Category: national

പ്രശസ്ത നടി സൗകാർ ജാനകി അന്തരിച്ചു

ചെന്നൈ: ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടിമാരിലൊരാളായ സൗകാർ ജാനകി അന്തരിച്ചു. 94 വയസ്സായിരുന്നു. പ്രായാധിക്യം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.59-നാണ് അന്ത്യം സംഭവിച്ചത്.നടികർ സംഘം പ്രസിഡന്റ് നാസർ ആണ് മരണവാർത്ത സ്ഥിരീകരിച്ചത്. ‘ഇതിഹാസതാരം സൗക്കാർ ജാനകി അന്തരിച്ചു. വൈകിട്ട് 5 മുതൽ തെയ്നാമ്പേട്ടയിലെ സെൻടോഫ് റോഡിലുള്ള വസതിയിൽ പൊതുദർശനത്തിന് ഭൗതികദേഹം വയ്ക്കും’ എന്ന് പ്രസ്താവനയിലൂടെയാണ് നാസർ സൗക്കാർ ജാനകിയുടെ വിയോ​ഗവാർത്ത അറിയിച്ചത്. ആരാധകർക്കും സഹപ്രവർത്തകർക്കും സിനിമാരംഗത്തെ പ്രമുഖർക്കും […]
Read more

കേന്ദ്ര മന്ത്രിസഭയിൽ ഡിഎംകെയെ ഉൾപ്പെടുത്തിയേക്കുമെന്ന് അഭ്യൂഹം

ചെന്നൈ: കേന്ദ്ര മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഡിഎംകെയെ ഇതിൽ ഉൾപ്പെടുത്തുമെന്നുള്ള അഭ്യൂഹവും ശക്തമായി. 20-ലധികം കേന്ദ്ര മന്ത്രിമാരുടെ വകുപ്പുകൾ മാറ്റാൻ സാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്. ഇക്കൂട്ടത്തിൽ ഡി.എം.കെ.യിൽനിന്ന് മന്ത്രിമാരെ നിയമിച്ചേക്കുമെന്നാണ് സൂചന. മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർത്തിരുന്ന ഡി.എം.കെ. ഇപ്പോൾ ചില നിബന്ധനകളോടെ അതിനെ പിന്തുണയ്ക്കാൻ സന്നദ്ധത പ്രകടിപ്പിച്ചത് മന്ത്രിസഭയിലേക്കുള്ള പ്രവേശനത്തിന്റെ മുന്നൊരുക്കമെന്ന നിലയിൽ വിലയിരുത്തപ്പെടുന്നുണ്ട്. ബി.ജെ.പി.യുമായി ഒരിക്കലും സഖ്യത്തിനില്ലെന്ന് ആവർത്തിച്ചിച്ചിരുന്ന ഡി.എം.കെ, പക്ഷേ, നിലവിൽ കോൺഗ്രസ് നയിക്കുന്ന ഇന്ത്യസഖ്യത്തിന്റെ ഭാഗവുമല്ല. തമിഴ്നാട്ടിൽ കോൺഗ്രസ് […]
Read more

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ അമേരിക്ക സന്ദർശനത്തിന് അനുമതി നിഷേധിച്ചു

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ യുഎസ് സന്ദർശനത്തിന് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. നിലവിൽ യുകെയിലെ ലണ്ടനിലുള്ള രേവന്ത് റെഡ്ഡി, യുഎസ് സന്ദർശനത്തിന് ഒരുങ്ങവെ ആണ് കേന്ദ്രസർക്കാർ യാത്രാനുമതി നിഷേധിച്ചത്. ഈ സാഹചര്യത്തിൽ യുഎസ് സന്ദർശനം റദ്ദാക്കി രേവന്ത് റെഡ്ഡി, ഓഗസ്റ്റ് 23ന് ഹൈദരാബാദിൽ എത്തും. ലണ്ടനിൽ നിന്ന് യുഎസിലെ ബോസ്റ്റൺ സന്ദർശിച്ച ശേഷം ഈ മാസം 30ന് ഹൈരദാബാദിലേക്ക് മടങ്ങാനായിരുന്നു മുഖ്യമന്ത്രിയുടെ പദ്ധതി. മുഖ്യമന്ത്രിയുടെ തെലങ്കാന റൈസിങ് പരിപാടിയുടെ ഭാഗമായിരുന്നു യുഎസ്, യുകെ […]
Read more

പെല്ലറ്റ് ഗൺ ഇരയുമായി ഡിസിപി ഓഫിസിൽ; ഡൽഹിയിൽ സമരവുമായി രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: ഡൽഹി ജന്തർ മന്ദറിലെ സിജെപിയുടെ വിദ്യാ‍ർത്ഥി സമരത്തിൽ പൊലീസ് നടത്തിയ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. ജൂലൈ 20ന് നടന്ന പ്രതിഷേധ മാർച്ചിനിടെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ സാഹിൽ എന്ന വിദ്യാർത്ഥിയോടൊപ്പമാണ് രാഹുൽ ഗാന്ധി പരാതി നൽകാൻ എത്തിയത്. കേസ് എടുക്കാതെ പിന്നോട്ടിലെന്ന് ഉറപ്പിച്ച് രാഹുൽ പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം തുടരുകയാണ്. വിദ്യാർത്ഥിയുടെ പരാതിയിൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യാൻ തയാറാകാത്തതിനെ തുടർന്നാണ് […]
Read more

വന്ദേമാതര വിവാദത്തിൽ കോൺഗ്രസിന് നിയമോപദേശം; സ്വകാര്യ ചടങ്ങുകൾക്ക് നിയമം ബാധകമല്ല

ന്യൂഡല്‍ഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിന ആഘോഷത്തിലെ വന്ദേമാതരം ആലാപന വിവാദത്തിന് പിന്നാലെ കോണ്‍ഗ്രസിന് നിയമോപദേശം. സ്വകാര്യ ചടങ്ങുകള്‍ക്ക് നിയമം ബാധകമല്ലെന്നും ആലാപനം തടഞ്ഞാല്‍ നടപടി ബാധകമാവുക സര്‍ക്കാര്‍ പരിപാടികളില്‍ മാത്രമായിരിക്കുമെന്നുമാണ് നിയമോപദേശം. അഭിഷേക് മനു സിംഗ്വിയാണ് നിയമോപദേശം നല്‍കിയത്. സോണിയ ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്ക് എതിരെ വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി പരാതി നല്‍കിയ പശ്ചാത്തലത്തിലാണ് നിയമോപദേശം തേടിയത്. കോണ്‍ഗ്രസ് ആസ്ഥാനത്തും ഗോവയിലെ പാര്‍ട്ടി പരിപാടിയിലും വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ […]
Read more

ബാങ്ക് ലോക്കറില്‍ നിന്നും മോഷണം പോയത് 81 ലക്ഷം രൂപയുടെ സ്വർണ്ണം; മുന്‍ ബാങ്ക് ഡെപ്യൂട്ടി മാനേജര്‍ അറസ്റ്റിൽ

മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം മോഷ്ടിച്ചെന്നാരോപിച്ച് മുന്‍ ബാങ്ക് ഡെപ്യൂട്ടി ബ്രാഞ്ച് മാനേജറെ പൊലീസ് അറസ്റ്റ് ചെയ്തു. രാംചന്ദ് സഹാനി (35) ആണ് അറസ്റ്റിലായത്. പ്രവാസിയായ പ്രദീപ് മൊതിറാം ഭാട്ടിയ (74) നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇയാള്‍ 52 വര്‍ഷത്തോളമായി ദുബൈയില്‍ താമസിച്ച് വരികയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മുംബൈയില്‍ തിരിച്ചെത്തിയപ്പോഴാണ് തന്റെ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 610 ഗ്രാം സ്വര്‍ണം കാണാതായതായി പ്രദീപ് അറിയുന്നത്. തുടര്‍ന്ന് നടത്തിയ […]
Read more

അമേരിക്കയിൽ ചാർട്ടർ വിമാനം തകർന്നുവീണു; ആറ് യാത്രക്കാരും രണ്ട് പൈലറ്റുമാരും കൊല്ലപ്പെട്ടു

അലാസ്ക: അമേരിക്കയിലെ അലാസ്കയിൽ ചാർട്ടർ വിമാനം തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരടക്കം എട്ടുപേരും കൊല്ലപ്പെട്ടു. സെക്യൂരിറ്റി ഏവിയേഷൻ്റെ ഉടമസ്ഥതയിലുള്ള ഇരട്ട എഞ്ചിൻ സെസ്ന 441 വിമാനമാണ് തകർന്നുവീണത്. ആറ് യാത്രക്കാരും രണ്ട് പൈലറ്റുമാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആങ്കറേജിൽനിന്ന് കേപ് ന്യൂവൻഹാമിലേക്ക് പോയ വിമാനമാണ് അപകടത്തിൽപെട്ടതെന്ന് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അറിയിച്ചു. വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12:15ന് പടിഞ്ഞാറൻ അലാസ്കയിലെ വിദൂരമേഖലയിലാണ് അപകടം ഉണ്ടായത്. അപകട വിവരം അലാസ്കൻ കമാൻഡ് സ്ഥിരീകരിച്ചു. കേപ്പ് ന്യൂവൻഹാം വിമാനത്താവളത്തിന് സമീപമുള്ള […]
Read more

പലസ്തീനിലെ വെസ്റ്റ് ബാങ്കിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി നിർമ്മിക്കാൻ ഇന്ത്യ

ന്യൂഡൽഹി: പലസ്തീനിലെ വെസ്റ്റ് ബാങ്കിൽ 200 കിടക്കകളുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി നിർമ്മിക്കാൻ ഇന്ത്യ. രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കുന്ന ആശുപത്രിക്കായി തറക്കല്ലിട്ടു. ഇസ്രയേലുമായുള്ള ബന്ധം ചർച്ചയാകുമ്പോൾ തന്നെ പലസ്തീനൊപ്പം ഉറച്ചു നിൽക്കുന്നുവെന്ന് വ്യക്തമാക്കുക കൂടിയാണ് ഇന്ത്യ. ജനീൻ ഗവർണറേറ്റിലാണ് ഇന്ത്യയുടെ പുതിയ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രി വരുന്നത്. നിർമാണം രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാകും. പലസ്തീനിൽ സന്ദർശനം നടത്തുന്ന ഇന്ത്യൻ വിദേശകാര്യ സെക്രട്ടരി അംബാസഡർ ശ്രീപ്രിയ രംഗനാഥന്റെ നേതൃത്വത്തിൽ പലസ്തീനിൽ ഇന്ത്യ നടത്തുന്ന വികസന പ്രവർത്തനങ്ങൾ വിലയിരുത്തി. പലസ്തീൻ […]
Read more

കോണ്‍ഗ്രസ് മുന്‍ എംപി സജ്ജന്‍ കുമാര്‍ അന്തരിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ എംപി സജ്ജന്‍ കുമാര്‍ (80) അന്തരിച്ചു. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലായിരുന്നു അന്ത്യം. സിഖ് വിരുദ്ധ കലാപക്കേസില്‍ തിഹാര്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുകയായിരുന്നു. അതിനിടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് 1984 നവംബറില്‍ പാലം കോളനി പ്രദേശത്തുണ്ടായ കലാപത്തിനിടയില്‍ അഞ്ച് പേരുടെ മരണത്തിന് കാരണക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 2018 ഡിസംബര്‍ 17ന് ഡല്‍ഹി ഹൈക്കോടതി സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. […]
Read more

സോണിയാ ഗാന്ധിയെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ കുറിപ്പ് വൈറൽ

ന്യൂഡല്‍ഹി: രാജീവ് ഗാന്ധിയുടെ ജന്മദിനത്തില്‍ സോണിയാ ഗാന്ധിയെക്കുറിച്ച് രാഹുല്‍ ഗാന്ധി എഴുതിയ കുറിപ്പ് വൈറലാവുന്നു. സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന ‘ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലൗ’ എന്ന പുസ്തകത്തെക്കുറിച്ചാണ് പരാമര്‍ശം. രാജീവ് ഗാന്ധിയുടെ വിയോഗ ശേഷം സോണിയാ ഗാന്ധി അനുഭവിച്ച ബുദ്ധിമുട്ടുകള്‍ തനിക്കും പ്രിയങ്കയ്ക്കും മാത്രമേ അറിയൂവെന്നും രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.ആറു പതിറ്റാണ്ടിന്റെ ജീവിതാനുഭവങ്ങളും രാഷ്ട്രീയ മാറ്റങ്ങളും പറയുന്ന സോണിയയുടെ പുസ്തകം പുറത്തിറങ്ങാനിരിക്കെ, പുസ്തകത്തിന്റെ കവര്‍ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി സന്തോഷം […]
Read more

Recent News