Category: national

ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം സൂക്ഷിച്ചു; സൊമാറ്റോക്ക് നോട്ടീസ് അയച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്

ബെംഗളൂരു: ബെംഗളൂരുവിൽ ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം സൂക്ഷിച്ചതിന് സൊമാറ്റോക്ക് നോട്ടീസ് അയച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്. ബെംഗളൂരു ഹൈപ്പര്‍പ്യൂറിലെ വെയര്‍ഹൗസിലാണ് നിരവധി ഭക്ഷ്യ ഉത്പന്നങ്ങളുടെ ലേബലിംഗ്, ലൈസന്‍സിംഗ്, സംഭരണം എന്നിവയില്‍ പിഴവുകള്‍ കണ്ടെത്തിയത് .എഫ്എസ്എസ്എഐ ലൈസന്‍സ് നമ്പര്‍ ലഭ്യമല്ലാത്ത 146 കിലോഗ്രാം കോഴി ഇറച്ചി, 300 കിലോ അരി, 20 കിലോ ഡ്രൈ ഫ്രൂട്ട്‌സ്, 15 കിലോ മസാല എന്നിവ ഉദ്യോഗസ്ഥര്‍ വെയര്‍ഹൗസില്‍ നിന്നും കണ്ടത്തിയിരുന്നു. മാനുഫാച്ചറിങ്ങ് ഡേറ്റ്, പാക്കേജ് ഡേറ്റ്, എവിടെ നിന്നു വാങ്ങി എന്നിവ ഒന്നും […]
Read more

ഗുട്ക, പാന്‍ മസാല തുടങ്ങിയ ലഹരി ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: ലഹരി പദാർത്ഥങ്ങളായ ഗുട്ക, പാൻ മസാല എന്നിവയുടെ വിൽപ്പന നിരോധിച്ച് കർണാടക സർക്കാർ. ലഹരി ഉൽപ്പന്നങ്ങളുടെ നിർമാണത്തിനും വിൽപ്പനയ്ക്കും ഒരു വർഷത്തേക്കാണ് സർക്കാർ നിരോധനമേർപ്പെടുത്തിയിരിക്കുന്നത്. കർണാടക ഭക്ഷ്യസുരക്ഷാ കമ്മീഷണറാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയെന്നതാണ് നിരോധനം കൊണ്ട് ഉദ്ദേശ്യമെന്ന് അധികൃതർ അറിയിച്ചു. ഗുട്ക, പാൻ മസാല, നിക്കോട്ടിൻ/പുകയില അടങ്ങിയ മറ്റ് നിരോധിത ലഹരിവസ്തുക്കൾ എന്നിവയുടെ നിർമാണം, ശേഖരിച്ചുവെക്കൽ, കടത്തൽ, വിതരണം, വിൽപ്പന എന്നിവയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് വിജ്ഞാപനം […]
Read more

വീണ്ടും കൂട്ട പിരിച്ചുവിടലിനൊരുങ്ങി ഒറാക്കിള്‍

മുംബൈ: ഐടി ഭീമനായ ഒറാക്കിള്‍ വീണ്ടും പിരിച്ചുവിടലിനൊരുങ്ങുന്നു. പിരിച്ചുവിടേണ്ട ജീവനക്കാരുടെ പട്ടിക തയാറാക്കാന്‍ മാനേജര്‍മാരോട് കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്തംബര്‍ ഒന്നിനുള്ളില്‍ ജീവനക്കാരെ പിരിച്ചുവിടും. ഈ പിരിച്ചുവിടലും കൂടി യാഥാര്‍ഥ്യമായാല്‍ ഏകദേശം 21,000 പേര്‍ക്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒറാക്കിളില്‍ ജോലി നഷ്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്തംബറില്‍ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദം തുടങ്ങുന്നതിന് മുമ്പ് പിരിച്ചുവിടല്‍ പൂര്‍ത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. എന്നാല്‍, പിരിച്ചുവിടല്‍ സംബന്ധിച്ച വാര്‍ത്തകള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ഒറാക്കിള്‍ തയാറായിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും ഒറാക്കിള്‍ പിരിച്ചുവിടല്‍ നടത്തിയിരുന്നു. […]
Read more

സൈനിക് സ്കൂളിൽ അധ്യാപക ഒഴിവുകൾ; 47,600 രൂപ വരെ ശമ്പളം

കർണാടകയിലെ കുടക് സൈനിക് സ്കൂളിൽ പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ , ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ, ജനറൽ എംപ്ലോയി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ അഞ്ച് ഒഴിവുകളാണുള്ളത്. പിജിടി കെമിസ്ട്രി, ടിജിടി ഇംഗ്ലീഷ്, ടിജിടി ഹിന്ദി, ടിജിടി സോഷ്യൽ സയൻസ്, ജനറൽ എംപ്ലോയി എന്നീ വിഭാഗങ്ങളിലാണ് ഓരോ ഒഴിവുകൾ വീതമുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾ ഔദ്യോഗിക വിജ്ഞാപനം പരിശോധിച്ച് 2026 ഓഗസ്റ്റ് 21-ന് മുൻപായി അപേക്ഷിക്കേണ്ടതാണ്. പിജിടി കെമിസ്ട്രി: ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 50% മാർക്കോടെ ബിരുദാനന്തര ബിരുദവും ബി.എഡും […]
Read more

ഡൽഹി സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ ഇനി ഇഡ്ഡലിയും സാമ്പാറും; ആഗസ്റ്റ് 24 മുതൽ നടപ്പിലാക്കും

ന്യൂഡൽഹി: ഡൽഹിയിലെ സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽ മാറ്റം വരുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്. പ്രധാനമന്ത്രി പോഷൺ പദ്ധതിക്ക് കീഴിൽ ഇനി മുതൽ ആഴ്ചയിലൊരിക്കൽ വിദ്യാർഥികൾക്ക് ഇഡ്ഡലിയും സാമ്പാറും നൽകും. ആഗസ്റ്റ് 24-നുള്ളിൽ ഇത് നടപ്പിലാക്കാൻ സ്കൂളുകൾക്കും ഭക്ഷണം വിതരണം ചെയ്യുന്ന ഏജൻസികൾക്കും ഡയറക്ടറേറ്റ് നിർദ്ദേശം നൽകി. നിലവിലുള്ള വിഭവങ്ങൾക്ക് പകരമായി പുതിയ രുചികളും പോഷകഗുണമുള്ള ഭക്ഷണങ്ങളും ഉൾപ്പെടുത്തിയാണ് ആറുദിവസത്തെ മെനു തയ്യാറാക്കിയിരിക്കുന്നത്. റാഗി ഹൽവയ്ക്ക് പകരം ഗോതമ്പ് ഹൽവയും കടലമസാലയും ഗോതമ്പ് നുറുക്കിന് പകരം മണിച്ചോളം, ബജ്റ […]
Read more

ജോൺ ബ്രിട്ടാസിനെതിരെ ‘ലുങ്കിവാല’ പരാമർശം; ബിജെപി എംപി സുഷ്മിത ദേവിനെതിരെ അവകാശലംഘനത്തിന് നോട്ടീസ്

ന്യൂഡൽഹി: ജോൺ ബ്രിട്ടാസ് എംപിയെ സുഷ്മിത ദേവ് ‘ലുങ്കിവാല’ എന്ന് വിളിച്ചതിനെതിരെ രാജ്യസഭയിൽ പ്രതിഷേധം. ബ്രിട്ടാസ് രാജ്യസഭയിൽ വിഷയം ഉന്നയിക്കുകയായിരുന്നു. മലയാളിയെന്ന നിലയിൽ ഓരോ നിമിഷവും അഭിമാനത്തോടെയാണ് ജീവിക്കുന്നതെന്ന് ബ്രിട്ടാസ് പറഞ്ഞു. അപമാനിച്ച അംഗം തന്നെ നിരന്തരം ശല്യപ്പെടുത്തിയെന്നും ലുങ്കിവാല എന്ന് നിരന്തരം വിളിച്ച് പരിഹസിച്ചെന്നും ബ്രിട്ടാസ് സഭയിൽ പറഞ്ഞു. എല്ലാ അംഗങ്ങളും തുല്യരാണെന്നും സ്ഥലഭേദങ്ങളില്ലെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പ്രതികരിച്ചു. രാജ്യവിരുദ്ധമായതോ, വ്യക്തി വിരോധമോ അംഗീകരിക്കാനാവില്ല. സുഷ്മിത ദേവിനും പരാതിയുണ്ടെന്നും അതും കേൾക്കണമെന്ന് റിജിജു വ്യക്തമാക്കി. […]
Read more

എല്ലാ വിഷയത്തിലും ചർച്ചയ്ക്ക് തയ്യാർ, പ്രതിപക്ഷം ഒളിച്ചോടുകയാണെന്ന് അമിത് ഷാ

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന പ്രതിഷേധത്തില്‍ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ വിഷയത്തിലും ചർച്ചയ്ക്ക് തയ്യാറെന്ന് അമിത് ഷാ പറഞ്ഞു. സഭ നടക്കാൻ അനുവദിക്കണമെന്നും സ്പീക്കർക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് നൽകിയെന്നും അമിത് ഷാ‌ പറഞ്ഞു. ഇന്ന് ചർച്ച തുടങ്ങിയാൽ നാളെ വൈകിട്ട് മറുപടി നൽകാമെന്നും അമിത് ഷാ മാധ്യമങ്ങളോട് പ്രതികരിച്ചു. ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെയാണ് അമിത് ഷായുടെ പ്രതികരണം. 24 മണിക്കൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് മറുപടി നല്‍കാമെന്നും, പ്രതിപക്ഷം ഒളിച്ചോടുകയാണെന്നും […]
Read more

സ്ത്രീകളുടെ വസ്ത്രധാരണമല്ല, പുരുഷന്മാരുടെ പെരുമാറ്റമാണ് പ്രശ്നം; ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല എന്ന സുപ്രധാന നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി. സ്ത്രീകളെ നിയന്ത്രിക്കുന്നതിന് പകരം പുരുഷന്മാരുടെ പെരുമാറ്റത്തിൽ മാറ്റം വേണമെന്നാണ് കോടതി പരാമർശിച്ചത്. വസ്ത്രധാരണം ചൂണ്ടിക്കാട്ടി സ്ത്രീയെ കുറ്റപ്പെടുത്താനാകില്ല. ലൈംഗികാതിക്രമ കേസിൽ പ്രതിയെ വെറുതെ വിട്ട നടപടി റദ്ദാക്കിക്കൊണ്ട് ആയിരുന്നു കോടതി നിരീക്ഷണം.സ്ത്രീകളെ നിയന്ത്രിക്കുന്നതിന് പകരം പുരുഷന്മാരുടെ പെരുമാറ്റത്തിൽ മാറ്റം വേണമെന്നും ഡൽഹി ഹൈക്കോടതി പറ‍ഞ്ഞു. എല്ലാവരോടും മാന്യമായി പെരുമാറാൻ കുട്ടികളെ പഠിപ്പിക്കുകയാണ് മാതാപിതാക്കളും സമൂഹവും ചെയ്യേണ്ടതെന്ന് ജസ്റ്റിസ് ചന്ദ്രശേഖരൻ സുധ നിരീക്ഷിച്ചു. […]
Read more

രാജ്യത്തെ യുവത്വത്തെ വീണ്ടും പ്രകീർത്തിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുതെന്നും യുവാക്കൾ അവർ ആരാധിക്കുന്ന ആരുടെയങ്കിലും ആത്മകഥ വായിക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഒരു പ്രത്യേക കാലഘട്ടത്തിലെ ചരിത്ര സംഭവങ്ങളെപ്പറ്റി അതിൽ നിന്ന് അറിയാമെന്നും മോദി പറഞ്ഞു. റാം നാഥ് കോവിന്ദിൻ്റെ ആത്മകഥാ പ്രകാശന വേളയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. അതേസമയം, രാജ്യത്തെ യുവത്വത്തെ വീണ്ടും പ്രകീർത്തിച്ച് പ്രധാനമന്ത്രി രം​ഗത്തെത്തി. രാജ്യത്തെ യുവത്വം ഭാവിയിലെ മാത്രമല്ല. വർത്തമാനകാലത്തെ ഏറ്റവും വലിയ ശക്തിയാണെന്നും മോദി പറഞ്ഞു. സംവേദനക്ഷമത, സേവന […]
Read more

മുംബൈയിൽ കെട്ടിടത്തിന് വൻ തീപിടിത്തം; രണ്ട് പേർ മരിച്ചു, ആറ് പേർക്ക് പരിക്ക്

മുംബൈ: മുംബൈ വിലെ പാർലെ വെസ്റ്റിൽ 12 നില കെട്ടിടത്തിന്റെ 11-ാം നിലയിൽ തീപിടിത്തം. രണ്ട് വയസ്സുകാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 10 ഓടെയാണ് മുംബൈ ഫയർ ബ്രിഗേഡിന് തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചത്. 11-ാം നിലയിലെ ഏകദേശം 4,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഭാഗത്താണ് തീപടർന്നത്. വൈദ്യുത വയറിംഗും ഇൻസ്റ്റലേഷനുകളും എസി യൂണിറ്റും വീട്ടുപകരണങ്ങളും സോഫ, കിടക്ക, ഫാൾസ് സീലിങ്, അടുക്കള ഉപകരണങ്ങൾ എന്നിവയും തീപിടിത്തത്തിൽ കത്തിനശിച്ചു.തീപിടിത്തം ആദ്യം […]
Read more

Recent News