളിൽ തീ പൂർണമായും നിയന്ത്രണവിധേയമാക്കി. തീപ്പിടത്തത്തിൻെറ കാരണം വ്യക്തമല്ല. ഹോട്ടലിനകത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ […]
Read more

ഡി.കെ ശിവകുമാർ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി ജി. പരമേശ്വര

ബെം​ഗളൂരു: കർണാടകയിൽ ഡി. കെ ശിവകുമാർ മന്ത്രിസഭയിൽ ഒരൊറ്റ ഉപമുഖ്യമന്ത്രി മാത്രമാണുള്ളത്. ജി. പരമേശ്വരയാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. സിദ്ധരാമയ്യ നടത്തിയ സമ്മർദമാണ് ഒടുവിൽ ഫലം കണ്ടിരിക്കുന്നത്. ഡി.കെയും ജി. പരമേശ്വരയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദർശിച്ചു. സത്യപ്രതിജ്ഞ ചെയ്യുന്ന എംഎൽഎമാരുടെ പട്ടികയും ഉടൻ പുറത്തിറക്കും. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മന്ത്രിസഭായോഗവും ചേരും. മന്ത്രിസഭായോ​ഗത്തിൽ സുപ്രധാന പ്രഖ്യാപനം ഉണ്ടാകുമെന്ന് സഹപ്രവർത്തകരോട് ഡി. കെ ശിവകുമാർ അറിയിച്ചു. അതേസമയം, യു. ടി ഖാദർ സ്പീക്കർ പദവി ഒഴിഞ്ഞു. ഇന്ന് വൈകിട്ടാണ് […]
Read more

ദീര്‍ഘകാല അധ്യക്ഷനാക്കണം, നിലപാട് കടുപ്പിച്ച് അണ്ണാമലൈ

ന്യൂഡല്‍ഹി: ബിജെപി കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ആവശ്യങ്ങള്‍ നിരത്തി മുന്‍ തമിഴ്‌നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ. തമിഴ്‌നാട്ടില്‍ ദീര്‍ഘകാല അധ്യക്ഷനായി നിയമിക്കണമെന്നും ചുരുങ്ങിയത് ഏഴ് വര്‍ഷം തുടര്‍ച്ചയായി അധികാരം നല്‍കണമെന്നും അണ്ണാമലൈ പറയുന്നു. ഇക്കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ പാര്‍ട്ടി വിട്ട് പോകാന്‍ അനുവദിക്കണമെന്നും അണ്ണാമലൈ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പാര്‍ട്ടി രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും അണ്ണാമലൈ വ്യക്തമാക്കി. അതേസമയം കടുത്ത തീരുമാനത്തിലേക്ക് പോകരുതെന്ന് നേതാക്കള്‍ അണ്ണാമലൈയോട് ആവശ്യപ്പെട്ടു. അണ്ണാമലൈ പാര്‍ട്ടിവിട്ടാല്‍ അദ്ദേഹത്തിന് പിന്നാലെ വലിയൊരു […]
Read more

Recent News