Category: national

ഗ്യാനേഷ് കുമാര്‍ രാജിവെക്കണം, അല്ലെങ്കില്‍ ഇംപീച്ച് ചെയ്യണമെന്ന് സിപിഎം

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. രാജിവെച്ചില്ലെങ്കില്‍ അദ്ദേഹത്തെ ഇംപീച്ച് ചെയ്യണം. എസ്‌ഐആര്‍ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെക്കണമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വോട്ടര്‍ പട്ടിക പരിഷ്‌കരണം ( എസ്‌ഐആര്‍), കമ്മീഷന്‍ അംഗങ്ങള്‍ക്കിടയില്‍ കൂട്ടുത്തരവാദിത്തമില്ല തുടങ്ങിയ ആരോപണങ്ങളില്‍ വ്യക്തമായ വിശദീകരണം നല്‍കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആരോപണ വിധേയനായ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ സ്ഥാനമൊഴിയണമെന്നും സിപിഎം ആവശ്യപ്പെട്ടു. അതിനിടെ, സിപിഎം ജനറല്‍ […]
Read more

വിവാദങ്ങൾക്കിടെ യോഗം ചേർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ ആരോപണങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. എല്ലാ തീരുമാനങ്ങളും ഒന്നിച്ചെടുത്തതാണെന്നാണ് കമ്മീഷന്‍റെ വിശദീകരണം. ഡല്‍ഹി നിര്‍വചന്‍ സദനിൽ ചേർന്ന യോഗത്തിലാണ് വിഷയം ചർച്ചയായത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, കമ്മീഷണർമാരായ ഡോ. സുഖ്ബിർ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ ചേർന്ന ഫുൾ കമ്മീഷൻ യോഗത്തിന് ശേഷം ആരോപണങ്ങളിൽ വ്യക്തത വരുത്തി കമ്മീഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ബിഹാറിലെയും പശ്ചിമബംഗാളിലെയും എസ്ഐആർ […]
Read more

മോദിയും ഷായും ഗ്യാനേഷ് കുമാറിനെ ‘അംപയറാക്കി’ തെരഞ്ഞെടുപ്പ് മാച്ച് ഫിക്‌സിങ് നടത്തുന്നു; രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഐഎഎസ് പദവിയിലിരിക്കെ ഗ്യാനേഷ് കുമാർ ബിജെപിയിലേക്ക് റിക്രൂട്ട്മെന്റ് നടത്തിയെന്നും പിന്നീട് മോദിയും ഷായും അദ്ദേഹത്തെ അംപയറാക്കി ഇന്ത്യയിലെ തെരഞ്ഞെടുപ്പ് “മാച്ച് ഫിക്സിംഗ്” നടത്താനുള്ള ഉത്തരവാദിത്തം അദ്ദേഹത്തെ ഏൽപ്പിച്ചെന്നും രാഹുൽ ഗാന്ധി എക്‌സില്‍ കുറിച്ചു. 2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഗ്യാനേഷ് കുമാര്‍ തന്നോട് പറഞ്ഞുവെന്നായിരുന്നു ജിജി തോംസണിന്റെ വെളിപ്പെടുത്തല്‍. ‘ഞങ്ങള്‍ […]
Read more

പാകിസ്ഥാൻ സ്ഥിരം ഭീകരവാദികൾ, തിരിച്ചടിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ട്; എസ് ജയശങ്കർ

ന്യൂയോർക്ക്: അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ യുഎൻ വേദിയിൽ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭയിലാണ് അദ്ദേഹം പാകിസ്ഥാന്റെ കള്ളപ്രചാരണങ്ങളെ പൊളിച്ചടുക്കിയത്. രാജ്യസുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് എസ് ജയശങ്കർ വ്യക്തമാക്കി. ഭീകരർക്ക് സുരക്ഷിത താവളമൊരുക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന രാജ്യങ്ങളെ ജയശങ്കർ രൂക്ഷമായി വിമർശിച്ചു. “സ്ഥിരമായി ഭീകരവാദം നടപ്പിലാക്കുന്ന ഒരു രാജ്യം ഇന്നലെ ഈ സഭയിൽ വസ്തുതകളെ വളച്ചൊടിച്ചു. ഭീകരവാദത്തെ സാധാരണവൽക്കരിക്കാനും അതിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് രക്ഷപ്പെടാനുമാണ് അവർ ശ്രമിച്ചത്. […]
Read more

സമൂഹമാധ്യമപോസ്റ്റിന് പിന്നാലെ പ്രതിഷേധം : പഞ്ചാബിലെ സർവകലാശാലയിൽ വൻ സംഘർഷം

ഡൽഹി.പഞ്ചാബിലെ ലവ്ലി പ്രഫഷണൽ സർവകലാശാലയിലാണ് വിദ്യാർത്ഥികൾ തെരുവിലിറങ്ങിയത്. പെൺകുട്ടികളുടെ ഹോസ്റ്റലിൽ ഒരു കുട്ടിക്ക് നേരെ ലൈം​ഗികാതിക്രം ഉണ്ടായെന്ന സമുഹമാധ്യമപോസ്റ്റിന് പിന്നാലെയാണ് പ്രതിഷേധം. ഒരു ഇലക്ട്രീഷ്യനാണ് ലൈം​ഗികാതിക്രം നടത്തിയെന്നായിരുന്നു പോസ്റ്റ്. ഇതിൽ നടപടി ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ തെരുവിൽ ഇറങ്ങിയത്. ഇന്നലെ പതിനൊന്ന് മണിക്ക് തുടങ്ങിയ സംഘർഷം ഇന്ന് പുലർച്ചെ വരെ നീണ്ടു. വാഹനങ്ങൾ തീയിട്ടു. ക്യാമ്പസിലെ പല ഭാഗങ്ങളും അടിച്ചു തകർത്തു. ദേശീയപാതയുടെ ഉപരോധിച്ചു. എന്നാൽ അത്തരം സംഭവം നടന്നിട്ടില്ലെന്നും വിദ്യാർത്ഥികൾ തെറ്റായ വിവരങ്ങൾ വിശ്വസിക്കരുതെന്നും സർവ്വകലാശാലയുടെ സന്ദേശം. […]
Read more

അഞ്ച് വർഷത്തിനിടെ ഏറ്റവും കൊടിയ വരൾച്ചയെ നേരിട്ട് മഹാരാഷ്ട്ര

മുംബൈ: അഞ്ച് വർഷത്തിനിടെയുളള ഏറ്റവും കൊടിയ വരൾച്ച നേരിടുകയാണ് മഹാരാഷ്ട്ര. സംസ്ഥാനത്തെ 75 ശതമാനം പ്രദേശവും വരൾച്ച ബാധിതമെന്ന് സർക്കാർ പ്രഖ്യാപിച്ചു. പാടങ്ങൾ വരണ്ടുണങ്ങിയതോടെ കർഷകർ വ്യാപക വിളനാശമാണ് നേരിടുന്നത്. മഹാരാഷ്ട്രയുടെ നാലിൽ മൂന്ന് ഭാഗവും കടുത്തവരൾച്ചയിലെന്നാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. മറാത്തവാഡയിലും വിദർഭയിലും കർഷകന്റെ കണ്ണീര് വീണുതുടങ്ങിയ ശേഷമാണ് സർക്കാർ പ്രഖ്യാപനം. ജൂണ്‍ മുതൽ സെപ്റ്റംബർ വരെ 18 ശതമാനത്തിലധികം മഴയുടെകുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇതോടെ സോയബീൻ, ചോളം, പരുത്തി തുടങ്ങി ഖാരിഫ് വിളകളെല്ലാം നശിച്ചു. […]
Read more

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാട്, അമിത് ഷാ

കൊല്ലം: കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കാൻ സഹകരണ മന്ത്രിയെ ഡൽഹിയിലേക്ക് ക്ഷണിക്കുന്നു. സഹകരണ മേഖലയിലൂടെ സ്ത്രീ ശാക്തീകരണം പ്രധാനമന്ത്രിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. സഹകരണത്തിലൂടെ സമൃദ്ധി എന്ന പദ്ധതി മേഖലയിലെ സ്ത്രീകൾക്ക് കരുത്തു പകരും. സ്ത്രീകൾക്കായി 36 കോടി ബാങ്ക് അകൗണ്ട് തുറക്കാൻ മോദി ഭരണത്തിൽ കഴിഞ്ഞുവെന്നും അമിത് ഷാ വ്യക്തമാക്കി. കുണ്ടറ മുളവനയിലെ പവിത്രം കൺെവൻഷൻ സെന്ററിൽ നടക്കുന്ന അന്താരാഷ്ട്ര വനിതാകർഷക […]
Read more

തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വാഹനത്തിന് നേരെ കല്ലേറും മുട്ടയേറും

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിൽ തൃണമൂൽ കോൺഗ്രസ് നേതാവും എം.എൽ.എയുമായ കുനാൽ ഘോഷിന്റെ വാഹനത്തിന് നേരെ കല്ലേറും മുട്ടയേറും നടത്തി ജനക്കൂട്ടം. തൃണമൂൽ അധ്യക്ഷ മമത ബാനർജിയുടെ റാലിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് സംഭവം. ഹൂഗ്ലിയിൽവെച്ച് കുനാൽ ഘോഷിന്റെ കാർ തടഞ്ഞുനിർത്തിയ ജനക്കൂട്ടം ‘കുനാൽ ഘോഷ് ഗോ ബാക്ക്’ എന്ന് മുദ്രാവാക്യം വിളിക്കുകയും കാറിനു നേരെ കല്ലുകളും മുട്ടകളും എറിയുകയുമായിരുന്നു. ആക്രമണത്തിൽ വാഹനത്തിന്റെ പിൻഭാഗത്തെ ചില്ല് പൂർണമായും തകർന്നു. സംസ്ഥാനത്ത് ‘ജംഗിൾ രാജ്’ ആണ് നടക്കുന്നതെന്ന് കുനാൽ ഘോഷ് […]
Read more

ജാർഖണ്ഡിൽ മദ്യക്കടയിൽ കയറി അടിച്ചുപൂസായി കുരങ്ങൻ

റാഞ്ചി: മനുഷ്യനെന്നല്ല രണ്ടെണ്ണം അടിച്ചാൽ കുരങ്ങും ചിലപ്പോൾ ‘ഓഫ്’ ആകും. അതാണ് ജാർഖണ്ഡിലെ റാഞ്ചിയിലും സംഭവിച്ചത്. വഴിതെറ്റി മദ്യക്കടയിലെത്തിയ കുരങ്ങൻ മദ്യം കുടിച്ച് ‘പൂസായ’ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. ഓർമാഞ്ചി ബ്ലോക്ക് ചൗക്കിലെ മദ്യക്കടയിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് പെൺകുരങ്ങ് അപ്രതീക്ഷിതമായി കടയ്ക്കുള്ളിലേക്ക് കയറിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരൻ കുരങ്ങിനെ ഓടിക്കാൻ ശ്രമിച്ചെങ്കിലും കുരങ്ങ് ജീവനക്കാരനെ ആക്രമിച്ചു. ജീവനക്കാരൻ ഭയന്നോടിയതോടെ കുരങ്ങ് കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന ‘മാജിക് മൊമന്റ്’ കുപ്പിയെടുത്ത് രണ്ടെണ്ണം അടിച്ചു. ഒടുവിൽ മദ്യം കുടിച്ച് […]
Read more

പൂർണമായും എഥനോളിൽ ഓടുന്ന കാർ ഒക്ടോബറിൽ പുറത്തിറങ്ങുമെന്ന് ഗഡ്കരി‌

ന്യൂഡൽഹി: എഥനോൾ ഇന്ധനത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ പൂർണമായും എഥനോളിൽ ഓടുന്ന കാർ ഉടൻ പുറത്തിറങ്ങുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. പെട്രോൾ തീരെ ആവശ്യമില്ലാത്ത വണ്ടിയായിരിക്കും ഇതെന്നും ഒക്ടോബറിൽ ആകും വാഹനം പുറത്തിറങ്ങുക എന്നും ഗഡ്കരി പറഞ്ഞു. 25 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ ലഭിക്കുന്നതിന് തുല്യമായിരിക്കും വാഹനത്തിന്റെ റണ്ണിങ് ചെലവ് എന്നും ഗഡ്കരി പറഞ്ഞു.‌‌ടൊയോട്ട ഇന്നോവയുടെ ഫ്ലെക്സ് ഫ്യുവൽ വാഹനമാണ് 100 ശതമാനം എഥനോളിൽ ഓടുക. ഓടുമ്പോൾ 60% വൈദ്യുതിയും കാർ ഉത്പാദിപ്പിക്കും എന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. […]
Read more

Recent News