Category: national

ഹിമാചൽ പ്രദേശിൽ മഴക്കെടുതി രൂക്ഷം; 257 ഓളം പേരെ കാണാതായി

ഷിംല: ഹിമാചൽ പ്രദേശിൽ കാലവർഷ കെടുതി രൂക്ഷം. സംസ്ഥാനത്തുടനീളം 260 ഓളം റോഡുകൾ ഗതാഗത യോഗ്യമല്ലാതായി. ഉരുൾപൊട്ടലിലും മഴക്കെടുതിയിലുമായി 157 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. തോരാതെ പെയ്യുന്ന മഴയിൽ 900-ഓളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഏകദേശം 886 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തുണ്ടായതെന്ന് സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്‍ററിന്‍റെ പുതിയ റിപ്പോർട്ടിൽ പറയുന്നു. ജൂൺ 30 മുതൽ ഓഗസ്റ്റ് 9 വരെയുള്ള കണക്കുകൾ പ്രകാരം, ഉരുൾപൊട്ടലിലും മിന്നൽ പ്രളയത്തിലും 68 പേർ മരിച്ചു. റോഡപകടങ്ങളിൽ 89 […]
Read more

ശനിയാഴ്ച വരെ ഉത്തരേന്ത്യയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉത്തരാഖണ്ഡിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന് ജാഗ്രതാ നിർദേശം നൽകി. ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയിലെ തമാക്കിലുണ്ടായ മിന്നൽ പ്രളയത്തിൽ താൽക്കാലിക പാലം ഒലിച്ചുപോയിരുന്നു. തൗലിഗംഗ നദിയിലും അനുബന്ധ പോഷകനദികളിലും ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിലുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തിൽ ഒരു കുടുംബത്തിലെ 9 പേർ മരിച്ചു. കനത്ത മഴയെ […]
Read more

മോദി സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് സോണിയ ​ഗാന്ധി

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന് സോണിയാ ഗാന്ധി. ആരോപണവിധേയരായ നേതാക്കൾ ബിജെപിയിൽ എത്തുമ്പോൾ കുറ്റമുക്തരാകുന്നു. വിവരാവകാശ നിയമവും ഭക്ഷ്യസുരക്ഷാ നിയമവും ഉൾപ്പെടെയുള്ള യുപിഎ സർക്കാരിന്റെ ഭരണനേട്ടങ്ങൾ സോണിയ ഉയർത്തിക്കാട്ടി.കൽക്കരിപ്പാടം അനുവദിച്ച കേസിൽ സുപ്രീം കോടതി മൻമോഹൻ സിംഗിന് ക്ലീൻ ചിറ്റ് നൽകിയതിന് ദിവസങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സണിന്റെ പരാമർശം. ചരിത്രം മൻമോഹൻ സിങിനെ ബഹുമാനത്തോടെയും കരുണയോടെയും സ്മരിക്കും. 2026 ജൂലൈ 29-ന് കൽക്കരി കേസിൽ മുൻ […]
Read more

പദവി ഒഴിയാൻ തയാർ, മന്ത്രി അല്ലാത്ത ഒരാൾ കെപിസിസി പ്രസിഡന്റ് ആകണം; സണ്ണി ജോസഫ്

ന്യൂഡൽഹി: കെപിസിസി പ്രസിഡന്റ് ആരാകണമെന്നുള്ള തന്റെ നിലപാ‌ട് രാഹുൽ ഗാന്ധിയെ അറിയിച്ച് മന്ത്രി സണ്ണി ജോസഫ്. മന്ത്രി അല്ലാത്ത ഒരാൾ കെപിസിസി പ്രസിഡന്റ് ആകണം. പദവി ഒഴിയാൻ സണ്ണി ജോസഫ് സന്നദ്ധത അറിയിച്ചു. കെപിസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് വൈകിയിട്ടില്ല. കോൺഗ്രസിൽ അഭിപ്രായങ്ങൾ ഉണ്ടാവുക സ്വാഭാവികം. നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചകളിൽ ഈ വിഷയങ്ങൾ ചർച്ചയാകും. എംഎൽഎ ആയ താൻ പ്രസിഡൻ്റ് എന്ന ചുമതല നല്ല രീതിയിൽ നിർവഹിച്ചു എന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കെപിസിസി അധ്യക്ഷനെ […]
Read more

എഎപി എംഎൽഎയുടെ വസ്ത്ര​ധാരണത്തെ വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ന്യൂഡൽഹി: മണ്ഡലത്തിലെ ജനങ്ങളുടെ അപേക്ഷകൾ പരിഗണിക്കുമ്പോൾ എംഎൽഎ മാന്യമായി വസ്ത്രം ധരിച്ചില്ലെന്ന വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ കിരാരിയിൽ നിന്നുള്ള എഎപി എംഎൽഎ അനിൽ ഝായ്ക്ക് എതിരെയാണ് വിമർശനം. ബനിയനും ഷോർട്സും ധരിച്ച് കസേരയിൽ ചമ്രം പടിഞ്ഞിരുന്ന് അപേക്ഷകളിൽ ഒപ്പിടുന്ന എംഎൽഎയുടെ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് മുഖ്യമന്ത്രിയുടെ വിമർശനം. സ്ത്രീകൾക്കുള്ള സാമ്പത്തിക സഹായ പദ്ധതിയുടെ അപേക്ഷാ ഫോമുകളിൽ ഒപ്പിടുമ്പോൾ എംഎൽഎ മാന്യമായി വസ്ത്രം ധരിച്ചില്ലെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത കുറ്റപ്പെടുത്തി- “നിങ്ങളുടെ […]
Read more

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണമായി ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

ഡൽഹി: ഔദ്യോഗിക ചടങ്ങുകളിൽ ദേശീയ ഗീതമായ ‘വന്ദേമാതരം’ ആറ് വരികളുള്ള അതിന്റെ പൂർണ്ണരൂപത്തിൽ നിർബന്ധമായും ആലപിക്കണമെന്ന കേന്ദ്ര നിയമ ഭേദഗതിയുടെ പ്രായോഗികതയെ ചോദ്യം ചെയ്ത് കോൺഗ്രസ് എം.പി ശശി തരൂർ. ചടങ്ങുകളുടെ തുടക്കത്തിലും അവസാനത്തിലും വന്ദേമാതരം പൂർണ്ണമായി പാടണമെന്ന വ്യവസ്ഥ പ്രായോഗികമല്ല. ദേശീയഗാനത്തിന് 52 സെക്കൻഡും വന്ദേമാതരത്തിന് 3 മിനിറ്റ് 10 സെക്കൻഡും സമയമെടുക്കും. ​സംസ്ഥാന ഗാനങ്ങൾ കൂടിയാകുമ്പോൾ ജനങ്ങൾ 6 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരും. ഒരു ചടങ്ങിൽ ആകെ 12 മിനിറ്റോളം ജനങ്ങൾ എഴുന്നേറ്റ് […]
Read more

വിമാനം ആകാശച്ചുഴിയിൽ: പൈലറ്റിൻ്റെ രാസപരിശോധനാഫലത്തിൽ സംശയം; എയർ ഇന്ത്യ സിഇഒയെ വ്യോമയാന മന്ത്രാലയം വിളിച്ചുവരുത്തി

ഡൽഹി: ഓഗസ്റ്റ് നാലിന് തായ്‌ലാന്റിലെ ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ശക്തമായ ആകാശച്ചുഴിയിൽ അകപ്പെട്ട് അപകടത്തിൽപെട്ട സംഭവത്തിൽ എയർ ഇന്ത്യൻ സിഇഒയെ കേന്ദ്ര വ്യോമയാന മന്ത്രാലയം വിളിച്ചുവരുത്തി. സ്ഥാനമൊഴിയുന്ന സിഇഒ കാംപ്ബെൽ വിൽസണെയാണ് കേന്ദ്രം വിളിച്ചുവരുത്തിയത്. എയർ ഇന്ത്യ അപകടത്തിൽ പരിക്കേറ്റ യാത്രക്കാർക്ക് സഹായം നൽകുന്നതിൽ വീഴ്‌ച വരുത്തിയെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് നടപടി. ഫൂക്കറ്റിൽ നിന്ന് 137 യാത്രക്കാരും 8 ജീവനക്കാരുമായി ദില്ലിയിലേക്ക് വന്ന എഐ2379 എയർബസ് എ320 വിമാനം […]
Read more

ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട തർക്കം; അരുണാചൽ പ്രദേശ് – അസം അതിർത്തിയിലെ വെടിവെപ്പിൽ 8 പേർക്ക് പരിക്ക്

​ഗുവാഹത്തി: അരുണാചൽ പ്രദേശ് – അസം അതിർത്തിയിൽ ഉണ്ടായ വെടിവെപ്പിൽ എട്ടുപേർക്ക് പരിക്ക്. അസം സ്വദേശികൾക്കാണ് പരിക്കേറ്റത്. അരുണാചൽ പ്രദേശിൽ നിന്നുള്ളവരാണ് വെടിവെച്ചത്. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് അരുണാചൽ പ്രദേശ് സർക്കാരുമായി ചർച്ച നടത്തുമെന്ന് അസം സർക്കാർ അറിയിച്ചു. തിങ്കളാഴ്ച രാവിലെ അസം – അരുണാചൽ പ്രദേശ് അതിർത്തിയായ ഗോഗമുഖിലാണ് സംഭവം. അസമിലെ ദേമാജി ജില്ലയുടെ പരിധിയിൽ ഉൾപ്പെടുന്ന പ്രദേശമാണ് ഗോഗമുഖ്. അസമിലെ ഭൂമി അരുണാചലിൽ നിന്നുള്ള […]
Read more

‘ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ കൊടുത്ത സവര്‍ക്കറുടെ അനുയായി’; നിര്‍മലാ സീതാരാമനെതിരെ വിമർശനവുമായി ബ്രിട്ടാസ് എംപി

ഡൽഹി: കമ്മ്യൂണിസ്റ്റുകാര്‍ ഭീരുക്കള്‍ ആണെന്ന കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്റെ പരാമര്‍ശത്തില്‍ വിമർശനവുമായി ജോണ്‍ ബ്രിട്ടാസ് എംപി. ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ കൊടുത്ത സവര്‍ക്കറുടെ അനുയായി തന്നെ അത് പറയണം എന്നായിരുന്ന ബ്രിട്ടാസിന്റെ രൂക്ഷ വിമര്‍ശനം. പാര്‍ലമെന്റില്‍ വരാതെ ഭയന്ന് ഓടുന്ന മോദിയുടെയും അമിത് ഷായുടെയും അനുയായി അത് പറയണം എന്നും പരിഹസിച്ചു. ഇന്‍ക്വിലാബ് വിളിച്ച് കഴുമരത്തിലേക്ക് പോയവരാണ് കമ്മ്യൂണിസ്റ്റുകാര്‍. ബ്രിട്ടീഷ്‌കാരുടെ ബൂട്ടുനക്കിയ, മാപ്പ് അപേക്ഷ കൊടുത്ത സവര്‍ക്കറുടെയും കൂട്ടരുടെയും അനുയായി ആണ് കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ പ്രതികരിച്ചതെന്നും അദ്ദേഹം […]
Read more

ജെൻസികൾക്ക് പിന്നാലെ ആർഎസ്എസ്; സ്വാതന്ത്ര്യദിനത്തിൽ യുവതലമുറയെ കാണാൻ മോഹൻ ഭാഗവത്

നാഗ്പൂർ: സ്വാതന്ത്ര്യദിനത്തിൽ ജെൻസികളുമായി സംവദിക്കാൻ ഒരുങ്ങി ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ഓഗസ്റ്റ് 15ന് നാഗ്പൂരിലെ കസ്തൂർചന്ദ് പാർക്കിൽ നടക്കുന്ന പരിപാടിയിൽവെച്ച് മോഹൻ ഭാഗവത് ജെൻസികളുമായി സംസാരിക്കും. മുംബൈയിൽ ജെൻസികളുമായി നടന്ന സംവാദ പരിപാടിക്ക് പിന്നാലെയാണ് മോഹൻ ഭാഗവത് വീണ്ടും ഇളയ തലമുറയെ കാണാൻ ഒരുങ്ങുന്നത്. ജനാധിപത്യം, ഭരണഘടനാ മൂല്യങ്ങൾ, ഇന്ത്യയുടെ ഭാവി എന്നിവയെക്കുറിച്ചാകും മോഹൻ ഭാഗവത് ജെൻസികളുമായി സംസാരിക്കുക. കസ്തൂർചന്ദ് പാർക്കിൽ പുതുതായി സ്ഥാപിച്ച 200 അടി ഉയരമുള്ള കൊടിമരത്തിൽ ഭാഗവത് ദേശീയ പതാക ഉയർത്തിയ […]
Read more

Recent News