ന്യൂഡിൽഹി: രാജ്യസഭയിലെ സിറ്റിംഗ് എം പി ജോർജ് കുര്യന് വീണ്ടും മത്സരിക്കാൻ അവസരം നൽകാതെ ബിജെപി. രാജ്യസഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി പുറത്തിറക്കിയ പട്ടികയിൽ ജോർജ് കുര്യൻ്റെ പേരില്ല.
നിലവിൽ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ എം പിയാണ് ജോർജ് കുര്യൻ. നിലവിൽ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയാണ് ജോർജ് കുര്യൻ.
