കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും കടുത്ത പ്രതിരോധത്തിലാകുന്നു. മുതിര്‍ന്ന നേതാവ് സുഖേന്ദു ശേഖര്‍ റോയി എംപി പാര്‍ട്ടി വിട്ടു. രാജ്യസഭാംഗത്വവും അദ്ദേഹം രാജി വെച്ചു. മമത ബാനര്‍ജി ഡൽഹിയിൽ തുടരുമ്പോഴാണ് വിമത ക്യാമ്പിന് ശക്തി പകര്‍ന്നുള്ള സുഖേന്ദു ശേഖര്‍ റോയിയുടെ രാജി.
ഇതിനിടെ ലോക്സഭ സ്പീക്കറെ ഈയാഴ്ച കണ്ട് പ്രത്യേക ബ്ലോക്കായിരിക്കാന് വിമത എംപിമാര്‍ അനുമതി തേടും. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും പിന്നാലെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും മമത ക്യാമ്പ് ഉപേക്ഷിക്കാന്‍ നീക്കം തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.
