Category: national

സംസ്ഥാന ഗാനം ആദ്യം; ശേഷം വന്ദേമാതരം, ജനഗണമന: വ്യക്തത വരുത്തി ആഭ്യന്തരമന്ത്രാലയം

ന്യൂഡല്‍ഹി: സംസ്ഥാന ഗാനങ്ങമാണ് സര്‍ക്കാര്‍ ചടങ്ങുകളില്‍ ആദ്യം ആലപിക്കേണ്ടതെന്നും അതിന് ശേഷമാണ് ദേശീയ ഗീതവും ദേശീയ ഗാനവും ആലപിക്കേണ്ടതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഈ ക്രമം കര്‍ശനമായി പാലിക്കണമെന്ന് എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി. ചില സംസ്ഥാനങ്ങളില്‍ ദേശീയ ഗാനത്തിനും ദേശീയ ഗീതത്തിനുമൊപ്പം സംസ്ഥാന ഗാനവും ആലപിക്കാറുണ്ട്. ഇത്തരം സാഹചര്യത്തില്‍ സംസ്ഥാന ഗാനം ആദ്യം ആലപിക്കണം. തുടര്‍ന്ന് ദേശീയ ഗീതമായിരിക്കണം ആലപിക്കേണ്ടത്, അതിന് ശേഷമായിരിക്കണം ദേശീയ ഗാനം, ജൂലൈ […]
Read more

അയോധ്യയിലെ കാണിക്കപ്പണം എണ്ണുന്നവര്‍ കൂട്ടത്തോടെ രാജിവെച്ചു

ലഖ്നൗ: അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിക്കുന്ന പണം എണ്ണുന്ന ചുമതലയുണ്ടായിരുന്ന 23 ജീവനക്കാര്‍ രാജിവെച്ചു. ക്ഷേത്രത്തിലെ കാണിക്കപ്പണം മോഷ്ടിച്ചെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ വന്ന മാറ്റങ്ങള്‍ പണമെണ്ണല്‍ പ്രക്രിയ കൂടുതല്‍ ദുഷ്‌കരമാക്കിയെന്ന് കാണിച്ചാണ് വെള്ളിയാഴ്ച ഒന്നിച്ച് രാജിവെച്ചത്. വിവാദം ഉയര്‍ന്നതോടെ ഭക്തര്‍ 10, 20 രൂപ നോട്ടുകള്‍ കാണിക്കയായി നല്‍കുന്നത് വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത് എണ്ണിത്തീര്‍ക്കാന്‍ കൂടുതല്‍ സമയവും അധ്വാനവും ആവശ്യമായി വരുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു. മുന്‍പ് 500 രൂപയുടെ 70 മുതല്‍ 80 […]
Read more

കാലാവധി കഴിഞ്ഞതും കേടായതുമായ ഉൽപ്പന്നങ്ങൾ ;ഇൻസ്റ്റാമാർട്ടിന് ഭക്ഷ്യസുരക്ഷാഅതോറിറ്റിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: പ്രമുഖ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിന് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നോട്ടീസ്. കാലാവധി കഴിഞ്ഞതും കേടായതുമായ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തുവെന്ന ഉപഭോക്താക്കളുടെ പരാതിയിലാണ് നോട്ടീസ്. വിശദമായതും തൃപ്തികരവുമായ വീശദീകരണം നല്‍കിയില്ലെങ്കില്‍ നിയമനടപടികളിലേക്ക് കടക്കുമെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു. ഭക്ഷ്യസുരക്ഷാ നിയമം 2006 പ്രകാരമുള്ള ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ആകെ ഒമ്പത് നോട്ടീസുകളാണ് അയച്ചിരിക്കുന്നത്. അന്‍പതിലധികം പരാതികളാണ് ഇന്‍സ്റ്റാമാര്‍ട്ടിനെതിരെ ലഭിച്ചത്. കുട്ടികളുടെ ഭക്ഷണം ഉള്‍പ്പെടെ മോശമായതും സുരക്ഷിതമല്ലാത്തതുമായ രീതിയില്‍ ലഭിച്ചു. ഉല്‍പ്പന്നം തിരികെ നല്‍കിയ ശേഷവും അതേ ഉല്‍പ്പന്നം […]
Read more

ഉയർന്ന അളവിൽ ആൽക്കഹോൾ അടങ്ങിയ മരുന്നുകൾക്ക് കുറിപ്പടി നിർബന്ധമാക്കി കേന്ദ്രം

ഡൽഹി: ഉയർന്ന അളവിൽ ആൽക്കഹോൾ അടങ്ങിയ മരുന്നുകൾക്ക് കുറിപ്പടി നിർബന്ധമാക്കി കേന്ദ്രം. 12 ശതമാനത്തിൽ കൂടുതൽ ഈതൈൽ ആൽക്കഹോൾ അടങ്ങിയതും മുപ്പത് മില്ലിലിറ്ററിലധികം അളവിൽ വിൽക്കുന്നതുമായ മരുന്നുകളെ ഷെഡ്യൂൾ എച്ച്1-ൽ ഉൾപ്പെടുത്തി. 1945 ലെ ഡ്രഗ്സ് റൂൾസ് ഭേദഗതി ചെയ്താണ് ഈ തീരുമാനം. എച്ച്1 ഷെഡ്യൂളിൽ ഉൾപ്പെടുന്നതോടെ മരുന്നുകൾക്ക് കുറിപ്പടിയും മറ്റ് വിതരണ മാനദണ്ഡങ്ങളും കർശനമാകും. ചിലയിനം ചുമ സിറപ്പുകളും ടോണിക്കുകളും മറ്റ് ആൽക്കഹോൾ അടങ്ങിയ മരുന്നുകളുമൊക്കെ ഡോക്ടറുടെ കുറിപ്പടികളില്ലാതെ ഫാർമസികളിൽ‌നിന്ന് നേരിട്ടുവാങ്ങുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന […]
Read more

കുവൈത്തിലെ താമസ നിയമലംഘകരുടെ എണ്ണത്തിൽ കുറവ്

കുവൈത്ത് : കുവൈത്തിൽ താമസ നിയമലംഘകരുടെ എണ്ണത്തിൽ കുറവ്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോയാണ് താമസ, പ്രവാസി ജനസംഖ്യാ കണക്കുകൾ പുറത്തുവിട്ടത്. റസിഡന്‍സി രേഖകളുടെ ക്രമീകരണ നടപടികൾ ഫലം കാണുന്നതിനിടെ, രാജ്യത്തെ വിദേശികളുടെ എണ്ണത്തിലും വർധനവ് തുടരുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്. രാജ്യത്ത് താമസ നിയമലംഘകരുടെ എണ്ണം 80,800 ആയി കുറഞ്ഞതായാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോയുടെ 2025ലെ ഇമിഗ്രേഷൻ റിപ്പോർട്ട്. 2025ൽ 11,700 പുതിയ താമസ നിയമലംഘനങ്ങൾ രേഖപ്പെടുത്തിയെങ്കിലും ആകെ നിയമലംഘകരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. നിയമലംഘകരുടെ […]
Read more

ഇന്ന് ജൂലൈ 11 ലോക ജനസംഖ്യാ ദിനം; അറിയാം ഇന്നത്തെ പ്രാധാന്യവും, ഇന്ത്യയിലെ സ്ഥിതിയും

ഇന്ന് ലോക ജനസംഖ്യാ ദിനം. ഇന്നത്തെ കണക്കുകള്‍ പ്രകാരം ലോക ജനസംഖ്യ 800 കോടി കവിഞ്ഞിരിക്കുകയാണ്. അതില്‍ 140 കോടി ജനങ്ങള്‍ വസിക്കുന്നത് ഇന്ത്യയിലാണ്. വിദ്യാഭ്യാസം, ലിംഗസമത്വം ഗുണനിലരാവരുമുള്ള ആരോഗ്യ സംരക്ഷണം എന്നിവയിലൂടെ ജനങ്ങളെ ശാക്തീകരിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇന്നത്തെ ദിനം ഓര്‍മിപ്പിക്കുന്നത്. ജനസംഖ്യ വര്‍ധനവിലൂടെ ലോകത്തിന് ചില പുരോഗതികള്‍ ഉണ്ടെങ്കിലും വലിയ വെല്ലുവിളികളും നേരിടേണ്ടി വരുന്നു. ജീവിത നിലവാരത്തിലുമുള്ള പുരോഗതി ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിച്ചെങ്കിലും ആരോഗ്യസംരക്ഷണം വിദ്യാഭ്യാസം തൊഴില്‍ പാര്‍പ്പിടം തുടങ്ങിയ പ്രാഥമിക ആവശ്യങ്ങള്‍ പൂര്‍ത്തികരിക്കാന്‍ പൊലും പല […]
Read more

കുവൈത്തിൽ ഉപഭോക്തൃ സംരക്ഷണം ശക്തമാക്കാൻ പുതിയ ഡെലിവറി പ്ലാറ്റ്‌ഫോം

കുവൈത്ത് : കുവൈത്തിൽ ഉപഭോക്തൃ സംരക്ഷണം ശക്തമാക്കുന്നതിനും വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുന്നതിനുമായി ഡെലിവറി പ്ലാറ്റ്ഫോമുകൾക്ക് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. വാണിജ്യ, വ്യവസായ മന്ത്രി ഒസാമ ബൂദായ് ആണ് ഈ പുതിയ ചട്ടങ്ങൾക്ക് അംഗീകാരം നൽകിയത്. ഉൽപന്നങ്ങൾ പ്രദർശിപ്പിച്ച് ഓർഡറുകളും വിതരണവും നടത്തുന്ന എല്ലാ പ്ലാറ്റ്ഫോമുകൾക്കും ഈ ചട്ടം ബാധകമായിരിക്കും. എന്നാൽ റെസ്റ്റോറന്റ് ഡെലിവറികളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ ലൈസൻസുള്ള എല്ലാ പ്ലാറ്റ്ഫോമുകളും 2026 സെപ്റ്റംബർ ഒന്നിനകം തങ്ങളുടെ രജിസ്ട്രേഷൻ പുതുക്കണമെന്നും നിലവിലുള്ള കരാറുകൾ പുതിയ […]
Read more

ടിസിഎസ് കേസിലെ പ്രതി നിദ ഖാന് ജാമ്യം: പ്രതി ​ഗർഭിണി

മുംബൈ: ടിസിഎസ് (ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്) മുന്‍ ജീവനക്കാരി നിദ ഖാന് ജാമ്യം അനുവദിച്ച് മഹാരാഷ്ട്രയിലെ നാസിക്കിലുള്ള പ്രത്യേക കോടതി. തൊഴിലിടത്തിലെ പീഡനവും മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട കേസിലാണ് നിദ ഖാന്‍ അറസ്റ്റിലായത്. ഒരു സ്ത്രീയും ജയിലില്‍ പ്രസവിക്കേണ്ടി വരുന്ന ആഘാതം ഏറ്റുവാങ്ങേണ്ടുന്ന അവസ്ഥയിലൂടെ കടന്നുപോകരുതെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ഭഗവാന്‍ കൃണന്റെ ജനനവുമായി ആ സാഹചര്യത്തെ കോടതി താരതമ്യം ചെയ്തു. അത്തരം ഒരു സാഹചര്യം അമ്മയ്ക്കും നവജാത ശിശുവിനും ഒഴിവാക്കാനാകാത്ത മാനസിക വിഷമം ഉണ്ടാക്കുമെന്നും കോടതി […]
Read more

വ്യാജ ബിരുദം ഉപയോ​ഗിച്ച് നിയമനം; ബീഹാറിൽ 3035 അധ്യാപകർക്ക് ജോലി നഷ്ടമാകും

പട്ന: ബീഹാറിൽ വ്യാജ ബിരുദം ഉപയോ​ഗിച്ച് നിയമനം നടത്തി. 3035 അധ്യാപകർക്ക് ജോലി നഷ്ടമാകും. വ്യാജ ബിരുദവും സർട്ടിഫിക്കറ്റുകളും ഉപയോഗിച്ച് നിയമനം നടത്തിയതിനെതിരെയാണ് സർക്കാർ നടപടി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അധ്യാപകർക്കെതിരെ നടപടി ആരംഭിച്ചു. 2006 നും 2015 നും ഇടയിൽ നടത്തിയ നിയമനങ്ങളെക്കുറിച്ച് വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. ഈ അധ്യാപകരെ പ്രതികളാക്കി 1,830 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു. വ്യാജ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നിയമന സമയത്ത് ഉപയോഗിച്ച വ്യാജ അക്കാദമിക് രേഖകൾ എന്നിവ ഉൾപ്പെടുന്ന വ്യാപകമായ […]
Read more

താലിബാൻ കൃഷി മന്ത്രി ഇന്ത്യയിൽ; കാർഷികരംഗത്ത് സഹകരണം ശക്തമാക്കാൻ തീരുമാനം

ന്യൂഡൽഹി: വിത്തുകൾ, ജലസേചനം, ഗവേഷണം, കാർഷിക വ്യാപാരം തുടങ്ങിയ മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൃഷി, കന്നുകാലി വളർത്തൽ രംഗങ്ങളിൽ ദീർഘകാല റോഡ്മാപ്പ് തയ്യാറാക്കാൻ ഇന്ത്യയും അഫ്ഗാനിസ്ഥാനും സംയുക്ത വർക്കിങ് ഗ്രൂപ്പ് രൂപീകരിക്കും. ബുധനാഴ്ച ന്യൂഡൽഹിയിൽ കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാനും അഫ്ഗാനിസ്ഥാൻ കൃഷി-ജലസേചന-കന്നുകാലി സംരക്ഷണ വകുപ്പ് മന്ത്രി മൗലവി അതാവുല്ല ഒമരിയും തമ്മിൽ നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് തീരുമാനം. നിർദിഷ്ട വർക്കിങ് ഗ്രൂപ്പ് ഇരുരാജ്യങ്ങൾക്കുമിടയിൽ ഔദ്യോഗിക ഇടപെടലുകൾ സുഗമമാക്കുകയും ഇരുരാജ്യങ്ങളുടെയും മുൻഗണനകൾ അടിസ്ഥാനമാക്കി പുതിയ […]
Read more

Recent News