Category: national

ഗ്യാനേഷ് കുമാര്‍ മോദിയുടെ കളിപ്പാവയെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ മോദിയുടെ കളിപ്പാവയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനിടയിലാണ് ഖര്‍ഗെ മോദിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെന്നും ഖര്‍ഗെ പറഞ്ഞു. മോദി ഫോം ആറില്‍ മാറ്റം വരുത്തി ജെന്‍സികളെ ഒഴിവാക്കാന്‍ ശ്രമിച്ചെന്നും ഖാര്‍ഗെ ആരോപിച്ചു. ഇന്ത്യയുടെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ചരിത്രപരമായ ഉത്തരവാദിത്തം കോണ്‍ഗ്രസ് ഒരിക്കല്‍ കൂടി ഏറ്റെടുക്കുകയാണെന്ന് ഖർഗെ പ്രഖ്യാപിച്ചു. ‘ബ്രിട്ടീഷുകാരില്‍ നിന്ന് വോട്ടവകാശം പിടിച്ചെടുത്ത നമ്മള്‍, ഇന്ന് ആ […]
Read more

പ്രധാനമന്ത്രി മോദിയും വിജയ്‌യും ഒരേ വേദിയിൽ; ചെന്നൈ മെട്രോ ഉദ്ഘാടനം ഒക്ടോബർ 11ന്

ചെന്നൈ: ഒക്ടോബർ 11ന് ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് തമിഴ്‌നാടിന്റെ തലസ്ഥാന നഗരിയായ ചെന്നൈ. സംസ്ഥാന മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആദ്യമായി ഒരേ വേദിയിൽ എത്തുന്നു എന്നതാണ് ഈ ദിവസത്തെ പ്രത്യേകത. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന ഒരു സുപ്രധാന ഗതാഗത പദ്ധതിയുടെ ഉദ്ഘാടന വേദിയിലാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. ചെന്നൈ നഗരത്തിലെ ഗതാഗത സംവിധാനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്ന മെട്രോയുടെ രണ്ടാം ഘട്ട സർവീസാണ് പ്രധാനമന്ത്രി ഔദ്യോഗികമായി അന്ന് നാടിന് […]
Read more

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തം

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തം. ഡല്‍ഹി, ജയ്പൂര്‍, ലഖ്‌നൗ തുടങ്ങിയ പ്രധാന നഗരങ്ങളിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചു. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ വലിയ സംഘര്‍ഷം ഉണ്ടാവുകയും പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയും ചെയ്തു. ജയ്പൂരില്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ നരേന്ദ്ര മോദിയുടെയും ഗ്യാനേഷ് കുമാറിന്റെയും മുഖമൂടികള്‍ ധരിച്ചാണ് […]
Read more

തമിഴ്നാട് സർക്കാരിന്റെ ‘തായ്മാമൻ തങ്ക മോതിരം തിട്ടം’ പദ്ധതിക്ക് തുടക്കം

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് പ്രഖ്യാപിച്ച ‘തായ്മാമൻ തങ്ക മോതിരം തിട്ടം’ പദ്ധതിക്ക് ആരംഭം. മധുരൈ ജില്ലയിലെ രാജാജി സർക്കാർ ആശുപത്രിയിൽ വെച്ചാണ് മുഖ്യമന്ത്രി നേരിട്ട് പദ്ധതിക്ക് തുടക്കം കുറിച്ചത്. നവജാത ശിശുക്കൾക്ക് സൗജന്യമായി സ്വർണമോതിരം നൽകുന്ന ഈ പദ്ധതി സർക്കാരിന്റെ അഭിമാനപദ്ധതിയായിരുന്നു. തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കാണ് സ്വർണമോതിരം ലഭിക്കുക. കുട്ടിയുടെ അമ്മ തമിഴ്‌നാട്ടിൽ സ്ഥിരതാമസമുള്ള ആളായിരിക്കണം. പ്രെഗ്നൻസി ആൻഡ് ഇൻഫാന്റ് കോഹോർട്ട് മോണിറ്ററിങ് ആൻഡ് […]
Read more

പ്രതിപക്ഷ പ്രതിഷേധം ശക്തമാകുമ്പോഴും രാജിവെക്കില്ലെന്ന നിലപാടിൽ ഗ്യാനേഷ് കുമാർ

ന്യൂഡൽഹി: രാജ്യമാകെ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുമ്പോഴും രാജിവയ്ക്കില്ലെന്ന നിലപാടിൽ ഉറച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. ഡിസിസികളുടെ നേതൃത്വത്തിൽ കോൺഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധിച്ചപ്പോൾ ഇടത് നേതാക്കൾ എകെജി ഭവന് മുന്നിൽ നിന്നും ഭഗത് സിംഗ് സ്മാരകത്തിലേക്ക് മാർച്ച് നടത്തി. പുതിയ ഇംപീച്ച്മെൻറ് നോട്ടീസ് അടക്കമുള്ള തുടർനടപടികൾ മറ്റന്നാൾ ചേരുന്ന ഇന്ത്യ സഖ്യയോഗം തീരുമാനിക്കും. പൗരത്വം നിർണ്ണയിക്കാനുള്ള അവകാശം തിരഞ്ഞെടുപ്പ് കമ്മീഷന് ഇല്ലെന്ന് എസ്ഐആറിനെതിരായ ഹർജികൾ കേട്ട സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് സുധാൻഷു ധൂലിയ […]
Read more

മുഖ്യമന്ത്രി അറിഞ്ഞിട്ടാണ് സൈബര്‍ ആക്രമണം എന്ന് കരുതുന്നില്ല; കെ.സി വേണു​ഗോപാൽ

ന്യൂഡൽഹി: തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ വി. ഡി സതീശന്‍ പക്ഷത്തെ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതില്‍ ഒളിയമ്പുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍. ഏത് ഗ്രൂപ്പിലെ നേതാവായാലും അവഹേളിച്ച് സൈബര്‍ ഇടത്ത് ആഘോഷിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. സ്വന്തം പാര്‍ട്ടിയിലെ ഇഷ്ടമുള്ളതോ ഇഷ്ടമില്ലാത്തതോ ആയ നേതാവിനെ വലിച്ചിഴച്ച് അപമാനിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘സൈബര്‍ ആക്രമണം ഒരുപാട് സഹിച്ച ആളാണ് ഞാന്‍. കേള്‍ക്കേണ്ടതെല്ലാം ഞാന്‍ കേട്ടുകഴിഞ്ഞു. ഞാനുമായി ബന്ധപ്പെട്ട ഒരു […]
Read more

തമിഴ്നാട്ടിൽ ക്രമസമാധാന വിഭാഗത്തെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ചു

ചെന്നൈ: ക്രമസമാധാന വിഭാഗത്തെ വിവരാവകാശ പരിധിയില്‍ നിന്നൊഴിവാക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ച് വിജയ് സര്‍ക്കാര്‍. പ്രതിപക്ഷ കക്ഷികളില്‍ നിന്നും വിവരാവകാശ പ്രവര്‍ത്തകരില്‍ നിന്നും വ്യാപക വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ, ഇറങ്ങി മണിക്കൂറുകള്‍ക്കകമാണ് ഉത്തരവ് പിന്‍വലിക്കുന്നത്. ക്രമസമാധാന വിഭാഗം രഹസ്യാന്വേഷണ വിഭാഗമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറക്കിയിരുന്നത്. 2005ലെ വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 24(4) പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയിട്ടുള്ള പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു ഈ നടപടി. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് തമിഴ്‌നാട് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് വകുപ്പ് പുറപ്പെടുവിക്കുകയും […]
Read more

പവര്‍കട്ടില്‍ വിജയ് സര്‍ക്കാരിനെ പരിഹസിച്ച് എം.കെ സ്റ്റാലിൻ

ചെന്നൈ: നിരന്തരമായുള്ള പവര്‍കട്ടില്‍ തമിഴ്‌നാട് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. പൊതു പരിപാടികള്‍ക്കിടയില്‍ സംസ്ഥാനത്തെ മന്ത്രിമാരെയും പവര്‍കട്ട് ബാധിക്കുകയാണെന്ന് സ്റ്റാലിന്‍ പരിഹസിച്ചു. തമിഴ്‌നാട് പവര്‍ ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ആസ്ഥാനം മുഖ്യമന്ത്രി സന്ദര്‍ശിച്ചതിനെയും പരാമര്‍ശിച്ചായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ സ്റ്റാലിന്റെ പരിഹാസം. ‘ടിവികെ സര്‍ക്കാരിലെ മന്ത്രിമാര്‍ തന്നെ പവര്‍കട്ട് നേരിടേണ്ടി വരുമ്പോള്‍, സാധാരണ ജനങ്ങളുടെ കാര്യം വിശദീകരിക്കേണ്ട കാര്യമില്ലല്ലോ? തമിഴ്‌നാട് പവര്‍ ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സന്ദര്‍ശിച്ചപ്പോള്‍ ഇതൊന്നും പരിശോധിച്ച് കാണില്ല, പകരം റീല്‍ […]
Read more

തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഒരുക്കങ്ങളുമായി ബിജെപി

ന്യൂഡൽഹി: ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഒരുക്കങ്ങളുമായി ബിജെപി. പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പുതുതായി നിയമിക്കപ്പെട്ട പ്രഭാരിമാരുടെയും സഹപ്രഭാരിമാരുടെയും യോഗം വിളിച്ചു. സെപ്റ്റംബർ 29-ാം തീയതി ഡൽഹിയിലെ പാർട്ടി ആസ്ഥാനത്താണ് യോഗം നട‌ക്കുക. സംസ്ഥാനങ്ങളുടെ ചുമതലക്കാരെ പുനർവിന്യസിച്ചുകൊണ്ടുള്ള തീരുമാനം വന്ന് ദിവസങ്ങൾക്കകമാണ് യോഗം വിളിച്ചുചേർത്തിട്ടുള്ളത്. അടുത്ത കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ സംഘടനാതലത്തിൽ അഴിച്ചുപണികളും ശക്തിപ്പെടുത്തലുകളും നടത്തിയിട്ടുണ്ട്. പ്രതിപക്ഷ ആരോപണങ്ങളെ എങ്ങനെ നേരിടണം […]
Read more

മണിപ്പൂരിൽ വീണ്ടും ആക്രമണം; രണ്ട് നാഗാ വിഭാഗക്കാർക്ക് ദാരുണാന്ത്യം, രണ്ട് പേര്‍ക്ക് പരിക്ക്

ഇംഫാല്‍: മണിപ്പൂരില്‍ സേനാപതി ജില്ലയിലെ കലന്‍ജാങ് ഗ്രാമത്തിലുണ്ടായ വെടിവെപ്പില്‍ രണ്ട് നാഗാ വിഭാഗക്കാർ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൗവൈനാമേയി ഗ്രാമത്തില്‍നിന്നുള്ള റോക്കി മാവോ, ലായി ഷിറാഫി സ്വദേശിയായ കുമാര്‍ പൗമായി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ രണ്ടുപേരും നാഗാ വിഭാഗത്തില്‍പെട്ടവരാണ്. പരിക്കേറ്റവരെ ചികിത്സക്കായി സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സേനാപതി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കലന്‍ജാങ് ഗ്രാമത്തലവന്റെ വീട്ടിനുള്ളിലായിരുന്ന നാഗാ പൗരന്മാര്‍ക്കുനേരെയാണ് വെടിവെയ്പ്പ് ഉണ്ടായതെന്നും അജ്ഞാതരായ ആയുധധാരികളാണ് ആക്രമണം നടത്തിയതെന്നും […]
Read more

Recent News