Category: national

സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും

ന്യൂഡൽഹി: രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരവും യുവശക്തിയും മുഖ്യപ്രമേയമാകും. ദേശീയഗീതത്തിന്റെ 150-ാം വാർഷികത്തിൽ ചരിത്രത്തിലാദ്യമായി ഈ വർഷം ചെങ്കോട്ടയിൽ വന്ദേമാതരം ആലപിക്കപ്പെടുമെന്ന് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ് അറിയിച്ചു. ചെങ്കോട്ടയിലേക്ക് പ്രധാനമന്ത്രി എത്തുമ്പോഴായിരിക്കും വന്ദേമാതരം മുഴങ്ങുക. തുടർന്ന് ദേശീയപതാക ഉയർത്തിയശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിലെ യുവജനങ്ങളുടെ സംഭാവന അംഗീകരിച്ചുകൊണ്ടാണ് യുവശക്തിപ്രമേയം സ്വീകരിച്ചിരിക്കുന്നതെന്ന്‌ സെക്രട്ടറി പറഞ്ഞു. സി.ജെ.പി.യുടെ നേതൃത്വത്തിൽ നടന്ന രാജ്യവ്യാപക യുവജനപ്രക്ഷോഭത്തിന് ശേഷമാണ് യുവജനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള സർക്കാർ ആഘോഷമെന്നത് […]
Read more

സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണയ്ക്കും വധഭീഷണി ; അന്വേഷണം ആരംഭിച്ച് പോലീസ്

കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ മുൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണ ഗാംഗുലിക്കും നേരെ വധഭീഷണി. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഗാംഗുലിക്ക് ഭീഷണി കത്തുകൾ ലഭിച്ചുവരികയാണെന്നും ഇതിൽ തനിക്കും ഭാര്യക്കും വധഭീഷണിയുണ്ടെന്നും അദ്ദേഹം പോലീസിൽ പരാതി നൽകി. സംഭവത്തിൽ കൊൽക്കത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാണ് ഗാംഗുലി. കഴിഞ്ഞ ആറുമാസത്തോളമായി ഗാംഗുലിയുടെ പേരിൽ ഇത്തരം കത്തുകൾ ലഭിക്കുന്നുണ്ടെങ്കിലും തുടക്കത്തിൽ ഇവ ഗൗരവമായി എടുത്തിരുന്നില്ല. എന്നാൽ, കഴിഞ്ഞ […]
Read more

ടി ജി മോഹൻദാസ് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: ഡൽഹി ജന്തർമന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരേ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ ടി ജി മോഹൻദാസ് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകും. ഇന്നലെ ജാമ്യം ലഭിച്ചെങ്കിലും ജാമ്യ വ്യവസ്ഥ പ്രകാരമാണ് ഹാജരാകുന്നത്. തുട‍ച്ചയായ മൂന്ന് ദിവസം ഹാജരാകണമെന്നാണ് ജാമ്യ വ്യവസ്ഥ. 10 മണിക്ക് അനഷണ ഉദ്യോഗസ്ഥ‍ർക്ക് മുന്നിൽ ഹാജരാകണം. ഇതുകൂടാതെ എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകേണ്ടതുണ്ട്. ഉപാധികളോടെയാണ് ടി ജി മോഹൻദാസിന് തിരുവനന്തപുരം എസിജെഎം കോടതി ജാമ്യം നൽകിയത്. മോഹൻദാസിനെതിരെ കലാപത്തിന് ആഹ്വാനം […]
Read more

വാഹനാപകടത്തില്‍ എ.ആര്‍ റഹ്മാന്റെ മകന് പരിക്ക്

ചെന്നൈ: ചെന്നൈയിലുണ്ടായ വാഹനാപകടത്തില്‍ എ. ആര്‍ റഹ്മാന്റെ മകനും ഗായകനുമായ എ ആര്‍ അമീന് പരിക്ക്. ചെന്നൈ ഗിണ്ടിയിലെ തിരക്കേറിയ കാത്തിപ്പാറ ഫ്‌ളൈ ഓവറിന് സമീപം അമീന്‍ സഞ്ചരിച്ച വാഹനവും മറ്റൊരു വാഹനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കോയമ്പേട്ടില്‍ നിന്ന് ചെന്നൈയിലേക്ക് സുഹൃത്തിനൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഉടന്‍ തന്നെ അമീനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. അമീന്റെ പരിക്ക് ഗുരുതരമല്ല. തിങ്കളാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് അപകടമുണ്ടായത്. അമീനും സുഹൃത്തും സഞ്ചരിച്ച പോര്‍ഷെ […]
Read more

സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിലെ ചടങ്ങുകളിൽ വന്ദേമാതരം ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ

‌ന്യൂഡൽഹി: ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിലെ ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം ദേശീയഗാനത്തിന് തൊട്ടുമുമ്പായിട്ടായിരിക്കും ദേശീയ ഗീതമായ വന്ദേമാതരം ആലപിക്കുക. ചെങ്കോട്ടയിലെ ഔദ്യോഗിക ചടങ്ങുകളുടെ പട്ടികയിൽ വന്ദേമാതരം ഒരു പ്രധാന ഇനമായി ഉൾപ്പെടുത്തുന്നത് ഇതാദ്യമായാണ്. ദേശീയഗാനത്തിന് നൽകിവരുന്ന അതേ നിയമപരിരക്ഷ ദേശീയ ഗീതമായ വന്ദേമാതരത്തിനും ഉറപ്പാക്കുന്ന ‘ദേശീയ ബഹുമതികളെ അപമാനിക്കുന്നത് തടയുന്നതിനുള്ള (ഭേദഗതി) ബിൽ 2026’ പാർലമെന്റ് പാസാക്കിയതിന് പിന്നാലെയാണ് ഈ തീരുമാനം. പുതിയ […]
Read more

നേത്രചികിത്സയ്ക്കായി അഭിഷേക് ബാനർജിക്ക് വിദേശത്ത് പോകാം; അനുമതി നൽകി സുപ്രീംകോടതി

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിക്ക് നേത്രചികിത്സയ്ക്ക് വിദേശത്തേക്ക് പോകാൻ അനുമതി നൽകി സുപ്രീംകോടതി. പശ്ചിമ ബംഗാൾ സർക്കാരിൻ്റെ എതിർപ്പ് തള്ളിയ കോടതി, ഓരോ വ്യക്തിക്കും വിദേശത്തേക്ക് പോകാനും ചികിത്സ തിരഞ്ഞെടുക്കാനും അവകാശമുണ്ടെന്ന് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അഭിഷേക് ബാനർജി ചികിത്സയ്ക്കായി മൂന്നാഴ്ചത്തേക്ക് വിദേശത്തേക്ക് പോകുന്നതിന് മറ്റ് ഗുരുതരമായ തടസ്സങ്ങളില്ലെന്നും ഉപാധികളോടെ അനുമതി നൽകാമെന്നും കോടതി ഉത്തരവിട്ടു. […]
Read more

അമിത് ഷാ ഇന്നും ലോക്സഭയിൽ എത്തിയില്ല; ബില്ലുകള്‍ അവതരിപ്പിച്ച് സഹമന്ത്രിമാര്‍

ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായി. ബില്ലുകള്‍ അവതരിപ്പിക്കാന്‍ ലോക്‌സഭയില്‍ എത്താതെ അമിത് ഷാ. പകരം സഹമന്ത്രിമാര്‍ ബില്ലുകള്‍ അവതരിപ്പിച്ചു. അമിത് ഷാ സഭയില്‍ എത്താത്തതില്‍ പ്രതിപക്ഷം ബഹളം വെച്ചതോടെ ലോക്‌സഭയും രാജ്യസഭയും രണ്ട് മണി വരെ നിര്‍ത്തി വച്ചു.പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന്റെ അവസാന വാരവും പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭ നടപടികള്‍ തടസപ്പെടുന്ന കാഴ്ചയാണ് കണ്ടത്. അമിത് ഷാ യുടെ പേരില്‍ രണ്ട് ബില്ലുകളായിരുന്നു ലിസ്റ്റ് ചെയ്തത്. എന്നാല്‍, കേരളത്തിന്റെ പേരു മാറ്റുന്ന ബില്ല് സഹമന്ത്രി […]
Read more

ബിജെപിയുമായുള്ള സഖ്യത്തിന്റെ പേരിൽ തൃണമൂൽ വിമത എംപിമാരുടെ പാർട്ടിയിൽ ഭിന്നത

കൊൽക്കത്ത: തൃണമൂൽ കോൺ​ഗ്രസിലെ വിമത എംപിമാർ ചേർന്ന എൻസിപിഐ(നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ) പാർട്ടിയിൽ ഭിന്നതയെന്ന് റിപ്പോർട്ട്. ബിജെപിയുമായുള്ള സഖ്യത്തിന്റെ പേരിലാണ് പാർട്ടിയിൽ ഭിന്നത ഉടലെടുത്തത്. തൃണമൂൽ വിട്ടെത്തിയ എംപിമാരിൽ മൂന്ന് പേരാണ് ബിജെപി ബന്ധത്തിന്റെ പേരിൽ എൻസിപിഐയിൽ കലാപക്കൊടി ഉയർത്തിയിരിക്കുന്നത്. ബിജെപിയുമായി സഹകരിച്ചാൽ അത് തങ്ങളുടെ മണ്ഡലങ്ങളിലെ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയ്ക്കിടയാക്കുമെന്നാണ് ഇവരുടെ നിലപാട്. ബിജെപി ബന്ധത്തിന്റെ പേരിൽ മൂന്ന് എംപിമാർ തുടർച്ചയായി എൻഡിഎ യോ​ഗങ്ങളിൽനിന്ന് വിട്ടുനിൽക്കുകയാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു. തൃണമൂൽ വിട്ടെത്തിയ എംപിമാരായ അബു […]
Read more

വെള്ള ടി-ഷർട്ടിൽനിന്ന് നീലയിലേക്ക്, പിന്നെ പിങ്ക്; സോഷ്യൽമീഡിയയിൽ ചർച്ചയായി രാഹുൽ ഗാന്ധിയുടെ ‘നിറംമാറ്റം’

ന്യൂഡൽഹി: വെള്ള വസ്ത്രത്തിലാണ് രാഹുൽ ഗാന്ധിയെ മിക്കപ്പോഴും കാണാറുള്ളത്. എന്നാൽ, കഴിഞ്ഞ ദിവസം പ്രയാഗ്‌രാജിൽ വിദ്യാർഥികളുമായി സംസാരിക്കാൻ രാഹുൽ എത്തിയത് പിങ്ക് ഷർട്ട് ധരിച്ചാണ്. അന്നുമുതൽ സോഷ്യൽമീഡിയയിൽ അതൊരു ചൂടേറിയ ചർച്ചയാണ്. ഇത് വെറുമൊരു ഫാഷൻ ചേഞ്ച് മാത്രമല്ല, മറിച്ച് തന്റെ രാഷ്ട്രീയ പ്രതിച്ഛായ പുതുക്കാനുള്ള രാഹുലിന്റെ ബോധപൂർവ്വമായ ശ്രമമാണെന്നാണ് നെറ്റിസൺസ് വിലയിരുത്തുന്നത്. രാഹുൽ രാഷ്ട്രീയത്തിൽ സജീവമായ കാലംമുതൽ തുടർന്നുപോന്ന വെള്ള കുർത്ത അദ്ദേഹം ഉപേക്ഷിച്ചത് ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമാണ്. വെളുത്ത കുർത്തയും പൈജാമയും ഉപേക്ഷിച്ച് […]
Read more

കൂടുതല്‍ പ്രസവിക്കുന്നവര്‍ക്ക് ധനസഹായം; പുതിയ പദ്ധതിയുമായി വിജയ് സർക്കാർ

ചെന്നൈ: തമിഴ്‌നാട്ടില്‍ ജനന നിരക്ക് കുറയുന്നതില്‍ ആശങ്ക. കൂടുതല്‍ കുട്ടികളുള്ള രക്ഷിതാക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് വിജയ് സര്‍ക്കാരിന്റെ പരിഗണനയിലാണ്. ആന്ധ്രാപ്രദേശ് മാതൃകയില്‍ മൂന്നാമത്തെ കുട്ടിയെ പ്രവസിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി സർക്കാരിന്റെ ചര്‍ച്ചയിലുണ്ടെന്നും ആരോഗ്യമന്ത്രി കെ.ജി അരുണ്‍രാജ് പറഞ്ഞു. ജനന നിരക്ക് കുറയുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെ തന്നെ തകിടം മറിക്കും. മാത്രമല്ല, ജനന-മരണ ആനുപാതം കൃത്യമല്ലെങ്കില്‍ സമൂഹത്തിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടും. തമിഴ്‌നാട്ടില്‍ ജനന നിരക്ക് വലിയ തോതില്‍ കുറയുന്നു എന്നതാണ് ആശങ്ക. ഈ […]
Read more

Recent News