Category: NEWS

കേരളത്തിൽ കൊടുംചൂട് മറികടന്ന് പോളിങ് ചൂട്

തിരുവനന്തപുരം: കേരള നിയമസഭയിലേക്കുള്ള 140 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ്. ഉച്ചയ്ക്ക് ഒരു മണിവരെയുള്ള കണക്കുകൾ പ്രകാരം 48.9 ശതമാനം വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. നഗര-ഗ്രാമ വ്യത്യാസമില്ലാതെ രാവിലെ മുതൽ ബൂത്തുകളിൽ നീണ്ട നിരയാണ് കാണപ്പെടുന്നത്. ഇതേ പ്രവണത തുടർന്നാൽ പോളിംഗ് ശതമാനം 80 കടക്കുമെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർ […]
Read more

ജി. കൃഷ്ണകുമാർ ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര വികസന കോർപറേഷന്റെ പാർട് ടൈം ചെയർമാനായി നടനും ബി.ജെ.പി നേതാവുമായ ജി. കൃഷ്ണകുമാറിനെ നിയമിച്ചു. മൂന്നു വർഷത്തേക്കാണ് നിയമനം. കൃഷ്ണകുമാറിനെ എൻഎഫ്ഡിസിയുടെ നോൺ ഒഫിഷ്യൽ ഡയറക്ടറായി നിയമിച്ചതായി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച ഉത്തരവും കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം പുറത്തിറക്കി. വലിയ സന്തോഷത്തോടെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് കൃഷ്ണകുമാർ പ്രതികരിച്ചു. നിയമനം സംബന്ധിച്ച വിവരം കേന്ദ്ര വാർത്താവിനിമയ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവാണ് അറിയിച്ചത്. കൂടാതെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പ് […]
Read more

സന്ദീപ് വാര്യരും LDF ബൂത്ത്‌ ഏജന്റുമാരും തമ്മിൽ വാക്കുതർക്കം

പാലക്കാട്: സന്ദീപ് വാര്യരും എൽഡിഎഫ് ബൂത്ത്‌ ഏജന്റുമാരും തമ്മിൽ ബൂത്തിനകത്ത് വാക്കുതർക്കം .തൃക്കരിപ്പൂർ പുത്തിലോട്ട് ബൂത്ത്‌ 137ലാണ് സംഭവം. കള്ളവോട്ട് ആരോപണവുമായാണ് സന്ദീപ് ബൂത്തിലെത്തിയത്. ബോധപൂർവം പ്രശ്നമുണ്ടാക്കാനുള്ള ശ്രമമെന്ന് എൽഡിഎഫ് പ്രവർത്തകർ പ്രതികരിച്ചു. പൊലീസ് ഇടപെട്ടിട്ടും ബൂത്തിൽ നിന്ന് പോവാതെ സന്ദീപ് വാര്യർ അവിടെ തുടർന്നു. കള്ളവോട്ട് ചോദ്യം ചെയ്ത യുഡിഎഫ് ബൂത്ത്‌ ഏജന്റുമാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് സന്ദീപ് വാര്യർ ആരോപിച്ചു. യു.ഡി.എഫ്. ഏജന്റ് കള്ളവോട്ട് ആരോപിച്ചതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്. വോട്ട് ചെയ്യാനെത്തിയ ആൾ […]
Read more

വോട്ട് ചെയ്ത് ഇറങ്ങിയപ്പോൾ ദേഹാസ്വാസ്ഥ്യം; തൃശ്ശൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

തൃശ്ശൂർ: തൃശ്ശൂരിലെ വാണിയംപാറയിൽ വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. കൊമ്പഴ രാമൻചിറ സ്വദേശി വിനോദ് (63) ആണ് കുഴഞ്ഞുവീണ് മരിച്ചത്. വാണിയംപാറ ഇകെഎംയുപി സ്കൂളിലെ നമ്പർ 37 ബൂത്തിലാണ് സംഭവം നടന്നത്. വോട്ട് ചെയ്ത് പുറത്തിറങ്ങിയ വിനോദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പോളിംഗ് ഓഫീസറുടെ നേതൃത്വത്തിൽ വീൽച്ചെയറിൽ ഇരുത്തുന്ന സമയം കുഴഞ്ഞു വീഴുകയായിരുന്നു. വേഗം തന്നെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു: ഇന്നും കുറഞ്ഞത് ആയിരത്തിലേറെ

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് 1720 രൂപയാണ് ഇടിഞ്ഞിരിക്കുന്നത്. ഇന്നലെ ഒറ്റയടിക്ക് 2990 രൂപ കൂടിയതിന് ശേഷമാണ് ഇന്ന് പവന് ആയിരത്തിലേറെ രൂപ ഇടിഞ്ഞിരിക്കുന്നത്. ഗ്രാമിന് 215 രൂപയുടെ ഇടിവുമാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,11,080 രൂപയായി. ഗ്രാമിന് 13885 രൂപയും നല്‍കേണ്ടതായി വരും. ഇറാന്‍-അമേരിക്ക വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങള്‍ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് റെക്കോര്‍ഡ് […]
Read more

വോട്ടിനു പണം: പാലക്കാട്ടെ NDA പ്രതിനിധികൾക്കെതിരെ കേസ്

പാലക്കാട്: വോട്ടിനു പണം നൽകിയ സംഭവത്തിൽ പാലക്കാട്ടെ എൻഡിഎ പ്രതിനിധികൾക്കെതിരെ കേസെടുത്തു. പാലക്കാട്‌ ടൗൺ സൗത്ത് പോലീസാണ് കേസെടുത്തത്. പാലക്കാട്‌ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേട്ട കോടതി കേസെടുക്കാൻ നിർദേശം നൽകുകയായിരുന്നു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. കണ്ടാലറിയാവുന്ന എൻഡിഎ പ്രതിനിധികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എൻ‌ഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന് ഒപ്പമെത്തിയ ആൾ വയോധികയായ വോട്ടറുടെ കൈമടക്കിൽ പണം വച്ചുനൽകുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടിരുന്നു. തന്നെ വേട്ടയാടാനാണ് ശ്രമമെന്നും എല്ലാം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയെന്നും ശോഭാ […]
Read more

ക്യാമറയുള്ള കണ്ണട ധരിച്ച് പോളിംഗ് ബൂത്തിലെത്തി: യുഡിഎഫ് ഇലെക്ഷൻ ഏജന്റിന്റെ കണ്ണട പിടിച്ചെടുത്തു

കാസർകോട്: ഉദുമയിൽ ക്യാമറയുള്ള കണ്ണട ധരിച്ച് പോളിംഗ് ബൂത്തിലെത്തിയ യുഡിഎഫ് ചീഫ് ഇലെക്ഷൻ ഏജന്റിന്റെ കണ്ണട പിടിച്ചെടുത്തു.കാസർകോട് ഉദുമ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ കെ. നീലകണ്ഠന്റെ ചീഫ് ഇലെക്ഷൻ ഏജന്റ് ബി.എം ജമാലാണ് ക്യാമറയുള്ള കണ്ണടയുമായി ബൂത്തിൽ എത്തിയത്. ബേക്കൽ ഇസ്ലാമിയ എഎൽപി സ്കൂളിലെ ബൂത്ത് നമ്പർ 165ൽ ആണ് സംഭവം നടന്നത്. ജമാലിന്റെ കണ്ണടയിൽ ക്യാമറ ഉണ്ടെന്ന് മനസ്സിലാക്കിയ എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ താൻ സ്ഥിരമായി ഉപയോഗിക്കുന്ന കണ്ണടയാണ് ഇതെന്നും ക്യാമറ തന്റെ […]
Read more

വോട്ട് രേഖപ്പെടുത്തി മോഹൻലാൽ

തിരുവനന്തപുരം: നടൻ മോഹൻലാലും വോട്ട് രേഖപ്പെടുത്തി . നേമം മണ്ഡലത്തിലെ മുടവൻമുകൾ സ്കൂൾ ബൂത്ത് 36ൽ ആണ് മോഹൻലാൽ വോട്ട് രേഖപ്പെടുത്തിയത്. മഷി പുരട്ടിയ ചൂണ്ട് വിരൽ ഉയത്തികാണിച്ചുകൊണ്ട് ‘ദിസ് ഈസ് മൈ മെസ്സേജ്’ എന്നാണ് നടൻ പ്രതികരിച്ചത്. മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വോട്ട് ചെയ്ത ചിത്രം പങ്കുവെച്ചു. വോട്ടെടുപ്പ് തുടങ്ങുന്നതിനു മുൻപുതന്നെ നടൻ പോളിംഗ് ബൂത്തിൽ എത്തുകയും ക്യുവിൽ നിന്ന് തന്നെ വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. മോഹൻലാലിനെ കൂടാതെ മലയാള സിനിമാ താരങ്ങളായ […]
Read more

കേരളം വിധിയെഴുതുന്നു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൻറെ വോട്ടെടുപ്പ് ആരംഭിച്ചു. കേരളം ആര് ഭരിക്കണമെന്ന് 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 883 സ്ഥാനാർത്ഥികൾ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്. രാവിലെ എഴുമണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. 2500 പ്രശ്ന ബാധിത ബൂത്തുകളിൽ പ്രത്യേക ജാഗ്രത നിർദേശം ഉണ്ട്. മൂന്ന് മുന്നണികൾക്കും അതി നിർണായകമാണ് മത്സരം. ഇടതുപക്ഷം ഭരിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനത്ത് […]
Read more

കോർബ- കൊച്ചുവേളി എക്സ്പ്രെസ്സിൽ നിന്നും 27 കിലോ കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽനിന്നും 27 കിലോ കഞ്ചാവ് പിടിച്ചെടുത്തു .കോർബ- കൊച്ചുവേളി എക്സ്പ്രെസ്സിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. രണ്ട് ചാക്കുകളിൽ ആയാണ് കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശുചീകരണം ചെയ്യുന്ന ജോലിക്കാരാണ് വിവരം റെയിൽവേ പോലീസിനെ അറിയിച്ചത്.
Read more

Recent News