Category: national

എംഎൽഎമാർക്ക് പുതിയ വാഹനങ്ങളും അലവൻസുകളും നൽകുമെന്ന് മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്നാട്ടിലെ എംഎൽഎമാർക്ക് മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി പുതിയ ഔദ്യോഗിക വാഹനങ്ങളും അലവൻസുകളും നൽകുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. തമിഴ്നാട്ടിലെ എല്ലാ എംഎൽഎമാർക്കും മണ്ഡലങ്ങളിൽ സന്ദർശനം നടത്തുന്നതിനും ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിയുന്നതിനുമായി പുതിയ കാറുകൾ സർക്കാർ നൽകും. തദ്ദേശഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർക്കും മേയർമാർക്കും ഔദ്യോഗിക വാഹനങ്ങൾ ലഭ്യമാണെങ്കിലും എംഎൽഎമാർക്ക് ഈ സൗകര്യം ലഭ്യമല്ലാത്ത സാഹചര്യം പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ ഈ നീക്കം. ഇതിന് പുറമെ ഡ്രൈവർമാരുടെ ശമ്പളത്തിനും കാർ സംബന്ധമായ മറ്റ് ചെലവുകൾക്കുമായി ഓരോ മാസവും […]
Read more

NTAയില്‍ വന്‍ അഴിച്ചുപണി: 600 വിദഗ്ധരെ മാറ്റി; നിര്‍ണായക നിര്‍ദേശം നല്‍കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

ന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി. പരീക്ഷകളുടെ സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിര്‍ണായക നിര്‍ദേശം നല്‍കി.പരീക്ഷാ സമിതിയില്‍ നിന്ന് 600 വിഷയ വിദഗ്ധരെ മാറ്റിയിട്ടുണ്ട്. മാറ്റിയ വിദഗ്ധര്‍ക്ക് പകരം പുതിയ വിദഗ്ധരെ നിയമിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷാ സമതിയില്‍ വന്‍ അഴിച്ചുപണി നടത്താനാണ് തീരുമാനം. ചോദ്യപേപ്പറുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നാല് ടയര്‍ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തും. എന്‍ടിഎ ഓഫീസുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റും . സുരക്ഷാ ചുമതല സിഐഎസ്എഫിന് നല്‍കാനാണ് നിര്‍ദേശം
Read more

മന്ത്രിസഭയിൽ വലിയ മാറ്റങ്ങൾ വരുത്താൻ മോദി; പുനഃസംഘടന അടുത്ത മാസം

ഡൽഹി : കേന്ദ്ര മന്ത്രിസഭ പുനഃസംഘടന അടുത്ത മാസമേ ഉണ്ടാകൂവെന്ന് സൂചന. വലിയ മാറ്റങ്ങൾ മന്ത്രിസഭയിൽ വരുത്താൻ നരേന്ദ്ര മോദി ആലോചിക്കുന്നു എന്നാണ് റിപ്പോർട്ട്. മുപ്പതിലധികം മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം വന്നേക്കും. പത്തിനടുത്ത് മന്ത്രിമാർക്ക് രാജിവെക്കാനുള്ള നിർദ്ദേശം നൽകാനും സാധ്യതയുണ്ട്. സൗജന്യ ഓൺലൈൻ കോച്ചിംഗ് പദ്ധതിക്കുള്ള കരട് നിർദ്ദേശങ്ങൾ തയ്യാറാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് ഗാന്ധി ജയന്തി മുതൽ ഇത് നടപ്പാക്കാനാണ് ആലോചന. അതേസമയം, ബിജെപി പാർലമെൻററി ബോർഡ് രൂപീകരണം വൈകുകയാണ്. മുഖ്യമന്ത്രിമാരെ ബോർഡിലേക്ക് കൊണ്ടു വരുന്നതിൽ ഇനിയും […]
Read more

വധശിക്ഷ നടപ്പാക്കുന്നത് തടയാൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി

ഡൽഹി : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളെ തൂക്കിക്കൊല്ലുന്നതിൻ്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഭാവിയിൽ ആവശ്യമെങ്കിൽ ഈ വിഷയത്തിൽ പുനഃപരിശോധന നടത്താമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹർജി കോടതി തള്ളിയത്. തൂക്കിലേറ്റുന്നത് ഭരണഘടനാപരമായി ശരിയാണെന്ന് ശരിവെച്ച 1983-ലെ ‘ദീന വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ’ കേസിലെ മൂന്നംഗ ബെഞ്ചിന്റെ വിധി, വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാൻ ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. മുതിർന്ന അഭിഭാഷകനായ […]
Read more

തമിഴ്നാട്ടിൽ 70 വയസ്സിന് മുകളിലുള്ളവർക്ക് പ്രത്യേക ആരോ​ഗ്യ ഇൻഷുറൻസ് പദ്ധതി

ചെന്നൈ: തമിഴ്നാട്ടിൽ മുതിർന്ന പൗരന്മാർക്കായി മുഖ്യമന്ത്രിയുടെ പ്രത്യേക ആരോ​ഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. ആരോ​ഗ്യമന്ത്രി കെ.ജി. അരുൺരാജ് ആണ് നിയമസഭയിൽ പുതിയ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചത്. 70 വയസ്സിന് മുകളിലുള്ള എല്ലാവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഏകദേശം 38 ലക്ഷം പേർ പദ്ധതിയുടെ ​ഗുണഭോക്താക്കളാകും. 70 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വരുമാന പരിധിയില്ലാതെ സൗജന്യ, കാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പുതിയ ഇൻഷുറൻസ് പദ്ധതി. വിട്ടുമാറാത്ത രോ​ഗങ്ങൾക്കും ​ഹൃദയസംബന്ധമായ അസുഖങ്ങൾക്കുമുള്ള നൂതന ചികിത്സയ്ക്കും ഇൻഷുറൻസ് ലഭിക്കും. അവയവമാറ്റ ശസ്ത്രക്രിയകൾക്കും […]
Read more

ഉദ്യോഗസ്ഥരുടെ തസ്തികകൾ വെട്ടിക്കുറയ്ക്കാൻ ഹിമാചൽ പ്രദേശ് സർക്കാർ

ന്യൂഡൽഹി: സംസ്ഥാനത്തെ ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ തസ്തികകൾ വെട്ടിക്കുറയ്ക്കാൻ ഹിമാചൽ പ്രദേശ് സർക്കാർ. ഉദ്യോഗസ്ഥർക്ക് ശമ്പള ഇനത്തിൽ വരുന്ന ചെലവ് കുറയ്ക്കാനും ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കാനുമാണ് നടപടി. ഓൾ ഇന്ത്യ സർവീസ് കേഡറുകളിലെ അംഗബലം കുറയ്ക്കുന്നതിനുള്ള ഔദ്യോഗിക ശുപാർശ ഉടൻ തന്നെ കേന്ദ്ര സർക്കാരിന് അയക്കും. നിലവിൽ സംസ്ഥാനത്തുള്ള 153 ഐഎഎസ് ഉദ്യോഗസ്ഥരെ 130 ആക്കി കുറയ്ക്കും. ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ എണ്ണം 118 ൽ നിന്ന് 83 ആയി കുറയ്ക്കും. സമാനമായി ഐപിഎസ് ഉദ്യോഗസ്ഥരുടെ എണ്ണവും […]
Read more

മുഖ്യമന്ത്രിയായി 100 ദിവസങ്ങൾ പൂർത്തിയാക്കി വിജയ്

ചെന്നൈ: തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ അപ്രതീക്ഷിത വഴിത്തിരിവ് സൃഷ്ടിച്ച് ഭരണത്തിലെത്തിയ സിനിമാതാരം വിജയ്, മുഖ്യമന്ത്രിയായി 100 ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. അധികാരമേറ്റ ശേഷം അദ്ദേഹം ഭരണകാര്യങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് അടുത്ത അനുയായിയും മന്ത്രിയുമായ ആധവ് അർജുന വെളിപ്പെടുത്തി. മുഖ്യമന്ത്രിയായ വിജയ് ദിവസവും 18 മുതൽ 20 മണിക്കൂർ വരെ ജോലി ചെയ്യുന്നുണ്ടെന്ന് ആധവ് അർജുന പറഞ്ഞു. വിജയ് അതിരാവിലെ 4 മണിക്ക് തന്നെ ഉറക്കമുണർന്ന്, വിവിധ മന്ത്രിമാരെ ഫോണിൽ വിളിച്ച് വകുപ്പിലെ ഭരണ പുരോഗതി വിലയിരുത്താറുണ്ട്. ജനങ്ങൾ നൽകിയ […]
Read more

‘വിദ്യാർത്ഥികൾ ചോദ്യങ്ങൾ ചോദിച്ചാൽ അതിന് മറുപടി ലഭിക്കണം’; രാഹുൽ ഗാന്ധി

ന്യൂഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വലിയ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി ഹേമന്ത് സോറനും ജാർഖണ്ഡ് സർക്കാരും വിദ്യാർത്ഥികളുമായി ചർച്ചയുടെ വഴി തിരഞ്ഞെടുക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്തുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വിദ്യാർത്ഥികൾ ആത്മസംയമനം പാലിക്കുകയും തങ്ങളുടെ ആവശ്യം അംഗീകരിപ്പിക്കുകയും ചെയ്തുവെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. “ഇതുതന്നെയാണ് ശരിയായ മാർഗം. വിദ്യാർത്ഥികൾ ചോദ്യങ്ങൾ ചോദിച്ചാൽ അതിന് മറുപടി ലഭിക്കണം. ഞങ്ങൾ രാജ്യത്തെ […]
Read more

വന്ദേമാതരം ആദ്യ രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതി; സംസ്ഥാന ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിന ആഘോഷത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചത് വിവാദമായതിന് പിന്നാലെ സംസ്ഥാന ഘടങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കോണ്‍ഗ്രസ്. പാര്‍ട്ടി പരിപാടികളില്‍ ദേശീയഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്നാണ് മുഴുവന്‍ ഘടകങ്ങളോടും നിര്‍ദേശിച്ചിരിക്കുന്നത്. ഓഗസ്റ്റ് 15ന് നടന്ന ചടങ്ങില്‍ സേവാദള്‍ നേതാക്കള്‍ ഏര്‍പ്പാടാക്കിയ ഗായകര്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കാത്തതിനെ തുടര്‍ന്നാണ് മുഴുവനും ആലപിച്ചതെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ട്. സേവാദള്‍ നേതാക്കള്‍ വാക്കാല്‍ വിശദീകരണം നല്‍കിയതിന് പിന്നാലെ താക്കീത് നല്‍കി. സേവാദളിനെതിരെ […]
Read more

ടിക്കറ്റ് നിരക്ക് വർദ്ധന: നിർദേശങ്ങൾ പാലിക്കാത്ത വിമാന കമ്പനികൾക്കെതിരെ കർശന നടപടി വേണം: സുപ്രീം കോടതി

ന്യൂഡല്‍ഹി: വിമാന ടിക്കറ്റിന് അമിത നിരക്ക് ഏര്‍പ്പെടുത്തുന്നതിനെതിരെ വിമാനക്കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കി സുപ്രീംകോടതി. ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ വിമാനക്കമ്പനികള്‍ കര്‍ശന നടപടി നേരിടേണ്ടിവരുമെന്നാണ് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ സര്‍വീസ് വിലക്ക് ഉള്‍പ്പടെയുള്ള നടപടികള്‍ പരിഗണിക്കണമെന്നാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിച്ചത്. ടിക്കറ്റ് വിലനിര്‍ണ്ണയം, നിരക്കുകളിലെ വര്‍ദ്ധനവ്, അധിക ബാഗേജ് നിരക്കുകള്‍ എന്നിവ നിയന്ത്രിക്കുന്ന കരട് ചട്ടങ്ങള്‍ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടും, വിമാനക്കമ്പനികള്‍ […]
Read more

Recent News