Category: national

‘എഎപി ക്ഷയിച്ചെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലം’; അരവിന്ദ് കെജ്രിവാൾ

ഛണ്ഡീ​ഗഢ്: പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ആംആദ്മി പാർട്ടി. പഞ്ചാബിൽ എഎപി ക്ഷയിച്ചെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നാണ് എഎപി നേതാവ് അരവിന്ദ് കെജ്രിവാൾ പറഞ്ഞത്. ഇഡി പാർട്ടി പഞ്ചാബിൽ നാമവശേഷമായി എന്നും ബിജെപിയെ കെജ്രിവാൾ പരിഹസിച്ചു. പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 1977 വാർഡുകളിൽ 958ലും വിജയിച്ചത് എഎപി ആണ്. 397 വാർഡുകളിൽ വിജയിച്ച കോൺ​ഗ്രസ് രണ്ടാമതാണ്. ശിരോമണി അകാലിദൾ 192 വാർഡുകളിലും ബിജെപി 172 വാർഡുകളിലും വിജയിച്ചു. എട്ട് മുനിസിപ്പൽ കോർപ്പറേഷനിൽ നാലിലും […]
Read more

ശ്വസനനാളിയിൽ LED ബൾബ് കുടുങ്ങിയ കുഞ്ഞിന് രക്ഷകരായി കരസേന ഡോക്ടർമാർ

പൂനെ: ശ്വസനനാളിയിൽ എൽഇഡി ബൾബ് കുടുങ്ങിയ ഒൻപതു മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിച്ച് ഇന്ത്യൻ കരസേനയുടെ ഡോക്ടർമാർ. ശ്വാസകോശം തകരാനും വലിയ ശസ്ത്രക്രിയയിലേക്ക് വരെ നയിക്കാമായിരുന്ന ഗുരുതര നിലയിലായിരുന്ന കുഞ്ഞിനെയാണ് രക്ഷപ്പെടുത്തിയത്. പൂനെയിലെ ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ – തൊറാസിക് സയൻസസിൽ നടന്ന അതിസങ്കീർണമായ പ്രക്രിയയിലൂടെയാണ് കുരുന്നിന്റെ ജീവൻ രക്ഷപ്പെടുത്തിയത്. കുരുന്നിൻ്റെ ഇടത് ശ്വാസകോശത്തിലേക്കുള്ള ശ്വസനനാളിയിലാണ് തുരുമ്പിച്ച വയറുകളോട് കൂടിയ എൽഇഡി ബൾബ് കുടങ്ങിയത്. പൂനെയിലെ ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ – തൊറാസിക് സയൻസസിൽ […]
Read more

CBSE പുനർമൂല്യനിർണ്ണയം; അപേക്ഷകൾ സ്വീകരിക്കുന്ന തീയതിയിൽ മാറ്റം

ഡൽഹി: സിബിഎസ്ഇ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തീയതിയിൽ മാറ്റം. പുതിയ അറിയിപ്പ് പ്രകാരം ജൂൺ ഒന്നു മുതൽ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഈ മാസം 26 മുതൽ 29 വരെ പുനർമൂല്യനിർണ്ണയത്തിന് അപേക്ഷ നൽകാമെന്നായിരുന്നു സിബിഎസ്ഇ ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് തീയതി നീട്ടി നിശ്ചയിച്ചതെന്ന് സിബിഎസ്ഇ അറിയിച്ചു. പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കാനായുള്ള ഔദ്യോഗിക വെബ്‌സൈറ്റിന്റെ പ്രവർത്തനം ജൂൺ ഒന്നു മുതൽ ആരംഭിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി. അതേസമയം സിബിഎസ്ഇ പരീക്ഷ നടത്തിപ്പിൽ വീഴ്ച്ച […]
Read more

തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം; അസം സംസ്ഥാന അധ്യക്ഷൻ രാജിവെച്ചു

ഗുവാഹത്തി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുകയാണ്. അസം സംസ്ഥാന അധ്യക്ഷൻ അഭിജിത് മജുംദാർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. മുസ്‌ലിം പ്രീണനമാണ് നടത്തുന്നതെന്നും ഇരു സംസ്ഥാനങ്ങളിലും ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി മാത്രമാണ് ടി.എം.സി പ്രവർത്തിക്കുന്നതെന്നും ആരോപിച്ചാണ് രാജി. പാർട്ടി അധ്യക്ഷ മമതാ ബാനർജിയെ ഇ-മെയിൽ വഴിയാണ് അഭിജിത് മജുംദാർ രാജിക്കാര്യം അറിയിച്ചത്. അസമിലും പശ്ചിമ ബംഗാളിലും തൃണമൂൽ കോൺഗ്രസ് മുസ്‌ലിം സമുദായത്തിന് വേണ്ടി മാത്രമുള്ള ഒരു സംഘടനയായി […]
Read more

വിനേഷ് ഫോഗട്ടിന് ട്രയൽസിൽ പങ്കെടുക്കാം രാജ്യത്തിന്റെ അഭിമാന താരത്തിന് സുപ്രീം കോടതിയുടെ പിൻതുണ

ന്യൂഡൽഹി: ഗുസ്തിതാരവും ഒളിമ്പിക് മെഡൽ ജേതാവുമായ വിനേഷ് ഫോഗട്ടിന് ഏഷ്യൻ ഗെയിംസിന്റെ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാമെന്ന ഡൽഹി ഹൈക്കോടതി വിധിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. ട്രയൽസിൽ വിനേഷിന് പങ്കെടുക്കാമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവ് നിലനിൽക്കും. ഡൽഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ (WFI) നൽകിയ അപ്പീലിലാണ് സുപ്രീം കോടതി ഉത്തരവ് വിനേഷ് ഫോഗട്ട് രാജ്യത്തിന് അഭിമാനമാണെന്ന് പറഞ്ഞുകൊണ്ടാണ് സുപ്രീം കോടതി ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ചത്. മറ്റാരെങ്കിലുമായിരുന്നെങ്കിൽ ഇത് വ്യത്യസ്തമായ നിലയിലായേനെ. അവർ […]
Read more

പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ആധിപത്യം ഉറപ്പിച്ച് ആം ആദ്മി പാർട്ടി

ഛണ്ഡീഗഡ്: പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടി ഒന്നാം സ്ഥാനത്ത്. ആകെയുള്ള സീറ്റുകളിൽ 220-ഉം വിജയിച്ച എഎപി സംസ്ഥാന രാഷ്ട്രീയത്തിൽ തങ്ങളുടെ ആധിപത്യം വീണ്ടും ഉറപ്പിച്ചു. നഗരമേഖലകളിലെ വികസന പ്രവർത്തനങ്ങളും സൗജന്യ സേവനങ്ങളും വോട്ടർമാരെ സ്വാധീനിച്ചതായാണ് വിലയിരുത്തൽ. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് 90 സീറ്റുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. പല നഗരങ്ങളിലും എഎപിക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ കോൺഗ്രസിന് സാധിച്ചു. ബിജെപിയും ശിരോമണി അകാലിദളും തെരഞ്ഞെടുപ്പിൽ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ സാധിക്കാതെ പിന്നിലായി. ചില വാർഡുകളിൽ […]
Read more

പൂനെയില്‍ വ്യാജമദ്യ ദുരന്തം: 18 മരണം

മുംബൈ: വ്യാജമദ്യം കഴിച്ച് 18 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഏതാനും പേരുടെ കാഴ്ച ശക്തി നഷ്ടമായതായും റിപ്പോര്‍ട്ടുകളുണ്ട്. പിംപ്രി-ചിഞ്ച്വാഡിലെ ഫുഗേവാഡി പ്രദേശത്തുനിന്നും പൂനെയിലെ ഹഡപ്സര്‍ മേഖലയിലുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഫുഗേവാഡിയില്‍ 13 പേരാണ് മരിച്ചത്. യോഗേഷ് വാംഖഡെ എന്നയാളാണ് വ്യാജമദ്യം വിതരണം ചെയ്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജമദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട് യോഗേഷിനെ കൂടാതെ, ഏഴു പേരെ കൂടി പൊലീസ് […]
Read more

യതീന്ദ്ര സിദ്ധരാമയ്യക്ക് നിർണായക വകുപ്പുകൾ വേണം: ആവശ്യമുന്നയിച്ച് സിദ്ധരാമയ്യ

ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച സിദ്ധരാമയ്യ കോൺ​ഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്തി. രാഹുൽ ​ഗാന്ധിയും മല്ലികാർജുൻ ഖർ​ഗെയുമായാണ് കൂടിക്കാഴ്ച നടത്തിയത്. ചർച്ചയിൽ മകൻ യതീന്ദ്ര സിദ്ധരാമയ്യക്ക് മന്ത്രിസഭയിൽ നിർണായക വകുപ്പുകൾ നൽകണമെന്ന ആവശ്യവും ഉന്നയിച്ചു. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വകുപ്പുകൾ വേണമെന്നാണ് ആവശ്യപ്പെട്ടത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സ്ഥാനാർത്ഥികളുടെ പേരുകളും അദേഹം ഹൈക്കമാൻഡിന് കൈമാറിയിട്ടുണ്ട്. പക്ഷെ സിദ്ധരാമയ്യ രാജ്യസഭലേക്ക് പോകുന്നത് ചർച്ച ചെയ്തിട്ടില്ലെന്നാണ് വിവരം. എന്നാൽ ആദ്യഘട്ടത്തിൽ തന്നെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യരുതെന്ന് സിദ്ധരാമയ്യ പറഞ്ഞിരുന്നു. […]
Read more

സിജെപിക് തിരിച്ചടി; എക്സ് അക്കൗണ്ട് മരവിപ്പിച്ചതിനെതിരെയുള്ള ഹർജിയിൽ അടിയന്തിര ഇടപെടലില്ല

ഡൽഹി : കോക്രോച്ച് ജനതാ പാർട്ടിക്ക് തിരിച്ചടി. പാർട്ടിയുടെ എക്സ് അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ സ്ഥാപകൻ അഭിജിത്ത് ദീപ്കെ നൽകിയ ഹർജിയിൽ അടിയന്തര ഇടപെടലില്ല. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതിനാൽ സർക്കാരിന്റെ ഭാഗം കേട്ടതിനുശേഷം മാത്രമേ അത്തരം ആശ്വാസം അനുവദിക്കാൻ കഴിയൂവെന്ന് ജസ്റ്റിസ് പുരുഷീന്ദ്ര കുമാർ കൗരവ് വ്യക്തമാക്കി. മാത്രമല്ല, വിലക്കിനെതിരെയുള്ള പരാതി അടിയന്തരമായി പരിശോധിക്കാൻ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കോടതി നിർദ്ദേശം നൽകി. കേന്ദ്ര സർക്കാരിന് നോട്ടീസ് അയയ്ക്കുകയും കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി […]
Read more

ടെറ്റ് പരീക്ഷ; പുനഃപരിശോധന ഹർജികൾ തള്ളി സുപ്രീംകോടതി

ഡൽഹി : ടെറ്റ് പരീക്ഷയിൽ പുനഃപരിശോധന ഹർജികൾ തള്ളി സുപ്രീംകോടതി. 2010 ന് മുമ്പ് നിയമിതരായവർ രണ്ടു കൊല്ലത്തിനുള്ള ടെറ്റ് പാസാക്കണമെന്ന ഉത്തരവിൽ ചെറിയ പരിഷ്കാരവും വരുത്തി. സമയപരിധി ഒരു വർഷം കൂടി നീട്ടി മൂന്നുവർഷമാക്കി. സംസ്ഥാന സർക്കാർ അടക്കം പുനഃരിശോധന ഹർജികൾ സമർപ്പിച്ചിരുന്നു. 2010ന് മുന്‍പ് നിയമിതരായവര്‍ക്ക് ടെറ്റ് നിർബന്ധമാക്കിയ വിധിക്കെതിരെയാണ് സംസ്ഥാന സർക്കാറടക്കം ഹർജി നൽകിയത്. ജോലി ചെയ്യുന്ന അധ്യാപകർ ടി.ഇ.ടി പാസാകേണ്ടത് നിർബന്ധമാണെന്ന് ജസ്റ്റിസ് ദീപങ്കർ ദത്തയുടെ ബെഞ്ച് ഉത്തരവിട്ടു. സുപ്രീം കോടതിയുടെ […]
Read more

Recent News