Category: national

ബലാത്സംഗക്കേസിലെ ശിക്ഷാവിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി തരുണ്‍ തേജ്പാല്‍

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ബോംബെ ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് തെഹല്‍ക്കാ സ്ഥാപകന്‍ തരുണ്‍ തേജ്പാല്‍. ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ തേജ്പാലിന് പത്തുവര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചത്. തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗോവ സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സര്‍ക്കാരിന്റെ നീക്കം. ഇതോടെ രണ്ട് ഹര്‍ജികളും കോടതി ഒരുമിച്ച് പരിഗണിക്കും. കുറ്റത്തിന്റെ ഗൗരവവുമായി താരതമ്യം ചെയ്യുമ്പോള്‍ തരുണിന് കടുത്ത ശിക്ഷ നല്‍കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ശിക്ഷാവിധി ജീവപര്യന്തമായോ […]
Read more

ജന്തര്‍മന്തറിലെ പൊലീസ് അതിക്രമം; ഉന്നതാധികാര സമിതി രൂപികരിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ ഡല്‍ഹി ജന്തര്‍മന്തറില്‍ നടന്ന പ്രതിഷേധത്തിനെതിരെയുള്ള പൊലീസ് അതിക്രമം പരിശോധിക്കാന്‍ സുപ്രീം കോടതി ഉന്നതാധികാര സമിതി രൂപികരിച്ചു. മുന്‍ സുപ്രീം കോടതി ജഡ്ജി ആര്‍ സുഭാഷ് റെഡ്ഡിയാണ് സമിതിയുടെ അധ്യക്ഷന്‍. സമിതിയില്‍ സുഭാഷ് റെഡ്ഡി ഉള്‍പ്പടെ അഞ്ച് അംഗങ്ങളാണ് ഉള്ളത്. പഞ്ചാബ് – ഹരിയാന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് രവി ശങ്കര്‍, ഡല്‍ഹി ഹൈക്കോടതി മുന്‍ ജസ്റ്റിസ് ശാലിന്ദര്‍ കൗര്‍ സിബിഐ മുന്‍ ഡയറക്ടര്‍ ഋഷി കുമാര്‍ ശുക്ല, മേഘാലയ മുന്‍ […]
Read more

മുല്ലപ്പെരിയാറിൽ ഡാം വേണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ചെന്നൈയിൽ നടന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ശക്തമായി ഉന്നയിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചുചേർത്ത ഈ യോഗത്തിൽ സംസ്ഥാന വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും പങ്കെടുത്തു. പുതിയ ഡാം നിർമിക്കുന്നതിനുള്ള മുഴുവൻ ചിലവും കേരളം വഹിക്കാമെന്ന് മുഖ്യമന്ത്രി യോഗത്തിൽ വാഗ്ദാനം ചെയ്തു. പുതിയ ഡാം എവിടെ നിർമിക്കണമെന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം തമിഴ്നാടിന് വിട്ടുനൽകാം. ഇതിനൊപ്പം […]
Read more

മണിപ്പൂരിൽ വീണ്ടും പ്രതിഷേധം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

ഇംഫാൽ: സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്കാണ് അവധി. സംഘർഷ സാധ്യത കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്. സെൻസസിന് മുൻ പൗരത്വ പട്ടിക (എൻആർസി) വേണമെന്ന് ആവശ്യപ്പെട്ടാണ് വിവിധ സംഘടനകൾ സമരം തുടരുന്നത്. സമരക്കാർ ആഹ്വാനം ചെയ്ത 48 മണിക്കൂർ ബന്ദ് രണ്ടാം ദിവസം തുടരുകയാണ്. രാഷ്ട്രീയക്കാരുടെ കോലങ്ങൾ കത്തിച്ചും വിവിധയിടങ്ങളിൽ റാലികൾ സംഘടിപ്പിച്ചുമാണ് പ്രതിഷേധം തുടരുന്നത്. ക്യാപെയ്ൻ പെയ്ൻ ഫോർ ജസ്റ്റ് ആൻ്റ് ഫെയർ […]
Read more

രാഹുൽ ഗാന്ധിയുടെ പരിപാടിക്ക് ഉപാധികളോടെ അനുമതി നൽകി പൂനെ പൊലീസ്

പൂനെ: വിദ്യാർത്ഥികളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന സംവാദ പരിപാടിയായ ‘ഛാത്രോം കി ഗൂഞ്ചി’ന് ഉപാധികളോടെ അനുമതി നൽകി പൂനെ പൊലീസ്. ഓഗസ്റ്റ് 22ന് എസ്എസ്പിഎംഎസ് കോളേജ് ഗ്രൗണ്ടിലാണ് പരിപാടി. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ വ്യാഴാഴ്ചയാണ് പൊലീസ് പുറത്തിറക്കിയത്. ചോദ്യപ്പേപ്പർ ചോർച്ച, പരീക്ഷാ ക്രമക്കേടുകൾ, ഫീസ് വർധന തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ ആണ് സംവാദ പരിപാടി സംഘടിപ്പിക്കുന്നത്. പതിനായിരത്തോളം പേർ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ അവകാശവാദം. പൊതുസമാധാനവും സുരക്ഷയും ഉറപ്പാക്കാൻ 30 […]
Read more

ഓരോ വീഡിയോയ്ക്കും പരമാവധി ഒരു ലക്ഷം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് ഓഫറുമായി ബിഹാർ സർക്കാർ

പട്‌ന: സോഷ്യൽ മീഡിയയിലൂടെ സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികളെയും ക്ഷേമപ്രവർത്തനങ്ങളെയും കുറിച്ച് ജനങ്ങളിലേക്ക് വിവരങ്ങൾ എത്തിക്കുന്ന കണ്ടന്റ് ക്രിയേറ്റർമാർക്ക് വന്‍ ഓഫറുമായി ബിഹാർ സർക്കാർ. ഓരോ വീഡിയോയ്ക്കും പരമാവധി ഒരു ലക്ഷം രൂപ വരെ പ്രതിഫലം നൽകുന്ന പുതിയ വ്യവസ്ഥകൾക്ക് മുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇതിനായി ‘ബിഹാർ സോഷ്യൽ മീഡിയ ആൻഡ് അദർ ഓൺലൈൻ മീഡിയ റൂൾസ്, 2026’ ചട്ടങ്ങളിലാണ് സർക്കാർ ഭേദഗതി വരുത്തിയിരിക്കുന്നത്. പുതിയ വ്യവസ്ഥയനുസരിച്ച് സർക്കാരിന്റെ […]
Read more

രാജ്യസഭയിലേക്ക് മൂന്ന് ഒഴിവുകള്‍ വരുന്നു; സിപിഎമ്മിന് വിജയിക്കാന്‍ ബിജെപി കനിയണം

തിരുവനന്തപുരം: രാജ്യസഭയിലെ കേരളത്തില്‍ നിന്നുള്ള മൂന്ന് അംഗങ്ങളുടെ കാലാവധി അടുത്ത ഏപ്രിലില്‍ അവസാനിക്കും. നിലവിലെ നിയമസഭ കക്ഷിനില അനുസരിച്ച്, എല്ലാ എംഎല്‍എമാരും വോട്ടു ചെയ്താല്‍ സിപിഎമ്മിന് ഒരാളെപ്പോലും വിജയിപ്പിക്കാനാകില്ല. ഈ ദുര്‍ഘടാവസ്ഥ എങ്ങനെ മറികടക്കാമെന്നതു സംബന്ധിച്ച് സിപിഎമ്മില്‍ ചര്‍ച്ച തുടങ്ങി. നിലവിലെ സാഹചര്യത്തില്‍ ബിജെപിയുടെ സഹായം ഉണ്ടെങ്കില്‍ മാത്രമേ സിപിഎമ്മിന് മൂന്ന് ഒഴിവുകളില്‍ ഒരെണ്ണത്തില്‍ വിജയിക്കാനാകൂ. വോട്ടെടുപ്പില്‍ പങ്കെടുക്കണോ വേണ്ടയോ എന്നതിനെക്കുറിച്ചുള്ള ബിജെപിയുടെ തീരുമാനം മൂന്ന് സീറ്റുകളില്‍ ഒരെണ്ണം ആര്‍ക്ക് ലഭിക്കുമെന്ന് നിര്‍ണ്ണയിക്കും. മുസ്ലിം ലീഗിന്റെ പി […]
Read more

തമിഴ്നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തി കേരള മുഖ്യമന്ത്രി വി ഡി സതീശൻ. ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന ദക്ഷിണ മേഖലാ കൗൺസിലിന്റെ 31 -ാം യോഗത്തിന് മുന്നോടിയായാണ് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണവും വിവിധ വികസന വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. മുഖ്യമന്ത്രി വി ഡി സതീശനൊപ്പം വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ […]
Read more

തമിഴ്നാട്ടിൽ രോഗിയായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് മകൻ

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ രോഗിയായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി 44കാരനായ മകന്‍. എസ് പദ്മാവതി(71) ആണ് കൊല്ലപ്പെട്ടത്. തിരുവള്ളൂർ ജില്ലയിലെ മാനവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മകന്‍ പാര്‍ത്ഥസാരഥിയെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് മരിച്ചെന്നായിരുന്നു പ്രാഥമിക നിഗമനം. ട്രാക്കിനു സമീപം വീല്‍ചെയര്‍ കണ്ട് സംശയം തോന്നിയതിനെ തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. യേലഗിരി എക്‌സ്പ്രസ് ട്രെയിന്‍ തട്ടിയാണ് പത്മാവതി മരിച്ചത്. ആദ്യം […]
Read more

എന്‍സിഇആര്‍ടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; 20 അംഗങ്ങളില്‍ നാലുപേര്‍ ആര്‍എസ്എസ് ബന്ധമുള്ളവര്‍

ന്യൂഡല്‍ഹി: എന്‍സിഇആര്‍ടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു. 20 അംഗ സമിതിയില്‍ നാലു പേര്‍ ആര്‍എസ്എസ് ബന്ധമുള്ളവരാണ്. 11, 12 ക്ലാസുകളിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്ന സമിതിയിലാണ് ആര്‍എസ്എസ് ബന്ധമുള്ളവര്‍ അംഗങ്ങളായിട്ടുള്ളത്. പാഠപുസ്തകങ്ങള്‍ കാവിവല്‍ക്കരിക്കുന്നു എന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് ഈ നടപടി. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ രാഷ്ട്രമീമാംസ പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നതിന് ചുമതലയുള്ള സമിതിയെയാണ് എന്‍സിഇആര്‍ടി പുനഃസംഘടിപ്പിച്ചത്. സര്‍വകലാശാലാ അക്കാദമിക് വിദഗ്ധര്‍, സ്‌കൂള്‍ അധ്യാപകര്‍, എന്‍സിഇആര്‍ടി ഫാക്കല്‍റ്റി അംഗങ്ങള്‍ എന്നിവരുള്‍പ്പെടുന്നതാണ് സമിതി. ഇതില്‍ നാല് പേരെങ്കിലും ആര്‍എസ്എസുമായോ ബിജെപിയുമായോ […]
Read more

Recent News