ഡൽഹി: പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ കുതിച്ചുയർന്ന വിമാന ഇന്ധനവില ക്രമീകരിക്കുന്നതിനായി കേന്ദ്രത്തിന്റെ സുപ്രധാന തീരുമാനം. വിമാന ഇന്ധന വില സ്ഥിരതാ ഫണ്ടിനായി 10,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് വിമാന ഇന്ധന വില 2.5 മടങ്ങ് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് അടിയന്തര ഇടപെടലെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 2026 മാർച്ചിൽ ലിറ്ററിന് 60.5 രൂപയായിരുന്ന നിരക്ക് മേയ് ആയപ്പോഴേക്കും 142 രൂപയായി ഉയർന്നിരുന്നു. ആഭ്യന്തര സർവീസുകൾക്കായി വിമാന ഇന്ധന നിരക്ക് ലിറ്ററിന് 75.6 രൂപയായി കേന്ദ്രം പരിമിതപ്പെടുത്തി. ആഭ്യന്തര വ്യോമയാന മേഖലയെയും വിമാന യാത്രക്കാരെയും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് സംരക്ഷിക്കാൻ പുതിയ തീരുമാനം സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Related Posts
ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് വി. എസ് അച്യുതാനന്ദൻ്റെ മകനെ മാറ്റി
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി. എസ് അച്യുതാനന്ദന്റെ മകന് വി. എ അരുണ്‍ കുമാറിനെ…
ഇറാനിൽ കുറച്ച് ബാലിസ്റ്റിക് മിസൈലുകൾ അവശേഷിക്കുന്നത് കുഴപ്പമില്ലെന്ന് ഡൊണാൾഡ് ട്രംപ്
പാരീസ്: ഇറാനിൽ കുറച്ച് ബാലിസ്റ്റിക് മിസൈലുകൾ അവശേഷിക്കുന്നത്കൊണ്ട് പ്രശ്നമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.മറ്റു രാജ്യങ്ങൾക്ക് ഇത് ഉണ്ടെങ്കിൽ, അവർക്ക്…
ലേബർ കോഡ് :`തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ശിൽപശാല സംഘടിപ്പിക്കും; മന്ത്രി ബിന്ദു കൃഷ്ണ
തിരുവനന്തപുരം: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ലേബർ കോഡുകളിന്മേൽ കരട് ചട്ടം തയ്യാറാക്കുന്നതിന് അഭിപ്രായം സ്വീകരിക്കാൻ വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികളുമായി…
