Category: national

സോഷ്യല്‍ മീഡിയയില്‍ നിയന്ത്രണം കടുപ്പിച്ച് കേന്ദ്രസര്‍ക്കാർ; അഞ്ചുമാസത്തിനിടെ 1.95 ലക്ഷം പോസ്റ്റുകൾ വിലക്കി

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. അഞ്ച് മാസത്തിനിടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് പ്ലാറ്റ്‌ഫോമുകള്‍ക്ക് നല്‍കിയത് 1.95 ലക്ഷം ബ്ലോക്കിംഗ് ഓര്‍ഡറുകളാണ്. ഓരോ മിനിറ്റിലും ഓരോ അക്കൗണ്ടോ പോസ്റ്റോ നീക്കം നീക്കം ചെയ്യാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. ഏകദേശം 1275 ബ്ലോക്കിംഗ് ഓര്‍ഡറുകളാണ് ഒരു ദിവസം ഇവയ്ക്ക് ലഭിക്കുന്നത്. ഏറ്റവും കൂടുതല്‍ നോട്ടീസ് ലഭിച്ചത് ഇന്‍സ്റ്റഗ്രാമിനാണ്. ഏകദേശം ഒരു ലക്ഷത്തോളം നോട്ടീസുകളാണ് ലഭിച്ചത്. ഫേസ്ബുക്കിന് 80,000വും യൂട്യൂബിന് 15,000വും ഓര്‍ഡറുകള്‍ ലഭിച്ചു. മാര്‍ച്ച് മുതല്‍ ജൂലൈ […]
Read more

കേരള ഇനി കേരളം; പുനര്‍ നാമകരണ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചു

ന്യൂഡൽഹി: കേരളം ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. പുനര്‍ നാമകരണ ബില്ലില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പുവെച്ചു. നേരത്തെ രാജ്യസഭയും ലോക്‌സഭയും ബില്‍ പാസാക്കിയിരുന്നു. സര്‍ക്കാര്‍ രേഖകളില്‍ ഇനി കേരള എന്നതിന് പകരം കേരളം എന്നാകും രേഖപ്പെടുത്തുക. ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചതോടെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ എല്ലാ ഔദ്യോഗിക രേഖകളിലും ഇംഗ്ലിഷ് ഉള്‍പ്പെടെയുള്ള ഇതര ഭാഷകളിലും ‘Government of Kerala’ എന്നതിനു പകരം ‘Government of Keralam’ […]
Read more

കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണിക്ക് സാധ്യത; മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം

ന്യൂഡൽഹി: ബിജെപി പുന:സംഘടന നടന്ന സാഹചര്യത്തിൽ കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്ന് വിവരം. ബിജെപി ട്രഷറർ സ്ഥാനത്ത് തിരിച്ചെത്തിയ പിയൂഷ് ഗോയൽ മന്ത്രിസ്ഥാനത്തും തുടരും എന്നാണ് സൂചന. ബിജെപി പാർലമെൻ്ററി ബോർഡിലേക്കും പിയുഷ് ഗോയലിനെ പരിഗണിച്ചേക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിൻ്റെ പേരും പാർലമെൻ്ററി ബോർഡിലേക്ക് ആലോചിക്കുന്നുണ്ട്. ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്ത് തുടരും. നിലവിലെ മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റത്തിന് സാധ്യതയുണ്ട്. നിർമ്മല സീതാരാമൻ, നിതിൻ ഗഡ്കരി, അശ്വിനി വൈഷ്ണവ് തുടങ്ങിയവരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകുമെന്നാണ് അഭ്യൂഹം. കഴിഞ്ഞ […]
Read more

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പുതിയ ഓഫീസ് നിർമാണത്തിൽ ക്രമക്കേടെന്ന് ആരോപണം

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പുതിയ ഓഫീസ് സമുച്ചയത്തിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് ടെണ്ടർ ക്രമക്കേടുകൾ നടന്നതായി ആരോപണം. 5.54 കോടി രൂപ ചെലവിൽ നടത്തുന്ന നിർമാണ പ്രവൃത്തികളിൽ സുതാര്യതയില്ലെന്നും സർക്കാർ കരാർ ചട്ടങ്ങൾ പൂർണമായും ലംഘിക്കപ്പെട്ടെന്നുമാണ് പ്രധാന ആക്ഷേപം. നിർമാണത്തിനുള്ള ഇ-ടെണ്ടർ ഔദ്യോഗിക ടെണ്ടർ പോർട്ടലിൽ കൃത്യസമയത്ത് പ്രസിദ്ധീകരിച്ചിരുന്നില്ല. പത്രങ്ങളിൽ പരസ്യം നൽകി നാല് ദിവസത്തിന് ശേഷം മാത്രമാണ് ഇ-ടെണ്ടർ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാക്കിയത്. ടെണ്ടർ നടപടികൾ പൂർത്തിയാകുന്നതിനും കരാർ ഔദ്യോഗികമായി നൽകുന്നതിനും മുൻപ് തന്നെ പദ്ധതി പ്രദേശത്ത് […]
Read more

വന്ദേമാതരം ആലാപന വിവാദം: സോണിയഗാന്ധിക്ക് പിന്തുണയുമായി എം എ ബേബി

ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി. സോണിയ ഗാന്ധിക്ക് പിന്തുണ നല്‍കിയാണ് എംഎ ബേബി രംഗത്ത് വന്നത്. സോണിയ ഗാന്ധിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളില്‍ കഴമ്പ് ഇല്ലെന്ന് എം എ ബേബി പറഞ്ഞു. പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് സോണിയാഗാന്ധിക്കെതിരെയുള്ള കേസുകളെന്നും അദ്ദേഹം പറഞ്ഞു. എഐസിസി ആസ്ഥാനത്ത് സംഭവിച്ചത് കോണ്‍ഗ്രസ് വിശദീകരിച്ചതാണെന്നും എം എ ബേബി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ദിമാഗി നക്‌സല്‍’ പ്രസ്താവനയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങളിലും അദേഹം […]
Read more

അരുണാചൽ പ്രദേശിലെ മിന്നൽ പ്രളയം: കാണാതായ ഇന്ത്യൻ സൈനികർക്കായുള്ള തിരച്ചിൽ തുടരുന്നു

ഡൽഹി: അരുണാചൽ പ്രദേശിലെ ദിബാങ് വാലിയിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ അഞ്ച് ഇന്ത്യൻ സൈനികർക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്. മിലിട്ടറി ക്യാമ്പിലെ രണ്ട് താൽക്കാലിക ഷെൽട്ടറുകൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതിനെത്തുടർന്ന് കാണാതായ 3 സൈനികർക്കായി കരസേന, ഐടിബിപി, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നീ വിഭാഗങ്ങൾ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അതേസമയം, ഉത്തരാഖണ്ഡിലെ ചമോലിയിലുള്ള നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽ കാണാതായ രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. സുരക്ഷാ വീഴ്ചകളെക്കുറിച്ചുള്ള ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് […]
Read more

ഔദ്യോഗിക വസതിക്ക് മുന്നിലെ ബോര്‍ഡില്‍ മാറ്റം വരുത്തി വി. കെ ശ്രീകണ്ഠന്‍ എംപി

ന്യൂഡൽഹി: സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളം എന്നാക്കിയ ബില്‍ പാര്‍ലമെന്‍റില്‍ പാസായതിന് പിന്നാലെ ഔദ്യോഗിക വസതിക്ക് മുന്നിലെ ബോര്‍ഡില്‍ മാറ്റം വരുത്തി വി കെ ശ്രീകണ്ഠന്‍ എംപി. മണ്ഡലമായ പാലക്കാടിന് ഒപ്പമുള്ള സംസ്ഥാനത്തിന്‍റെ പേര് കേരളം എന്ന് മാറ്റിയെഴുതി. കേരളത്തില്‍ നിന്നുള്ള എംപിമാരില്‍ ആദ്യമായി ഔദ്യോഗിക ബോര്‍ഡില്‍ മാറ്റം വരുത്തിയത് താനാണെന്ന് ശ്രീകണ്ഠന്‍ അവകാശപ്പെട്ടു. നോര്‍ത്ത് അവന്യൂവിലെ പത്താം നമ്പര്‍ വസതിയാണ് വി കെ ശ്രീകണ്ഠന് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
Read more

എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ലഹരി പരിശോധന; കടുപ്പിച്ച് എയർ ഇന്ത്യ

ന്യൂഡൽഹി: ആകാശച്ചുഴിയിൽപെട്ട ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റ് ലഹരി ഉപയോഗിച്ചതായുള്ള അന്വേഷണ റിപ്പോർട്ടിന് പിന്നാലെ പൈലറ്റുമാരുടെ ലഹരിപരിശോധന ശക്തമാക്കി എയർ ഇന്ത്യ. എല്ലാ പൈലറ്റുമാരും നിർബന്ധിത പരിശോധന പൂർത്തിയാക്കണമെന്ന് ജീവനക്കാർക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ എയർ ഇന്ത്യ ആവശ്യപ്പെട്ടു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിലെ പൈലറ്റുമാർക്ക് പരിശോധന ബാധകമാണ്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) നൽകിയ നിർദേശപ്രകാരങ്ങൾക്കപ്പുറത്തുള്ള സുരക്ഷയും പ്രൊഫഷണലിസവും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അതിനാൽ എല്ലാ പൈലറ്റുമാരേയും നിലവിലെ നിയമങ്ങൾക്കനുസൃതമല്ലാത്ത ലഹരിമരുന്നുകളോ മറ്റേതെങ്കിലും തരത്തിലുള്ള മരുന്നുകളോ […]
Read more

സ്പീക്കർ നടത്തിയ ചായ സത്ക്കാരത്തിൽ പങ്കെടുത്ത് ഡിഎംകെ എംപി കനിമൊഴി

ന്യൂഡൽഹി: പാർലമെന്റ് വർഷകാല സമ്മേളനത്തിന്റെ അവസാന ദിനം ലോക്സഭാ സ്പീക്കർ നടത്തിയ ചായ സത്ക്കാരത്തിൽ പങ്കെടുത്ത് ഡിഎംകെ എംപി കനിമൊഴി. ഇന്ത്യാ സഖ്യം ചായ സത്ക്കാരം കോൺ​ഗ്രസ് ബഹിഷ്കരിച്ചിരുന്നു. അമിത് ഷായുടെ കൂടെ ഇരിക്കാൻ തയ്യാറല്ലാത്തതു കൊണ്ടാണ് ചായസത്ക്കാരം ബഹിഷ്ക്കരിച്ചതെന്ന് കെ.സി വേണുഗോപാൽ എംപി പറഞ്ഞു. കനിമൊഴി പങ്കെടുത്തതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കറുടെ ചായ സൽക്കാരം രാഹുൽ ഗാന്ധി ബഹിഷ്കരിച്ചിരുന്നു. കിരൺ റിജിജു വിളിച്ചെങ്കിലും വരുന്നില്ലെന്ന് രാഹുൽ അറിയിച്ചു. സെഷനിലെ അവസാന ദിനം പ്രധാനമന്ത്രി നരേന്ദ്ര […]
Read more

വാടക ഇനി ഒന്നിച്ചുകൊടുക്കേണ്ട; ദുബൈയിൽ ‘റെന്റ് നൗ, പേ ലേറ്റർ’ സേവനം സെപ്റ്റംബറിൽ

ദുബൈ: പ്രവാസികളടക്കമുള്ളവർക്ക് ആശ്വാസമായി ദുബൈയിൽ ‘റെന്റ് നൗ, പേ ലേറ്റർ’ സേവനം വരുന്നു. പദ്ധതി പ്രകാരം വീട്ടുടമസ്ഥർക്ക് വാർഷിക വാടക ബാങ്ക് മുൻകൂറായി നൽകും. വാടകക്കാർക്ക് 12 മാസം വരെയായി പലിശയില്ലാതെ ഇത് തിരിച്ചടയ്ക്കാം. സേവനം സെപ്റ്റംബറിൽ ആരംഭിക്കുമെന്നാണ് ഇമാറാത്ത് അൽ യൗമടക്കം റിപ്പോർട്ട് ചെയ്യുന്നത്. ഒരു കൊല്ലത്തെ വാടക ഒന്നിച്ചുകൊടുക്കാൻ ബുദ്ധിമുട്ടുന്നവർക്ക് സേവനം ഏറെ ഉപകാരപ്പെടും. ഒരു പ്രാദേശിക ബാങ്കുമായി സഹകരിച്ച് ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റാ (ഡിഎൽഡി)ണ് സംരംഭം നടപ്പാക്കുന്നത്. നിർദ്ദിഷ്ട സംവിധാനം പ്രകാരം വാടകക്കാരൻ […]
Read more

Recent News