Category: NEWS

പൊതുപരീക്ഷാ നിയമഭേദഗതി ബില്‍ രാജ്യസഭയും പാസ്സാക്കി; പ്രതിപക്ഷത്തിന്റെ നിര്‍ദേശം തള്ളി

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരായ ബില്‍ രാജ്യസഭയും പാസ്സാക്കി. പ്രതിപക്ഷത്തിന്റെ വാക്കൗട്ടിനിടെ, ശബ്ദവോട്ടോടെയാണ് ബില്‍ രാജ്യസഭ പാസ്സാക്കിയത്. പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ സഭ തള്ളി. ബില്ലിന് ലോക്‌സഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ആണ് ‘പൊതുപരീക്ഷാ (അനഭിലഷണീയ മാര്‍ഗ്ഗങ്ങള്‍ തടയല്‍) ഭേദഗതി ബില്‍, 2026’ (Public Examinations Amendment Bill, 2026) രാജ്യസഭയില്‍ അവതരിപ്പിച്ചത്. ബില്ലിന്മേല്‍ ഏഴു മണിക്കൂര്‍ ചര്‍ച്ച അനുവദിക്കുമെന്ന് ചെയര്‍മാന്‍ സി പി രാധാകൃഷ്ണന്‍ അറിയിച്ചു. പരീക്ഷാക്രമക്കേടുകള്‍ക്കെതിരായ പ്രക്ഷോഭത്തിനിടെ വിദ്യാര്‍ഥികള്‍ക്ക് […]
Read more

നിയ നസ്നീന്‍റെ ബൗളിങ് കൊടുങ്കാറ്റിൽ ഹിമാചൽ വീണു

പോണ്ടിച്ചേരി: സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളം ചാമ്പ്യന്മാർ. ഫൈനലിൽ ഹിമാചൽപ്രദേശിനെ 48 റൺസിന് തോൽപ്പിച്ചാണ് കേരളം കിരീടമുയർത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചൽപ്രദേശ് 18.3 ഓവറിൽ 98 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. തകർപ്പൻ ബൗളിങ്ങിലൂടെ കേരളത്തിന് വിജയമൊരുക്കിയ നിയ നസ്നീനാണ് പ്ലെയർ ഓഫ് ദി മാച്ച്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണർമാരുടെ ഭേദപ്പെട്ട പ്രകടനമാണ് മികച്ച സ്കോർ […]
Read more

അർജന്‍റീനയെ അധിക്ഷേപിച്ചാൽ നാടുകടത്തും

ബ്യൂണസ് അയേഴ്സ്: ഫിഫ ലോകകപ്പ് ഫൈനലിലെ സ്പെയിനിനെതിരായ തോൽവിക്കുശേഷം അർജന്‍റീനിയൻ ജനതയ്ക്കും ദേശീയ ടീമിനുമെതിരെ ആഗോളതലത്തിൽ ഉയർന്ന വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ കർശന നടപടിയുമായി അർജന്‍റീന സർക്കാർ. അർജന്‍റീനയെയും ജനങ്ങളെയും ദേശീയ ചിഹ്നങ്ങളെയും പരസ്യമായി അധിക്ഷേപിക്കുന്ന വിദേശികൾക്ക് രാജ്യത്ത് പ്രവേശന വിലക്കേർപ്പെടുത്താനും വിസ റദ്ദാക്കി നാടുകടത്താനും വ്യവസ്ഥ ചെയ്യുന്ന അടിയന്തര ഉത്തരവിൽ പ്രസിഡന്‍റ് ഹാവിയർമൈലി ഒപ്പുവെച്ചു. രാജ്യത്തിന്‍റെയും ജനങ്ങളുടെയും ദേശീയ ചിഹ്നങ്ങളുടെയും സംരക്ഷണം വിട്ടുവീഴ്ചയില്ലാത്ത കാര്യമാണ്. അർജന്‍റീനയെ ആക്രമിക്കുന്ന ആർക്കും ഇനി ഈ രാജ്യത്തേക്ക് സ്വാഗതമില്ല, എന്ന് ഉത്തരവിറക്കിക്കൊണ്ട് […]
Read more

ജാൻമണിയുടെ പരാമർശത്തിനെതിരെ രഞ്ജിനി

കൊച്ചി : അസമില്‍ നിന്ന് കേരളത്തിലെത്തി ഇന്ന് സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റുകളിൽ മുൻനിരയിൽ നിൽക്കുന്നവരിലൊരാളാണ് ജാന്‍മണി ദാസ്. മലയാള സിനിമാരംഗത്തും വിനോദമേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ജാന്‍മണിക്ക് സാധിച്ചിട്ടുണ്ട്. മുൻനിര അഭിനേതാക്കളടക്കം പലര്‍ക്കും ജാൻമണി മേക്കപ്പ് ചെയ്തിട്ടുമുണ്ട്. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ അവതാരക രഞ്ജിനി ഹരിദാസിനൊപ്പം ജാൻമണിയും പങ്കെടുത്തിരുന്നു. ഇതേത്തുടർന്ന് ജാൻമണിക്ക് വലിയ കയ്യടികളും ലഭിച്ചിരുന്നു. എന്നാൽ അതിനു തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയതിനെത്തുടർന്ന് ജാൻമണി വീണ്ടും വിവാദത്തിൽ […]
Read more

ഫൈറ്റ് സീൻ എടുക്കാൻ നേരത്ത് എനിക്ക് വീഴാനുള്ള ബെഡ് കാണാനില്ല..’; അനുഭവം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ

കൊച്ചി : കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഉന്മാദം’. ഷാഹി കബീറിന്റെ തിരക്കഥയിൽ കിരൺ ദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൊലീസ് കോൺസ്റ്റബിളായാണ് കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തിൽ എത്തുന്നത്. ലിജോമോൾ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇന്ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഉന്മാദം സെറ്റിലുണ്ടായ രസകരമായ അനുഭവം പങ്കുവയ്ക്കുകയാണ് കുഞ്ചാക്കോ ബോബൻ. ഫൈറ്റ് രംഗം ചിത്രീകരിക്കാൻ നേരത്ത് നിലത്ത് വിരിച്ചിരുന്ന ബെഡ് കാണാനില്ലെന്നും പിന്നീട് […]
Read more

പ്രണവിനെ കുറിച്ച് വിസ്മയ മോഹൻലാൽ

കൊച്ചി : മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് തുടക്കം. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മോഹൻലാലിന്റെ മകൾ ആദ്യമായി സിനിമയിലെത്തുന്നത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് മോഹൻലാൽ ആരാധകർ. പ്രണവ് മോഹൻലാൽ നേരത്തെ സിനിമയിൽ തന്റെ സാന്നിധ്യമറിയിച്ചത് കൊണ്ട് തന്നെ വിസ്മയയുടെ ആദ്യ സിനിമ എങ്ങനെയാവുമെന്ന ചർച്ചയിലാണ് ആരാധകർ. എന്നാൽ ഇപ്പോഴിതാ പ്രണവിനെ കുറിച്ച് വിസ്മയ […]
Read more

ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല പാർട്ടി വിട്ടു

ന്യൂഡൽഹി: ബിജെപി ദേശീയ വക്താവായിരുന്ന ഷെഹ്‌സാദ് പൂനാവാല പാർട്ടി വിട്ടു. വ്യക്തിപരമായ കാരണങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സിലെ’ തന്റെ ബയോയിൽ നിന്ന് ബിജെപി ദേശീയ വക്താവ് എന്ന ടാഗ് അദ്ദേഹം നീക്കം ചെയ്തു. കോൺഗ്രസ് വിട്ടതിനുശേഷം ബിജെപിയിലെത്തിയ പൂനാവാല, മാധ്യമ ചർച്ചകളിലെ ബിജെപിയുടെ പ്രധാന മുഖമായിരുന്നു. രാജിക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, അദ്ദേഹം തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്ന് ബിജെപി ടാഗ് നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആജീവനാന്ത […]
Read more

ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിലേക്ക് വീണ യുവതിയെ രക്ഷിച്ച് റെയില്‍വേ പൊലീസ്

തൃശ്ശൂര്‍: ട്രെയിന്‍ കയറുന്നതിനിടെ വീണ യുവതിയുടെ ജീവന്‍ രക്ഷിച്ച് റെയില്‍വേ പൊലീസ്. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന സംഭവത്തിന്റെ സിസിടി ദൃശ്യങ്ങള്‍ പുറത്തുവന്നു. സമീപത്തായി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന റെയില്‍വേ പൊലീസ് സിപിഒ വിനോദും, ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ സന്തോഷും ചേര്‍ന്ന് യുവതിയെ പിടിച്ച് വലിച്ചു രക്ഷപ്പെടുത്തുകയായിരുന്നു. സെക്കന്ദരബാദില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുന്ന ശബരി എക്സ്പ്രസില്‍ കയറുന്നതിനിടയാണ് യുവതി ട്രെയിനിന് അടിഭാഗത്തോട് ചേര്‍ന്ന് പ്ലാറ്റ്ഫോമില്‍ വീണത്. ട്രെയിന്‍ സ്റ്റേഷനില്‍ നിന്നും എടുത്തതിന് തൊട്ടുപിന്നാലെ യുവതി ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. […]
Read more

ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന് അവധി അനുവദിച്ച് കോര്‍പ്പറേഷന്‍

തിരുവനന്തപുരം: കാപ്പാ കേസില്‍ ജയിലിലുള്ള ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ അവധി അനുവദിച്ചു. ആറ് മാസത്തേക്ക് അവധി നല്‍കിയതായി മേയര്‍ വി. വി രാജേഷ് അറിയിച്ചു. രണ്ട് സ്വതന്ത്രരുടെ പിന്തുണയിലാണ് അവധി പാസാക്കിയത്. 51 പേര്‍ അവധി അംഗീകരിച്ചെന്ന് വി വി രാജേഷ് വ്യക്തമാക്കി. മുന്‍സിപ്പല്‍ ആക്ട് പ്രകാരം ആറുമാസം അവധി നല്‍കാമെന്ന് മേയര്‍ അറിയിച്ചു.കോണ്‍ഗ്രസ് വിമതനായ സുധീഷിന്റെ വോട്ടും സുഗതനായിരുന്നു. സുഗതന് എതിരെ നടന്നത് രാഷ്ട്രീയ നീക്കമാണെന്നും സുഗതന് വേണ്ടിയാണ് പിന്തുണ നല്‍കിയതെന്നും […]
Read more

ഷെയര്‍ ഓട്ടോകള്‍ കേരളത്തിലെ നിരത്തുകളിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ യാത്രാദുരിതത്തിന് വലിയൊരു ആശ്വാസമായി ഷെയര്‍ ഓട്ടോറിക്ഷകള്‍ വൈകാതെ നിരത്തുകളിലെത്തും. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ പൈലറ്റ് പ്രോജക്റ്റായി പദ്ധതി നടപ്പിലാക്കാന്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തത്വത്തില്‍ തീരുമാനിച്ചു. പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതോടെ ബംഗളൂരു, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ലഖ്നൗ തുടങ്ങിയ വന്‍നഗരങ്ങളുടെ നിരയിലേക്ക് കൊച്ചിയും എത്തും. നിലവിലുള്ള കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റില്‍ നിന്ന് മാറ്റം വരുത്തി, നിശ്ചിത റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന ‘സ്റ്റേജ് കാര്യേജ്’ പെര്‍മിറ്റുകളാണ് ഷെയര്‍ ഓട്ടോകള്‍ക്ക് നല്‍കുക. 6 മുതല്‍ 10 കിലോമീറ്റര്‍ […]
Read more

Recent News