Category: NEWS

എംഎസ്‍സി എൽസ കപ്പൽ അപകടം: അവശിഷ്ടങ്ങളുടെ അവസ്ഥയും അപകടസാധ്യതയും പരിശോധിക്കണം

കൊച്ചി: കേരളാ തീരത്ത് അപകടത്തിൽപ്പെട്ട എംഎസ്‍സി എൽസ കപ്പലിന്റെ നിലവിലെ അവസ്ഥ പരിശോധിക്കാൻ നാവികസേനയുടെ സഹായം തേടി മാരിടൈം ഡയറക്ടറേറ്റ്. കപ്പലിന്റെ നിലവിലെ അവസ്ഥ പരിശോധിക്കാൻ നാവികസേനയുടെ സാങ്കേതിക സഹായമാണ് തേടിയിരിക്കുന്നത്. ഹൈക്കോടതിയുടെ നിർദ്ദേശത്തിന് പിന്നാലെയാണ് നടപടി. കപ്പൽ അവശിഷ്ടത്തിന്റെ നിലവിലെ അവസ്ഥ, സ്ഥാനം, ഘടനാപരമായ സുരക്ഷിതാവസ്ഥ, ഹാനികരമായ ചരക്കുകൾ അടങ്ങിയ കണ്ടെയ്‌നറുകളുടെ അവസ്ഥ എന്നിവ പരിശോധിക്കണം. അപകടസാധ്യതയും വിലയിരുത്തണം. ഇതിനായി സതേൺ നേവൽ കമാൻഡിന് കത്ത് നൽകിയിട്ടുണ്ട്. അപകടം നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും കണ്ടെയ്നറുകൾ […]
Read more

ബാലന്‍: ദി ബോയ് ഒടിടിയിൽ

മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രം ‘ബാലന്‍: ദി ബോയ്’ ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചു. സീ 5 ലൂടെ ആണ് സ്ട്രീമിംഗ്. ജൂണ്‍ 19 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളായിരുന്നു നേടിയിരുന്നത്. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ജിത്തു മാധവന്‍ ആണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയത്. ചിത്രം കളക്ഷനിലും മികച്ച നേട്ടം കൈവരിച്ചിരുന്നു. നേരത്തെ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാര്‍ഷേ ഡു ഫിലിമില്‍ പ്രദര്‍ശിപ്പിച്ച ചിത്രം […]
Read more

മുത്തങ്ങയിൽ ഒരു വെടിവെപ്പിലേക്ക് പോകേണ്ട സാഹചര്യം ഇല്ലായിരുന്നു; ’; സി കെ ജാനു

കൽപ്പറ്റ: മുത്തങ്ങയിൽ ഒരു വെടിവെപ്പിലേക്ക് പോകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്ന് ആദിവാസി നേതാവ് സികെ ജാനു. വെടിവെപ്പിൽ ആദിവാസി യുവാവ് ജോഗി കൊല്ലപ്പെട്ടതിൽ കൃത്യമായ നിയമ നടപടി സ്വീകരിക്കാത്തത് ആദിവാസി വിഭാഗങ്ങളോടുള്ള വിവേചനമെന്ന് സി കെ ജാനു. തികച്ചും ജനാധിപത്യരീതിയിൽ നടത്തിയ സമരമായിരുന്നു മുത്തങ്ങ ഭൂസമരമെന്നും സി കെ ജാനു പറഞ്ഞു. സമരത്തിനിടെ ജോഗിയും ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. ആദിവാസി വിഭാഗങ്ങളിൽ ഉള്ളവർ ആരും ആരെയും കൊലപ്പെടുത്തില്ല. സാധാരണ സമരങ്ങളെ നേരിടുന്നതിലും വ്യത്യസ്തമായ പൊലീസ് നടപടിയാണ് മുത്തങ്ങയിൽ അരങ്ങേറിയത്. […]
Read more

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; 25 കാരിക്കെതിരെ കേസെടുത്തു

ന്യൂഡൽഹി: ഡൽഹി ജന്തർ മന്ദറിൽ നടന്ന സിജെപി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ 25കാരിക്കെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പൊലീസ്. നോയിഡ സ്വദേശി രുചിക സിങിനെതിരെയാണ് കേസെടുത്തത്. ഗാസിയാബാദ് സ്വദേശിനിയുടെ പരാതിയിലാണ് നടപടി. നോയിഡ എക്‌സ്പ്രസ് വേ പൊലീസ് സ്റ്റേഷനിലാണ് കേസെടുത്ത് സീറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ജൂലായ് 23ന് ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെയാണ് യുവതി അധിക്ഷേപ പരാമർശം നടത്തിയത്.സെക്ഷൻ 352, 353(1), 356(1) എന്നിീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവം ഡൽഹിയിൽ […]
Read more

വിനോദിന്റെ മരണത്തിൽ നീതി ലഭിച്ചില്ല; മുത്തങ്ങയിൽ‌ കൊല്ലപ്പെട്ട പൊലീസുകാരന്റെ കുടുംബം

കൽപ്പറ്റ: മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ് ഉദ്യോ​ഗസ്ഥൻ കെവി വിനോദ് കൊല്ലപ്പെട്ട കേസിൽ നീതി ലഭിച്ചില്ലെന്ന് കുടുംബം. ‍നീതി ലഭിക്കേണ്ടത് പൊതുസമൂഹത്തിന്റെ ആവശ്യമാണെന്ന് സഹോദരനും പൊലീസ് ഉദ്യോഗസ്ഥനുമായ കെവി ബാബു പറഞ്ഞു. സർക്കാർ അപ്പീൽ നൽകിയില്ലെങ്കിൽ വ്യക്തിപരമായി കോടതിയെ സമീപിക്കും. വിധി പോലീസിനും സമൂഹത്തിനും സമർപ്പിക്കുന്നു. വിനോദിന്റെ മരണത്തെ തുടർന്ന് കുടുംബ പെൻഷൻ പോലും സാങ്കേതിക കാരണങ്ങൾ പറഞ്ഞു വൈകിപ്പിച്ചു. കുടുംബത്തിന് ആശ്രിത നിയമനം ലഭിച്ചിട്ടില്ലെന്ന് കെവി ബാബു പറഞ്ഞു. അനുജൻ കൊല്ലപ്പെട്ടത് സമൂഹത്തിനു വേണ്ടി ജോലി ചെയ്യുമ്പോൾ […]
Read more

ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഇന്ത്യയിലെത്തും ; ഒക്ടോബര്‍ 3ന് ഇന്ത്യയുമായി സൗഹൃദ മത്സരമെന്ന് റിപ്പോര്‍ട്ട്

കൊല്‍ക്കത്ത: അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഇന്ത്യക്കെതിരെ കൊല്‍ക്കത്തയില്‍ കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 3-ന് കൊല്‍ക്കത്തയില്‍ വെച്ചാകും മത്സരമെന്നാണ് ബ്രസീലിയന്‍ മാധ്യമമായ ജി ഇ ഗ്ലോബോ (GE Globo) റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രസീലിന്റെ ദേശീയ ടീം ഇന്ത്യയിലെത്തുന്നത് ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മത്സരങ്ങളിലൊന്നാകും. 2026-ലെ തങ്ങളുടെ അവസാന ഫിഫ വിന്‍ഡോയുടെ ഭാഗമായി മൂന്ന് സൗഹൃദ മത്സരങ്ങള്‍ കളിക്കാനാണ് ബ്രസീല്‍ ഒരുങ്ങുന്നത്. ഇതില്‍ രണ്ടെണ്ണം ഓസ്ട്രേലിയയിലും ഒരെണ്ണം ഇന്ത്യയിലുമാണ് നടക്കുക. സെപ്റ്റംബര്‍ […]
Read more

ജന്ദർ മന്ദർ പ്രതിഷേധം; 989 പേരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുന്നു

ന്യൂഡൽഹി: ജന്ദർ മന്ദറിൽ ജൂലൈ 20 മുതൽ 25 വരെ നടന്ന ‘ചലോ സൻസദ്’ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് അന്വേഷണം ശക്തമാക്കി. പ്രതിഷേധ സ്ഥലത്തും പരിസരങ്ങളിലുമായി സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ, വീഡിയോ ഫൂട്ടേജുകൾ, ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം (FRS) എന്നിവയുടെ സഹായത്തോടെ 2,873 പേരെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഇവരിൽ 989 പേർക്കെതിരെ ഗുരുതര ക്രിമിനൽ കേസുകളുള്ളതായി കണ്ടെത്തിയെന്നും ഇവരുടെ അക്രമസംഭവങ്ങളിലെ പങ്ക് വിശദമായി പരിശോധിച്ചുവരികയാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കൊലക്കേസ്, കൊലപാതകശ്രമം, കവർച്ച, തട്ടിക്കൊണ്ടുപോകൽ, ലൈംഗികാതിക്രമം, […]
Read more

വെമ്പായത്ത് ബാറിലുണ്ടായ സംഘർഷം; പൊള്ളലേറ്റ ഒരാൾ കൂടി മരിച്ചു

തിരുവനന്തപുരം: വെമ്പായത്ത് ബാറിലുണ്ടായ സംഘർഷത്തിനിടെ പൊള്ളലേറ്റ ഒരാൾ കൂടി മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെമ്പായം സ്വദേശി നൗഫലാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവാസ്, അനീഷ് എന്നിവർ നേരത്തെ മരിച്ചിരുന്നു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഘർഷത്തിനിടെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തിൽ മരിച്ച അനീഷ് തന്നെയാണ് പമ്പിൽ നിന്ന് പെട്രോൾ എത്തിച്ച് തീകൊളുത്തിയത്. ബാറിൽ സുഹൃത്തുക്കൾക്കിടയിലുണ്ടായ തർക്കമാണ് അതിക്രമത്തിലേക്ക് എത്തിയത്. എല്ലാവരും മദ്യലഹരിയിലായിരുന്നു. അനീഷിനെതിരെ പൊലീസ് കൊലപാതക […]
Read more

തെരുവുനായ ആക്രമണം; നഷ്ടപരിഹാരം നൽകേണ്ടത് തദ്ദേശസ്ഥാപനങ്ങൾ: ഹൈക്കോടതി

കൊച്ചി: തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.പരാതി ലഭിച്ചില്ലെന്ന കാരണത്താല്‍ പഞ്ചായത്തിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാകില്ല. തെരുവുനായ നിയന്ത്രണത്തിനുള്ള നിര്‍ബന്ധിത നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഗുരുതര വീഴ്ച്ച സംഭവിക്കും. ധനക്കുറവ് ചൂണ്ടിക്കാട്ടി നിയമപരമായ ബാധ്യത ഒഴിവാക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഗ്രാമപഞ്ചായത്ത് നിയമപരമായ കടമ നിര്‍വഹിച്ചില്ലെങ്കില്‍ ടോര്‍ട്ട് നിയമപ്രകാരം നഷ്ടപരിഹാരം നല്‍കണം. പൊതുനിരത്തുകള്‍ സുരക്ഷിതമായി ഉപയോഗിക്കാനുള്ള അവകാശം ഓരോ പൗരനുമുണ്ട്. തെരുവുനായ ആക്രമണം ഒഴിവാക്കാനുള്ള നിയമപരമായ കടമ തദ്ദേശസ്ഥാപനങ്ങള്‍ക്കുണ്ടെന്നും കോടതി വ്യക്തമാക്കി.
Read more

തെരുവുനായ നിയന്ത്രണം; ദയാവധത്തിന് തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി

ഡൽഹി: തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി നിർദേശം നടപ്പിലാക്കാൻ കേരളം. തെരുവുനായ്ക്കളെ ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിർദേശമാണ് നടപ്പാക്കാനൊരുങ്ങുന്നത്. അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി. പ്രാഥമിക പ്രോട്ടൊക്കോൾ തയ്യാറാക്കി. തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ പ്രത്യേക സമിതികൾ രൂപീകരിച്ചു. നായ്ക്കളെ കൊല്ലുന്നത് ഈ സമിതിക്ക് തീരുമാനിക്കാം. അതുപോലെ ഷെൽട്ടറുകൾക്ക് സ്ഥലം കണ്ടെത്താൻ കളക്ടർമാർക്ക് നിർദേശം നൽകും. രണ്ടിൽ കൂടുതൽ നായ്ക്കളുള്ള വീടുകൾ ഷെൽട്ടറായി പരിഗണിക്കും. ഇവയ്ക്ക് പ്രത്യേക സ്‌മോൾ […]
Read more

Recent News